Jump to content

താൾ:Doothavakyam Gadyam.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മഹർഷിശ്രീനാരദനെ നൊക്കി മഹീപതി സമസ്തസഭാഗുണവിചാരണഞ്ചെയിതകാലത്തു സ്വർല്ലൊകസഭാപ്രശംസ പണ്ണിൻ‌റ മഹർഷി മഹാരാജനെ നൊക്കി:- എടൊ! രാജെന്ദ്രാ! സ്വർഗ്ഗതനാകിന നിന്നുടെ പിതാവു പാണ്ഡു രാജസുയയാജിയായിരുന്ന ഹരിശ്ചന്ദ്രനൃപതിയുടെ രാജസൂഐശ്വര്യം കണ്ടു ജാതവിസ്മയനായിരുന്നവൻ. വശീകൃതഭ്രാതുകനാകിന എന്നുടെ പുത്രൻ രാജസൂയഞ്ചെയ്‌വാൻ ശക്തൻ എൻ‌റാൽ ക്രതുശ്രെഷ്ഠമാകിന രാജസൂയം കൊണ്ടു യജിച്ചു അഖിലദെവതാവർഗ്ഗത്തെ പൂജിക്ക. എൻ‌റിംങനെ പാണ്ഡുവിനുടെ നിയൊഗത്തെ പാത്ഥിവെന്ദ്രന്നറിയിച്ചു.

ദെവർഷി ദെവലൊകഗതനായ കാലത്തു അജാതശത്രു ധർമ്മപുത്രന്തിരുവടി അവശ്യകരണീയമാകിന രാജസൂയമ്‌ ചെയ്‌വാൻ അധൊക്ഷജനെ വിചാരിച്ചെ അറിയാവു എൻ‌റു കൽ‌പിച്ചു ശ്രീവാസുദെവന്തിരുവടിയെ സ്മരിച്ചരുളിയകാലത്തു അക്ഷണമെപക്ഷിരാജകെതനൻ അവിടത്തിന്നെഴുന്നരുളിയവനെ നൊക്കികണാ പത്മാവല്ലഭ! രാജസൂയഞ്ചെയ്‌കയിൽ ശ്രദ്ധ ഒണ്ടെനക്ക, അതിനെ സാധിക്കാമൊ എൻ‌റ ഒള്ളെടം നിന്തുരുവടി ഒരുത്തനുമെ അറിയിൻ‌റതു. എൻ‌റ അധൊക്ഷജനെ നൊക്കി അറിയിച്ചയവസ്ഥയിൽ- എടൊ രാജെന്ദ്രാ! മഗധെശ്വരൻ ജരാസന്ധൻ ജീവിച്ചിരിക്കുമ്‌പൊഴ രാജസൂയഞ്ചെയ്‌വാനശക്യമ്‌. ഭൂമണ്ഡലഗതമാകിന രാജലൊകത്തെ വെലാൽകരിച്ചു കലഹിച്ചു പിടിച്ചു കെട്ടിക്കൊണ്ടുപൊന്നു ഗിരിബ്രജമാകിൻ‌റ നഗരത്തിങ്കൽ കാരാഗൃഹത്തിങ്കൽ ആക്കി ഇരിക്കിൻ‌റു. ഗിരിഗുഹയിൽ കിടക്കിൻ‌റ ആനെത്തലവംങളെ ഒരു സിംഹകടാവൻ ചെറുത്തു നിറുത്തും കണക്കെ രാജാക്കള്‌ അവനാൽ സംരുദ്ധരായിട്ടിരിക്കിൻ‌റു. എൻ‌റാൽ ജരാസന്ധവധത്തിന്നും അവിരാജഗണവിമൊക്ഷണത്തിന്നും ശ്രദ്ധ പണ്ണുക. ജരാസന്ധനെ ജയിച്ചാൽ മറ്റൊള്ള രാജാക്കളെ എല്ലാരെയുഞ്ജയിച്ചതായിട്ടു വരുമ്‌.

എൻ‌റിംങനെ ജനാർദ്ദനവചനം കെട്ടു ജാതവെകനാകിന അജാതശത്രുവിനെ നൊക്കി അഭിമാനിയാകിന ഭീമസെനൻ‌




"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/29&oldid=158766" എന്ന താളിൽനിന്ന് ശേഖരിച്ചത്