താൾ:Doothavakyam Gadyam.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇവന ഞാനിപ്പൊഴുതു ധർ‌മ്മരാജവചനമ്‌ വിഷയമായുമ്‌ ധനഞ്ജയനൊടു ആകൃത്രിമയാകിയ മൈത്രിനിമിത്തമായുമ്‌ ആഹവത്തിങ്കൽ ദൃപ്തനായ്‌ അനുക്തഗ്രാഹിയാകിന സുയൊധനനു വിഷയമായ് ഉചിതമെൻ‌റിയെ ഇരിക്കിൻ‌റ ദൂതവെഷത്തെ അവലമ്‌ബിച്ചെൻ, ഇനി അത്രെയുമല്ല. യാജ്ഞസെനി ദ്രൌപദിയുടെ പരിഭവന്നിമിത്തമായ്‌‌ ശത്രുസമൂഹവർ‌ത്തികളാ‍കിന കഞ്ജരവരംങളുടെ കമ്‌ഭഭെദനത്തിങ്കൽ പടുതരയാകിയ ഗദ ധരിച്ചിരിക്കിൻ‌റ ബൃകൊദരൻ ഭീമസെനനുടെ കൊപാഗ്നി പാർ‌ത്ഥൻ ധനഞ്ജയനുടെ ശരവരംങളാകിൻ‌റ കൊടുംകാററിനാലടിക്കപ്പെട്ടു ഇരുന്നതു കുരുവംശമാകിൻ‌റ വനമ്. സമൃദ്ധമായിരുന്നതിനെ പെരിക വിരെ ദെഹിച്ചു മുടക്കിൻ‌റിതൊണ്ടു എൻ‌റരുളിച്ചെയ്യിൻ‌റവൻ.

എംങനെ ദ്രൌപദീപരിഭവത്തിന്ന ഹെതു വന്നവാറെങ്കിൽ അതിന്നു മുന്നമെ അജാതശത്രു ധർമ്മപുത്രന്തിരുവടി അഭിഷിക്തനായ് അനിജന്മാരൊടുമ്‌ ഭാര്യയൊടുംകൂടി ഇന്ദ്രപ്രസ്ഥത്തിങ്കൽ രാജ്യപരിപാലനഞ്ചെയിതു വസുച്ചരുളുൻ‌റ നാളു് ദെവഋഷി ശ്രീനാരദനെഴുന്നരുളിയവനെ കണ്ടു അജാതശത്രു അനിജന്മാരൊടുകൂട സവെഹുമാനമായെഴുനിററ അർഘ്യപാദ്യാദികളെ കൊണ്ടു പൂജിച്ചു ആസനപ്രദാനഞ്ചെയിതു മുനിശ്രെഷ്ഠനെ വന്ദിച്ചു മഹർ‌ഷിയുടെ നിയൊഗത്താൽ മയവിനുർമിതയാകിന മഹാസഭയിങ്കൽ മതിമതാമ്‌ബരിഷ്ഠൻ മനൊനുകൂലമായ്‌ വ്യവഹരിച്ചിരുന്നരുളുൻ‌റെ കാലത്തു ദെവർ‌ഷി ശ്രീനാരദൻ ധർമ്മപുത്രന്തിരുവടിയെ നൊക്കി എടൊ! രാജെന്ദ്രാ! നിന്നുടെ പിതൃപിതാമഹന്മാർ അനുഷ്ഠിച്ചുപൊന്നൊരു വൃത്തി ഒണ്ടെല്ലൊ അതവ്വണ്ണമെ നീയുമനുഷ്ഠിച്ചെല്ലൊ പൊരിൻ‌റു. ധമ്മത്താലെ അർ‌ത്ഥമാപാദിപ്പു. ആർ‌ജ്ജിതമായിരിക്കിൻ‌റ അർ‌ത്ഥംകൊണ്ടു ധർ‌മ്മത്തെ അനുഷ്ഠിപ്പു. പ്രീതിസാരമായിരിക്കിൻ‌റ കാമംകൊണ്ടു ധർമ്മാർ‌ത്ഥംങളിരണ്ടിന്നുമ്‌ വാധ വരാതവാറു അനുഷ്ഠിച്ചെല്ലൊ പൊരിൻ‌റു എൻ‌റി ചൊദ്യരൂപെണ ധർമ്മസംസ്ഥാപാനഞ്ചെയിൻ‌റ



"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/28&oldid=158765" എന്ന താളിൽനിന്ന് ശേഖരിച്ചത്