താൾ:Doothavakyam Gadyam.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാഞ്ചു:- പ്രസാദിക്ക പ്രസാദിക്ക മഹാരാജൻ! സമ്ഭ്രമം കൊണ്ടു ഉപചാരത്തെ മറന്നെൻ. എൻറു ചൊല്ലി പാദംങളിൽ വീണ്ണു നമസ്കരിച്ചാൻ കാഞ്ചുകീയൻ.


അരുളിച്ചെയിതാൻ ദുര്യൊധനന്തിരുവടി:- എന്തു? സമ്ഭ്രരമമെന്റു ചൊല്ലിൻറു. മിക്കവാറുമ് മനുഷ്യർക്കൊള്ളാൻറീ സമ്ഭ്രമം. എഴനിൽക്ക. എഴനിൽക്ക. എൻറരുളിച്ചെയിതാൻ ദുര്യൊധനന്തിരുവടി. അനുഗ്രഹിക്കപെട്ടെൻ ഞാനെൻറു ചൊല്ലി എഴറ്റാൻ കാഞ്ചുകീയൻ. അരുളിച്ചെയിതാൻ:-ഇപ്പൊഴ പ്രസന്നനായിട്ടിരിക്കിൻറു ഞാൻ, എവനി ദുതനായ് പ്രാപിച്ചതു? എൻറു വിചാരിച്ചരുളിനാൻ കൌരവെന്ദ്രന്ദുര്യൊധനന്തിരുവടി. ദുതനായ് പ്രാപിച്ചതു കെശവൻ എൻറുണർത്തിനാൻ കാഞ്ചുകിയൻ.

ദുര്യൊ:- ദൂതനായ് പ്രാപിച്ചതു കെശവനെൻറാ ചൊല്ലിൻറു? ഇതിഷ്ടമാകിൻറതു. ഇതെ സമുദാചാരവുമ്. ഇതെ യൊഗ്യമായൊള്ളതു. എടൊ! രാജാക്കനണ്മാരെ! ദൂതഭാവത്തെ പ്രാപിച്ചിരിക്കിൻറ കെശവൻവിഷയമായ് എന്തിവിടെ യൊഗ്യമ്? എന്തെന്ത? അർഘപാദ്യംങളെക്കൊണ്ടു പൂജിപ്പാൻ യൊഗ്യൻ കെശവൻ എൻറൊ നിംങൾ ചൊല്ലിൻറു? ഇതെനക രുചിക്കീൻറില്ല. ഇവനെ പിടിച്ചുകെട്ടുക യൊഗ്യമ്. എംങനെ എങ്കിൽ പാണ്ഡവഹിതൈഷിയായ് പ്രാപിച്ച വാസുഭദ്രൻ പിടിച്ചുകെട്ടപ്പടുവൊരുവിഷയത്തിങ്കൽ പാണ്ഡവകള് കണ്ണിനൊടു വെറുപട്ട പൊലെ ഭവിച്ചു മുടിയുമ്. പാണ്ഡവകള് ഗതിയൊടുമ് മതിയൊടുമ് വെറുപടുമ്‌പൊഴ ചതുസ്സാഗരപര്യന്തയായിരുന്ന ഭൂമി നിസ്സപത്നയായ് ഒട്ടൊഴിയാതെ എനകധീനയായിട്ടുമ് വരുമ്. എൻറരുളിച്ചെയിതാൻ ദുര്യൊ:-

ദുര്യൊ:- ഇനി അത്രെയുമല്ല. കെള്ക ഭവാന്മാർ. ഇവിടത്തിങ്കൽ യാവനൊരുത്തൻ കെശവൻവിഷയമായ്. പ്രതുത്ഥാനഞ്ചിയിൻറത, ഇരിക്ക എഴനീൽക്കിൻറതു അവൻ പന്ത്രണ്ടുഭാരമ് സ്വർണ്ണത്താൽ ദണ്ഡ്യനായ് മുടിയുമ്. എൻറാൻ അപ്രമത്താരക


"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/24&oldid=158761" എന്ന താളിൽനിന്ന് ശേഖരിച്ചത്