Jump to content

താൾ:Doothavakyam Gadyam.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്പടെക്കുമ് സെനാപതിയാവാനെവൻ യൊഗ്യൻ? എന്തു ഭവാന്മാർ ചൊല്ലീൻറതു? അത്ര ഭവാൻ ഗാന്ധാരരാജൻ ശകുനി ചൊല്ലുമതു എൻറൊ ചൊല്ലി. അമെയുമമെയുമ്. മാതുലനാകിന ശകുനിയാൽ ചൊല്ലപ്പെടുവിതാക. എന്തു മാതുലൻ ചൊല്ലിൻറതു? അത്ര ഭവാൻ ഗംഗെയൻ സ്ഥിതനായിരിക്കുമ്‌പൊഴ മറ്റെവൻ സെനാപത്യത്തിന്യോഗൻ എൻറൊ ചൊല്ലിൻറു? അഴകതു മാതുലൻ ചൊന്നവാറു. ഞാനുമിതിനെ ശ്രദ്ധ പണ്ണിൻറു. അമെമുമമെയുമ്. പിതാമഹനായിട്ടെ വരിക സെനാപതി. എംങനെ എംകിൽ കൊടുംകാറ്റിനാൽ അടിക്കപ്പെട്ടു ഇളകിൻറ മഹാർണ്ണവത്തിനുടെ നാദമ്കണക്കെ ഗമ്ഭീരമാകിന സൈന്യരവമ് പടുതരംങളാകിന പടഹംങളുടെ ഒച്യ ശശാംകധവളംങളാകിന ശംഖുകളുടെ നാദമ് എൻറിവയിറ്റൊടു കൂട ഗംഗാനന്ദനൻ ശ്രീഭീഷ്മന്തിരുവടിയുടെ മൂർദ്ധാവിങ്കൽ പതിക്കിൻറ അഭിഷെക ജലംങളൊടൊക്ക നരാധിപന്മാരുടെ ഹൃദയവുമ് പതിപ്പുതാക എൻറരുളിച്ചെയിതാൻ ദുര്യൊധനന്തിരുവടി.

ചൊന്നാൻ വന്നുപ്രാപിക്കിൻറ കാഞ്ചുകിയൻ;- ജയിക്ക മഹാരാജൻ! പാണ്ഡവസൈന്യത്തിങ്കൽനിൻറു ദുതവെഷത്തെ സംഗ്രഹിച്ചു പുർഷൊത്തമൻ ശ്രീപുർഷൊത്തമൻ ശ്രീനാരായണസ്വാമി എഴുന്നരുളുൻറൊൻ. എന്റുണർത്തിനാൻ കാഞ്ചുകീയൻ.

ദുര്യോ:- പൊയ്ക്കെടു. വാദരായണാ! എന്തെന്തു? കംസഭൃത്യനായിരിക്കിൻറ ദാമൊദരനൊ നിനക്ക പുർഷൊത്തമൻ? ഗൊപാലകനൊ നിനക്കു പുർഷൊത്തമൻ? ജരാസന്ധനാൽ അപഹരിക്കപ്പെട്ടിരിക്കിൻറ രാജ്യമ് യശസ്സു സുഖമ് എൻറിവറ്റൊടു കൂടീരുന്നവനൊ നിനക്ക് പുർഷൊത്തമൻ? എനെ! ആശ്ചര്യമെ! പാർത്ഥിവന്മാ‍രെ സെവിച്ചുപൊരിൻറ ഭൃത്യജനത്തിനുടെ സമുദാചാരമിരുന്നവാറു. അത്യർത്ഥം ഗർവിനൊടു കൂടിരുന്നൂ ഇവനുടെ ഇവ്വചനം. പൊയ്ക്കെടു. എൻറിംങനെ പരികുപിതനായ് അരുളിച്ചെയ്യാൻ ദുര്യൊധന്തിരുവടി


"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/23&oldid=158760" എന്ന താളിൽനിന്ന് ശേഖരിച്ചത്