അനന്തരം മഹാബലി ദുർന്നിമിത്തഗ്രഹഗൃഹീതനായ് പിതാമഹമുഖവിഗളിതമാകിന പരമ്‌പുർഷപരാക്രമത്തെ നിന്ദിക്കനിമിത്തമായ് കൊപിക്കിൻറ ശ്രീപ്രഹ്‌ളാദനിയൊഗത്താൽ അശ്വമെധമ് ദീക്ഷിച്ചു. പാത്രികളെ സംഗ്രഹിച്ചു ഋർത്തിക്കളെ വരിച്ചു കൊണ്ടു കുതിര പെരുമാറ്റി ചടംങു പിഴയാതെ യാഗഞ്ചെയിതു മുടിച്ചു പ്രാർത്ഥിതപ്രദാനപരായണനായ് വസിക്കിൻറ കാലത്തു അദിതിദെവിയുടെ തിരുവുദാരധാരത്തിങ്കൽനിൻ ദിവ്യം വർഷസഹസ്രംകൂടി ജനിച്ചു ചുവന്നു ചെറുതാകിന തിരുവുടമ്‌പിനെ ഉടയനായ് ദെവമന്ത്രി ബൃഹസ്പതിയെ ഉപാദ്ധ്യായനായ് കൽപ്പിച്ചു ആയിരം ശാഖകളൊടുകൂടി ഇരിക്കിൻറ സാമവെദത്തിൽ വാമദെവ്യമാകിൻറ ശാഖ അളന്നു പാടി മഹാബലിയുടെ യജ്ഞവാടം പ്രാപിച്ച കാലത്തു. മധുരമധുരമാകി സാമഗാനം കെട്ടു സന്തോഷിതഹൃദയനാകിന മഹാബലി ശ്രീവടുവാമനമൂർത്തിയെ നൊക്കി നൽവരവാവുതാക. എന്തിനെ ഇഛിക്കിൻറു അഭിപ്രെതമായിരുന്ന വരത്തെ വരിക്ക എൻറിങ്ങനെ മഹാബലപരാക്രമനാകിന മഹാബലി ചൊല്ലിൻറതു (കെട്ടു അരുളിച്ചെ)യിതൂ ശ്രീവടുവാമനമൂർത്തി:_
എടൊ! ദൈത്യെന്ദ്രാ! രാജ്യത്തിങ്കൽ ശ്രദ്ധ ഇല്ല എനക്ക. അവ്വണ്ണമെ (പൊന്നിങ്ക)ലുമ് രത്നങ്ങളിലുമ് സ്ത്രീകളിലുമ് ശ്രദ്ധ ഇല്ല. നിനക്ക ധമ്മസ്ഥിതി ഒണ്ടാകിൻറുതാകിൽ നിന്നെ പ്രാർത്ഥിക്കിൻറെൻ. ഗുർവ്വർത്ഥമായി യജ്ഞശാല നാട്ടുവാൻ എന്നുടെ അടിയാൽ മൂവടിപ്രമാണമ് ഭൂമി തരവെണ്ടുമ്. എന്റെ പ്രാർത്ഥിക്കിൻറ അവസ്ഥയിൽ:__
എടൊ! ബ്രാഹ്മണശ്രെഷ്ഠാ! മൂൻറു പാദംങളെകൊണ്ടെന്തു നിന്തിരുവടിക്കു പ്രയൊജനമ്. നൂറുതാൻ നൂറായിരന്താൻ അടി പ്രമാണമ് ഭൂമി അളന്നുകൊള്ക. എൻറ മഹാവെലിയുടെ വചനം കെട്ടു പ്രഹ്‌ളാദനാകിൻറ അമാത്യൻ ചെൻറു ചെറുത്താൻ.
കെവലം ബ്രാഹ്മണനല്ല ഇവൻ. അസുരഹന്താവു അമരനാഥൻ നാരായണസ്വാമി ഇക്കാണാകിൻറതു. ബ്രഹ്മദത്തവരഗ----