Jump to content

താൾ:Dharmaraja.djvu/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേശവപിള്ള: “മതി മതി! അങ്ങാടിച്ചരക്ക് അമ്പത്തിഒരുനൂറിന്റേയും പരിമളം ചേർന്ന ചന്ദനം തേച്ചുതന്നു എന്നിരിക്കട്ടെ— മാമനു തന്ന തീർഥവും പ്രസാദവും ചന്ദനവും മറ്റാർക്കെങ്കിലും കൊടുത്തോ?”

മാമാവെങ്കിടൻ: “അടെ, അന്ത രാജസൂയത്തിലെ ‘മഹയമഹയമധുനിഷൂദനം’ ആക, അഗ്ര്യപൂജ നമുക്കേ ആരാധിക്കപ്പെടും പോയത്, എന്ത മാഗധവംശപാഞ്ചാലമിഥിലാചേദിപനുക്ക്, നമുക്ക് സംഭാവിതമാനപ്പെട്ടതാന അന്ത വിഭൂതിവിഭാഗത്തെ കുടുപ്പാർ.”

കേശവപിള്ള: “ഇതാ, നല്ലതിന്മണ്ണം ആലോചിച്ചു പറയണം. അങ്ങ് അവരുടെ സൽക്കാരം കൊണ്ട് ഒന്നിളകിപ്പോയി. ഇനിയെങ്കിലും തല തോളിൽ വച്ചോണ്ട് ഓർമ്മിച്ചു നോക്കിപ്പറയണം. ഊണുകഴിഞ്ഞതിന്റെശേഷം തീർത്ഥം തന്ന വിശേഷവിധി ഒന്നിനെ മാത്രം ആലോചിച്ചുനോക്കണം.” ഇതിനു മുമ്പുതന്നെ കുലുങ്ങിത്തുടങ്ങിയിരുന്ന മാമൻ കേശവപിള്ളയുടെ ഈ ആജ്ഞ കേട്ടപ്പോൾ അയാളുടെ ഹസ്തിളിൽ വീണു. ഗാഢമായി കുറച്ചുനേരം ആലോചനയിൽ ഇരുന്നിട്ട്, എഴുന്നേറ്റ് ഒരു മുഖപ്രസാദത്തോടുകൂടി നിയമപ്രകാരം കേശവപിള്ളയുടെ തലയിൽ രണ്ടു കൈയും വച്ച് അനുഗ്രഹിച്ചു: “അടേ ശൊല്ലലയാ? നീ രാശാ! ഒന്നുടെ മുഖത്തിലെ ശംഖചക്രാദിയിരുക്ക്.” (ക്ലേശഭാവത്തിൽ) “ശതിച്ചൂട്ടാൻ മഹാപാപി! അന്ത തീർഥം താൻ കൊടുത്തത്. കശകശെ കശച്ചത്–മാമാബ്രാഹ്മണൻ വിടുവിഡ്ഢിയായി വിട്ടുതേ അപ്പൻ—അന്ത മറയപ്പയലെ കരിപ്പഞ്ചാസ്യരക്ഷസെ, ഇന്ത കൊട്ടാരത്തിലെ യെത്തവേകൂടാതിനിമേ—..

കേശവപിള്ള: “അപ്പോൾ ഞാൻ പറഞ്ഞത് ശരിയായോ? അങ്ങോട്ടും ഇങ്ങോട്ടും കെട്ടിയിഴച്ചതുമാത്രം ലാഭം.” (കടുതായ ഭത്സനരോഷത്തോടുകൂടി) “അയാളുടെ ഭസ്മം വാങ്ങിക്കരുതെന്ന് ഞാൻ എത്രതവണ ചെവിയിൽ അറഞ്ഞുകേറ്റീട്ടുണ്ട്? അവിടെ ചെന്നപ്പോൾ പ്രമാണിയായി— പൊണ്ണക്കാര്യംകൊണ്ടെല്ലാം മറന്ന്? കാര്യമെല്ലാം നാശമാക്കി!”

മാമാവെങ്കിടൻ: (സാധുവായ വാദമല്ലെന്നറിഞ്ഞിരുന്നിട്ടും) “തീർത്ഥത്തിന്റെ കാര്യം പറഞ്ഞില്ലല്ലോ പിള്ളെ? അങ്ങനെയിരിക്കുമ്പോൾ ശുമ്മാ വീൺശണ്ട പിടിച്ചോണ്ടാലോ?”

കേശവപിള്ള: (പല്ലുകടിച്ചുകൊണ്ട്) “കണ്ണു തുറന്ന്, ചെവിത്തയോടുകൂടി, ചുറ്റുപാടും നോക്കി, എല്ലാം നടത്തിക്കണമെന്ന് ഞാൻ പറഞ്ഞില്ലയോ? ചത്തതോടുകൂടി അതും മറന്നോ? പ്രസാദം പോലെതന്നല്ലയോ തീർത്ഥവും?”

മാമാവെങ്കിടൻ: (മഹാശാന്തഗാംഭീര്യത്തെ നടിച്ച് കാലിന്മേൽ കാലും മടക്കി ഇരുന്ന്) “ഇരിക്കണം പിള്ളേ—അത്ര ചാടണ്ട. പിള്ളയ്ക്കു വേണ്ടതെല്ലാം ചുറ്റുപാടും, ചുഴഞ്ഞപാടും, നോക്കി അന്വേഷിച്ചുതന്നെ, മാമൻ പോന്നു. പട്ടനിൽ പൊട്ടനുണ്ടെന്നു പിള്ള മാത്രം നടിക്കേണ്ട കേട്ടോ— മാമനെ അയച്ച കാര്യം സാധിച്ചുകൊണ്ടുതന്നെ വന്നിട്ടുണ്ട്.” ഇങ്ങനെ പറഞ്ഞുകൊണ്ട് ശൃംഗാരഭാവത്തിൽ കണ്ഠം തെളിച്ചു സ്വഗാനാനുഭസ്ഥനായി ‘സ്വർവധൂജനമണിഞ്ഞിടുന്ന മണിമൗലിയിൽ ഖചിതരത്നമാം ഉർവ്വശീ—’ എന്നു വിസ്തരിച്ചു ചൊല്ലി, ശ്ലോകപൂർവ്വാർദ്ധം കഴിഞ്ഞപ്പോൾ കേശവപിള്ളയുടെ ഗണ്ഡസ്ഥലങ്ങളിൽ രണ്ടു കൈകളും അണച്ചുകുലുക്കി, പിന്നെയും ഗാനം തുടങ്ങി. ‘അതുർമാം ജവംപൂണ്ടുൽ—’ എന്നു പാടിയപ്പോൾ , മാമാവെങ്കിടന്റെ ഗാനം എന്തിനെ സംബന്ധിച്ചെന്ന് കേശവപിള്ളയ്ക്കു മനസ്സിലാകാത്തതിനാൽ, “ഇന്നലത്തെ മത്ത് ഇന്നും വിട്ടില്ലയോ” എന്ന് അയാൾ ചോദിച്ചു.

മാമാവെങ്കിടൻ: “അതെ! മത്തുതന്നെ—സൗന്ദര്യലഹരി തലയ്ക്കുപിടിച്ച മത്ത്. ‘സ്മരോപി ത്വാം നത്വാ രതിനയനലേഹ്യേന വപുഷാ’—നോക്കണ്ട— ആ കണ്ണുരുട്ട് ‘ധ്രികുടീംകടക’ എന്നു ഞാൻ ധാരാളം കണ്ടിട്ടുള്ളതുതന്നെ. പിന്നെ ചുറ്റുപാടും എല്ലാം നോക്കി വരാനല്ലേ മാമന്റെ അടുത്തു പറഞ്ഞയച്ചത്?” (രണ്ടു ചൂണ്ടുവിരലും നീട്ടി തുള്ളിച്ചുകൊണ്ട്) “കുട്ടിക്കേശവപിള്ള ഇത്ര സരസനാണെന്നു മാമൻ അറിഞ്ഞിരുന്നില്ല. എങ്ങനെ ഈ എഴുത്തൻകണ്ണ് അവിടെചെന്നു എന്നാണ് മാമൻ അതിശയപ്പെടുന്നത്. കേൾക്കൂ–കേശവൻകുഞ്ഞ് എന്നു പറഞ്ഞപ്പോൾത്തന്നെ ‘കബരി തിരുകിനാൾ മേനകാ മാനവേ ന്ദ് –രാ’

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/93&oldid=158592" എന്ന താളിൽനിന്ന് ശേഖരിച്ചത്