താൾ:Dharmaraja.djvu/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സമ്പ്രതിയുടെ സാന്നിദ്ധ്യവും ആ സ്ഥലത്തില്ലാതിരുന്നതിനാൽ വെളിച്ചെണ്ണത്തസ്കരന്മാരായ പിള്ളമാർ അതിനെ സംഗ്രഹിച്ചുകൊണ്ട് പോവാനുള്ള പനയോലപ്പാത്തികളെ നിർമ്മിക്കുന്നതിനും വിനോദരസജ്ഞന്മാർ ഒരു സദിർ കൂട്ടുന്നതിനും തുടങ്ങി. പരമോത്സാഹികളുടെ വിനോദസംഘങ്ങളിൽ നാസികാഗ്രത്തിൽ കോപം സംഭരിച്ചുള്ള ഒരു സാധുവിനെ പിടികൂടി ബലികഴിക്കുന്ന കർമ്മം രസികലോകത്തിൽ വിശ്രുതമാണല്ലോ. അന്നത്തെ യജ്ഞപശുവായി കുറിക്കപ്പെട്ടത് ഏകാഗ്രചിത്തനായി പണിയെടുക്കുന്ന കേശവപിള്ള ആയിരുന്നു. അസൂയാഗരളംകൊണ്ടു സമ്പൂർണ്ണനായിരുന്ന ഉമ്മിണിപ്പിള്ള സഹൃദയസദസ്യപക്ഷത്തോട് കുറിശ്ലോകസമ്പ്രദായത്തിൽ ഒരു ചോദ്യം ചെയ്തു: “നിട്ടെഴുത്തിങ്ങത്തെ—പേറ്റുവാലാമയ്ക്കു— നീട്ടമെന്തെന്നുരയ്ക്ക.” ഈ ചോദ്യത്തിന് “ഇന്ദ്രാത്മജൻ ദശകണ്ഠനെ ചുറ്റിയ തിരുവാലതിൻ നെടുനീളം—” എന്നുത്തരവും ആശൗചദൈർഘ്യവും അഭിജാത്യനിർണ്ണയത്തിന് ഉപയുക്തമായ മാനദണ്ഡമാണെന്നുള്ള ഒരു പ്രമാണവും ഒരു സരസനായ കവിസൂനം പൊട്ടിച്ചു. ആ പ്രമാണത്തെ പ്രസ്തുതവിഷയത്തിൽപ്രയോഗിച്ച്, “അങ്ങനെയാണെങ്കിൽ ജാതി നിശ്ചയമില്ലാത്ത ആൾക്ക് എന്നും വല്ലായ്മതന്നല്ലോ” എന്ന് ഉമ്മിണിപ്പിള്ള ഒരു സാമുദായികനിയമത്തെ സ്ഥാപിച്ച്, തന്റെ ബുദ്ധിവിപുലതയെ അഭിനന്ദിച്ചു പൊട്ടിച്ചിരിച്ചു. ആ ഘോഷം ഒരു വലിയ സംഘത്തെ ഉമ്മിണിപ്പിള്ളയുടെ ചുറ്റും ആകർഷിച്ചു. ആ വിടുവായന്മാരോടു ചേരാതെ ദൂരത്തിരുന്നിരുന്ന ഒരു വൃദ്ധനോട് “അമ്മാച്ചാ—നാരായം വിഴുങ്ങിയതുപോലെ അനങ്ങാൻ വയ്യാതിരിക്കുന്നതെന്ത്” എന്നു വിരുതനായ ഒരു വികടൻ ചോദ്യം ചെയ്തു.

വട്ടമിട്ട കൂട്ടത്തിൽ ഒരു പെരുങ്കന്നൻ: (രായസവാചകത്തിൽ) “നാരായം ഇക്കാലത്ത് കൊലയ്ക്കുന്നേയും, കൊലച്ചാൽ പഴുക്കുന്നേയും, പഴുത്താൻ വിഴുങ്ങാവുന്നേയും സ്ഥിതിക്ക് ‘രായം വിഴുങ്ങിയപോലെ’ എന്നു പഴിപ്പാൻ ന്യായമെന്ത്?”

മറ്റൊരുത്തൻ: “നാരായം കൊലച്ച കഥ പുരാണങ്ങളിലുമില്ലാ—അതു കേട്ടാൽ—ഫലശ്രുതിയും കഥ പറയുന്നവർതന്നെ പറവിൻ!”

വേറൊരുത്തൻ: “ചെവിത്തയെല്ലാം മോന്തായത്തിൽ വച്ചേച്ച് വയറ്റിപ്പാട്ടിനുള്ളടത്തു വന്നിരുന്ന്, നാരായം നട്ടതാര്? കൊലച്ചതെന്ത്? അണ്ണാനോ, പൂവനോ? എന്നൊക്കെ കേൾപ്പാനിരുന്നാൽ, വിഴുങ്ങേണ്ടിവരുന്നത് ഈരമണ്ണ്!”

ഉമ്മിണിപ്പിള്ള: “നട്ടവന്റെ വായല്ലയോ അതും ശിഷ്ടവും വിഴുങ്ങേണ്ടത്?”

കവിവിരുതൻ: “കുലച്ചാലെന്ത് കൊന്നാലെന്ത്?—

‘തിങ്കൾപ്രഭയോടേറ്റങ്കം ജയിച്ചുള്ള
തങ്കപ്പഴക്കുലച്ചുങ്കപ്പകിട്ടിനാൽ
നയ്ങ്കുതലയനുമൈങ്കരസ്സ്വാമിയും
ശിങ്കികളിക്കുമേ ശങ്കവേണ്ടൊട്ടുമേ.”

വികടൻ: “സഭാസെടഘോടേ! പൊന്നിൻകദളിക്കുല ആർക്ക് ആരു നേദിച്ചു? ഈ വൈരംവച്ച ചോദ്യത്തിന് ഉമ്മിണിപ്പിള്ള ആശാൻ ഉത്തരം പറയട്ടെ.”

ഉമ്മിണിപ്പിള്ള: “നേതിച്ചതു നന്തിയത്തെ യജമാനൻ, പറ്റിയത്— അതു പറഞ്ഞ് പഴി ഞാൻ ഏൽക്കണോ?”

കവിവിരുതൻ: “ചിത്തരപ്പത്തുതനിൽ

പെറ്റെഴുന്ത പെരുങ്കണക്കൻ—
മാറ്റില്ലാച്ചെമ്പൊന്നും
തോറ്റുമവൻ വാശലിലേ—
പത്തിനിയാൾ തനിയെവന്ത്.
പതികിടപ്പാൾ പടിതനിലേ.”
"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/148&oldid=158414" എന്ന താളിൽനിന്ന് ശേഖരിച്ചത്