താൾ:Dharmaraja.djvu/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അദ്ധ്യായം പതിനഞ്ച്


“പാട്ടുകൊണ്ടും ഫലിച്ചീല, കൂത്തുകൊണ്ടും ഫലിച്ചീല,
പാട്ടിലാക്കാനെളുതല്ലെന്നവർക്കു തോന്നി.”


ചന്ത്രക്കാറനാദിയായ ശത്രുക്കളുടെ അഹംകൃതികൊണ്ട് അല്പം ഒരു ഘനക്ഷയശങ്ക കേശവപിള്ളയ്ക്കുണ്ടായി. എന്നാൽ തനിക്കു പ്രാപ്തമായിരിക്കുന്ന ലക്ഷ്യങ്ങളുടെ സ്ഥിതിക്ക്, മാർഗ്ഗബാധകളായിത്തടയുന്ന ശല്യശകലങ്ങളാൽ ക്ഷതോത്സാഹനായിക്കൂടെന്നു നിശ്ചയിച്ച്, അയാൾ തൽക്ഷണം രാമയ്യനെ ണ്ട്, താൻ അനുഷ്ഠിക്കുന്ന ഉപായത്തിന്റെ വിജയത്തിന് കേശവൻകുഞ്ഞിനെ സന്ദർശനം ചെയ്‌വാൻ ആഗ്രഹമുണ്ടെന്നു ധരിപ്പിച്ചു.

കുപ്പശ്ശാരുമായി നടന്ന നിമന്ത്രണത്തിൽ താൻ ചെയ്തിട്ടുള്ള പ്രതിജ്ഞയെ നിർവഹിക്കുന്നതിൽ യോഗീശ്വരനും ഉദാസീനനായിരുന്നില്ല. ദുർജ്ജനഹിതങ്ങളെ അനുകൂലിക്കുന്ന പ്രകൃതിദേവന്റെ വികൃതിത്തംകൊണ്ട് ആ രാത്രി മദ്ധ്യകാലമായപ്പോൾ വർഷകാലത്തിന്റെ സമാഗമസൂചകമായി അഭിന്നമായുള്ള ഒരു കാളിമ ആകാശത്തെ ആച്ഛാദിച്ചു. ഭൂബന്ധത്തിൽനിന്നു മുക്തരാകാതെ നക്തഞ്ചരത്വത്തെ അനുവർത്തിക്കുന്ന കാളികൂളിസഞ്ചയം, തങ്ങളുടെ സങ്കേതകാരാഗൃഹങ്ങളെ ഭേദിച്ച് സ്വച്ഛന്ദനർമ്മം തുടങ്ങിയതുപോലെ രാജധാനിയിലെ നാനാഭാഗങ്ങളേയും ഭയങ്കരമായ അട്ടഹാസപടലികളും ആക്രോശധാരകളുംകൊണ്ട് ആകമ്പനം ചെയ്തു. ബ്രഹ്മരക്ഷസ്സിന്റെ പ്രകോപാരംഭമാണെന്നുള്ള ജ്യൗതിഷികമതം ഇങ്ങനെ ഉത്ഭവിച്ച ഭയത്തെ സ്ഥിരീകരിച്ചു. നിദ്രയിൽനിന്നുണർന്നതിന്റെശേഷവും ജനങ്ങളുടെ കർണ്ണങ്ങളിൽ ആ ഘോരധ്വനികൾ ഭയജനകമാംവണ്ണം മാറ്റൊലിമുഴക്കിക്കൊണ്ട് അവശേഷിച്ചതിനാൽ, നാഗരരക്ഷികളുടെ രാത്രിസഞ്ചാരങ്ങളും ‘ഉക്കള’ക്കാരുടെ മേൽനോട്ടവും ഒട്ടുകാലത്തേക്കു നാമമാത്രമായി.

അടുത്തദിവസത്തെ സൂര്യഭഗവാനും മേഘകവചനായി താഴെ രഥത്തിൽ ആരോഹണംചെയ്തു. ആ വിശ്വനേത്രന്റെ വീക്ഷണമുണ്ടാകുന്നതിനു മുമ്പുതന്നെ, ഹരിപഞ്ചാനനനായ യുവരാജസാരഥി ആ രാജകുമാരനെ, രഥസാമഗ്രികൂടാതുള്ള തന്റെ സാരഥ്യചാതുര്യം കൊണ്ട് മഹാരാജസമക്ഷത്തിലേക്ക് എഴുന്നള്ളിക്കുക കഴിച്ചു. ‘അപ്പ’ന്റെ അപ്രതീക്ഷിതമായ സുപ്രകാശവദനദർശനത്താൽ വികസിതഹൃദയനായ മഹാരാജാവ്, സ്വവത്സകുമാരന്റെ അഭീഷ്ടമെന്തെന്നു സസ്മേരം പൃച്ഛിച്ചു. ഹരിപഞ്ചാനനന്റെ ഭഗവൽക്കഥാ കാലക്ഷേപവൈദുഷ്യത്തെ ഗുരുജനം ആസ്വദിക്കണമെന്ന് ഒരു പ്രാർത്ഥനയുണ്ടെന്ന് രാജകുമാരൻ സങ്കോചത്തോടെ ഉണർത്തിച്ചു. സ്വകുടുംബാംഗങ്ങളിൽ അമിതകരുണനായ മഹാരാജാവ്, ആ അപേക്ഷാനിർവഹണത്തിനുമുമ്പായി ഇനിയൊരു സൂര്യോദയമുണ്ടായിക്കൂടെന്നു നിശ്ചയിച്ച്, അതിന്മണ്ണം പ്രസാദിച്ചരുളിയിട്ട്, വ്യായാമാർത്ഥമെന്ന ഭാവത്തിൽ അന്നും ഒരു സഞ്ചാരത്തിനു പുറപ്പെട്ടു.

കേശവപിള്ള പകടശ്ശാലയിലേക്കു പോകുന്നവഴിയിൽ, രാജമന്ദിരത്തിന്റെ പ്രാകാരത്തിനകത്തു കടന്നപ്പോൾ, ചിന്താഗ്രസ്ഥനായി നില്ക്കുന്ന മഹാരാജാവിനെക്കണ്ടു മുഖംകാണിച്ചു. അനിഷ്ടച്ഛായാലേശവും കൂടാതെ കേശവപിള്ളയെ അടുത്തു വിളിച്ച് പരമാർത്ഥമറിഞ്ഞിരുന്ന മഹാരാജാവ് “നിന്റെ ആശൗചം നീങ്ങീല്ലേ” എന്നു പ്രത്യക്ഷത്തിൽ നിരർത്ഥമായ ഒരു കുശലപ്രശനം അരുളിച്ചെയ്തു. സ്വസങ്കല്പപ്രകാരമുള്ള ആശൗചഘ്നാചാര്യന്മാർ ആരെന്നു നിർദ്ദേശിച്ച്, വടക്കുപടിഞ്ഞാറുള്ള പത്മനാഭക്ഷത്രത്തേയും മഹാരാജാവിന്റെ പാദങ്ങളേയും കേശവപിള്ള നോക്കി. തന്റെ ഭൃത്യഭക്തിയെ ആദരിച്ച് മഹാരാജാവ് ക്ഷേത്രാഭിമുഖമായിത്തിരിഞ്ഞുനിന്നു പ്രാർത്ഥനാപൂർവം ശിരഃകമ്പനം ചെയ്തു. “അടിയങ്ങൾക്കു രണ്ടു സന്നിധാനവും ഒന്നുപോലെ തന്നെ” എന്നു കേശവപിള്ള ആ ആംഗ്യത്തിന് അവിളംബിതമായ പ്രത്യുത്തരമായി ധരിപ്പിച്ചപ്പോൾ, സത്യപരായണനായ മഹാരാജാവിന്റെ മനസ്സ് ആ ഭക്തനെ സന്തപിപ്പിക്കത്തക്കവണ്ണമുണ്ടായിട്ടുള്ള തന്റെ കല്പനയുടെ സാഹസത്തെ ഓർത്ത് അല്പമൊന്നു കലുഷമായിത്തീർന്നു. തന്നിൽ അധിരോപിതമായ ഈശ്വരത്വം പക്ഷാന്തരാ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/119&oldid=158382" എന്ന താളിൽനിന്ന് ശേഖരിച്ചത്