Jump to content

താൾ:Dhakshina Indiayile Jadhikal 1915.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 83 -- വൃദ്ധന്മാർ രണ്ടാമതും പെണ്ണിന്റെ അവിടെപോകും. അന്ന കല്യാണം നിശ്ചയിക്കും. കല്യാണത്തിന്റെ രണ്ടാംദിവസം ഒര അമ്മിയിന്മേൽ പെണ്ണ ഇരിക്കണം. പുരുഷൻ അവളുടെ മടിയിലും. മൂന്നാംദിവസം കല്യാണപന്തലിന്റെ സമീപം കുറേ മണ്ണകൂട്ടിയിരിക്കും. അതിൽനിന്ന അല്പം പുരോഹിതൻ എടുത്ത പന്തലിലേക്ക എറിയും. ബാക്കിയുള്ളത ആണും പെണ്ണുംകൂടി പന്തലിൽകൊണ്ടുപോയി വെള്ളംപകൎന്ന കൂടിയ ആളുകളുടെ മേലേക്കു എറിയണം. ഒരു കൂട്ടരുടെ വിവാഹം രണ്ടുമാതിരിയുണ്ട. അതിൽ ഒന്നിൽ ഇരുഭാഗത്തേയും ആണുങ്ങൾ തമ്മിൽ ശണ്ഠപിടിക്കണം. അതിനെടക്ക പുരുഷൻ കന്യകയെ ബലമായി കൊണ്ടുപോകണം. വഴിയെ എല്ലാവരും ഇരുന്ന തീനും കുടിയും ആയി. മറ്റേ മാതിരിയിൽ ആണും പെണ്ണുംകൂടി കാട്ടിലേക്കു പോകും, തിരികെ വന്നാൽ പെണ്ണിന്റെ അഛന ഒരു പിഴ കൊടുക്കണം, അത കഴിഞ്ഞാൽ സദ്യ. പെണ്ണിന്റെ അഛന കല്യാണത്തിന മുമ്പായി കറേകാലം പ്രവൃത്തി എടുത്തകൊടുക്കുക എന്ന ഒരു നടപ്പും ഉണ്ട. വിധവാവിവാഹമുണ്ട. ജ്യേഷ്ഠന്റെ വിധവയെ അനുജൻ കെട്ടാം. അന്യനാണ കെട്ടുന്നതെങ്കിൽ അവൻ മറ്റേവന ഒരു പിഴ കൊടുക്കണം. ഭാൎ‌യ്യയെ ഉപേക്ഷിക്കുന്നതായാൽ അവൾക്ക 2 ഉറുപ്പിക കൊടുക്കണം. അവൾക്ക രണ്ടാമത കെട്ടാം. ഇവരുടെ മതം വളരെ സുഗമമാണ. എടെക്ക എടെക്ക “പെരുനാൾ” മാത്രം മതി. അന്നു ആണുങ്ങൾ എല്ലാം നായാട്ടിനു പോകും. ഒന്നും കിട്ടാതെ മടങ്ങിയാൽ പെണ്ണുങ്ങൾ ചാണകംകൊണ്ടു എറിയും. ആൎക്കെങ്കിലും ദേവത കൂടീട്ടുണ്ടന്നു സംശയം ഉണ്ടായാൽ അവനെയൊ അവളെയൊ ശേഷമുള്ളവർ ദേവത ഒഴിയുന്നവരെ ചീത്തപറയുകയും അടിക്കുകയും ചെയ്യും. കട്ടികൾക്ക ജനിച്ച ആഴ്ചയുടെ പേരാണ ഇടുക.

പുരുഷശവം സാധാരണമായി ദഹിപ്പിക്കും. മരിച്ചത രാത്രിയായാലും അല്ലെങ്കിൽ മഴ ദിവസമാണെങ്കിലും കഴിച്ചിടുകയും ചെയ്യും. സ്ത്രീകളേയും കുട്ടികളേയും മറചെയ്കയാണ പതിവ. വിറക ചിലവാക്കാൻമാത്രം അവൎക്ക യോഗ്യതയില്ലായിരിക്കുമ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/97&oldid=158357" എന്ന താളിൽനിന്ന് ശേഖരിച്ചത്