-- 84 --
ല്ലൊ. ശവം സംബന്ധികൾക്കമാത്രമെ തൊട്ടുകൂടു. മരിച്ചാൽ പുല മൂന്ന.
=== ഗമ്മല്ലാ. ===
തെലുങ്കുരാജ്യത്തെ കള്ളു, റാക്ക വ്യാപാരികൾ ആണ. തിരണ്ടതിന്റെശേഷം വിവാഹം ആവാം. വിധവാവിവാഹത്തിനും വിരോധമില്ലാ പക്ഷെ താലികെട്ടുക രാത്രിയാണ. ശവം ദഹിപ്പിക്കയാണ. ഭൎത്താവ മരിച്ചാൽ വിധവ കൈവള ഒന്നോ രണ്ടൊ പൊട്ടിക്കണം. മരിച്ച ആൾക്ക അഛനുണെങ്കിൽ ചൊടലയിലേക്ക അഗ്നി കൊണ്ടുപോകേണ്ടത അവനാണ. സംക്രാന്തിതോറും കുഡുംബത്തിൽ ഒരുവൻ ശ്രാദ്ധം ഊട്ടണം.
=== ഗവര. ===
വിശാഖപട്ടണം ജില്ലയിലെ ഉള്ളു. അമ്മാവന്റെ മകളെ വിവാഹംചെയ്‌വാൻ അധികാരമുണ്ട. ഉടൽ പിറന്നവളുടെ മകളേയും കെട്ടാമത്രെ. വിധവാവിവാഹം. 7 ഭൎത്താക്കന്മാരുണ്ടായിട്ടുള്ള സ്ത്രീയെ വളരെ മാനിച്ചിട്ടാണ. വൈഷ്ണവരും ഉണ്ട, ശൈവരും ഉണ്ട. വൈഷ്ണവൎക്ക പ്രമാണം പുരി (ജഗന്നാഥം) ക്ഷേത്രമാണ. അവിടുത്തെ രഥോത്സവദിവസം ഇവരുടെ ഊരുകളിലും തേരുണ്ടാകും. സ്ത്രീകൾ അവരുടെ പ്രാൎത്ഥനകൾ എല്ലാം അന്നു നടത്തും. രോഗം മാറാനൊ സന്താനം ഉണ്ടാകാനൊ വഴിപാട പ്രാൎത്ഥിച്ചിട്ടുള്ള സ്ത്രീ വലിയൊരു കുടം നിറച്ച വെള്ളം തലയിൽ എടുത്ത വെളിച്ചപ്പെട്ട നൃത്തം ചെയ്യും. എങ്കിലും വെള്ളം കുടത്തിൽനിന്നു പൊന്തി അതിലേക്കുതന്നെ വീഴുകയല്ലാതെ പുറത്ത പോകയില്ല. വിശാഖപട്ടണം ജില്ലയിൽ ബ്രാഹ്മണസ്ത്രീകൾ ഒഴിച്ച എല്ലാ സ്ത്രീകളും വീടിവലിക്കും. ഇവർ മാത്രം ഇല്ലാ.
=== ഗാണിക. ===
അല്ലെങ്കിൽ ഗാണ്ഡല- ആദ്യത്തെ പേർ ഉണ്ടായത ഗാണക എന്ന വാക്കിൽനിന്നാണ. ഗാണക എന്നത തെലുങ്കിൽ എണ്ണയാട്ടുന്ന ചക്കാകുന്നു. കൎണ്ണാടകക്കാരാണ. മൂന്നകൂട്ടരുണ്ട. ആ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |