താൾ:Dhakshina Indiayile Jadhikal 1915.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-66-

അന്യൻ കെട്ടിയാൽ അവൻ പിഴ കൊടുക്കണം . പെണ്ണിനെ കൊടുക്കേണ്ടത സാധാരണ അമ്മാമനാണ. എന്നാൽ കോയമ്പത്തൂർ ജില്ലയിൽ അഛനാകുന്നു. വിധവാവിവാഹം ആവാം. ജ്യേഷ്ഠന്റെ വിധവയെ അനുജനും അനുജന്റെ വിധവയെ ജ്യേഷ്ഠനും കെട്ടാം. ഭാൎയ്യയെ ഉപേക്ഷിപ്പാൻ ജാതിക്കാർ കാണെ അവൾ ഒരു ചുള്ളി രണ്ടായി മുറിക്കണം. ഭൎത്താവിനെ ഉപേക്ഷിക്കണമെങ്കിൽ അവനെ വിട്ട ഒരുത്തനോടുകൂടി പോകണം. ഇവൻ ഭൎത്താവിനെ ഒരു ചെറിയ പിഴകൊടുക്കും. എന്നാൽ ഭൎത്താവ ഒര മൎത്തിന്റെ ചുള്ളി പൊട്ടിക്കും.കൊങ്ങകൊറവർ പെങ്ങളുടെ മകളെ വിവാഹം ചെയ്യും. വടക്കേആൎക്കാട ജില്ലയിൽ കല്യാണം കഴിയാത്ത മകളെ ഒര അഛൻ പണയം വെക്കും. ചെങ്കൽ പേട്ട, തഞ്ചാവൂർ ഈ ജില്ലകളിലും ഈ നടപ്പുണ്ട. മദ്രാശിയിൽ വിക്രയം ചെയ്കതന്നെ ആവാം. പണയം വെച്ച ഭാൎയ്യ മരിച്ചു പോയെങ്കിൽ കടം വീടി. അവളെ കൊന്നതാണെങ്കിൽ കടം വീടി എന്നു മാത്രമല്ല രണ്ടാമത കല്യാനത്തിന വേണ്ടുന്ന ചിലവ പണയം വാങ്ങിയവൻ ചെയ്യണം. പണയകാലത്തെ ജനിക്കുന്ന പുത്രന്മാർ കടം കൊടുത്തുവന്ന. പുത്രികൾ കടം വാങ്ങിയവന്നും.ഉപേക്ഷിക്കപ്പെട്ടിട്ടൊ ഭൎത്താവ മരിക്കയാലൊ ഏഴാളെ കെട്ടിയ സ്ത്രീ വളരെ മാന്യയാണ. വിവാഹാദികളിൽ പ്രധാനം അവൾക്കത്രെ. ഭൎത്താവ തടവിൽ ഇരിക്കും കാലം ജാതിക്കാരിൽ ആരെ എങ്കിലും കെട്ടാം. കുട്ടികളൂണ്ടായാൽ വിട്ടുവരുമ്പോൾ അവറോടുകൂടി അവന്റെ അടുക്കെക്ക പോകും. ഒന്നിലധികം ഭാൎയ്യമാർ ആവാം. വ്യഭിചാരം ചെയ്തവൻ പിഴകൊടുക്കാൻ ശക്തനല്ലെങ്കിൽ പണ്ട ഒര നടപ്പുണ്ടായിരുന്നു. അവനെ ഒര മൎത്തോടെ കെട്ടി അമ്പട്ടൻ ക്ഷൗരം ചെയ്യും. വെള്ളത്തിന്ന പകരം തെറ്റുചെയ്ത സ്ത്രീയുടെ മൂത്രമായിരിക്കും.പ്രസവത്തിന തടസ്ഥകാരണം മനോരഥം സാധിക്കയ്ക(ദോഹദം) യാണെന്നാണ് വിശ്വാസം. ചിലപ്പോൾ ഇത വല്ല ഭക്ഷണ സാധനമായിരിക്കും.ചിലപ്പോൾ വല്ലവനുമായി സംസൎഗ്ഗമായിരിക്കും. രണ്ടാമത പറഞ്ഞതാണെങ്കിൽ പേറ്റി അവന്റെ പേർ പറയിക്കും, എന്നിട്ട ഒരു നുള്ള
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/80&oldid=158339" എന്ന താളിൽനിന്ന് ശേഖരിച്ചത്