താൾ:Dhakshina Indiayile Jadhikal 1915.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-67-

മണ്ണ ഗൎഭിണിയുടെ വായിൽ ഇറ്റും. പ്രസവിച്ചാൽ പത്തദിവസം പേറ്റിക്കമാത്രം കാണാം. കുട്ടി ജനിച്ച ഉടനെ "മണമറഞ്ഞ കാരണവന്മാൎക്ക്" ഒരു പൂജയുണ്ട. മന്ത്രം ഇതാ: "കാരണവന്മാരുടെ പ്രേതങ്ങളെ! വന്നു സഹായിക്കണെ. കുന്നും ധനവും വൎദ്ധിക്കണെ. സൎക്കാരിൽ നിന്നു ഞങ്ങളെ രക്ഷിക്കണെ. പോല്ലീസിന്റെ വായ മൂടണം. എന്നെന്നും തൊഴാം" വഴിയെ കുട്ടിയെ ചാണകവെള്ളത്തിൽ കുളിപ്പിക്കും. ഒമ്പതാം ദിവസം നാമകരണം. പക്ഷെ അന്ന ഇട്ട പേരല്ല പിന്നെ വിളിക്കുക. അത കറപ്പൻ, നെട്ടൻ, ഊമ, കള്ളൻ, നൊണ്ടി ഈ വകയായിരിക്കും. മരുന്നും ശുശ്രൂഷയും തള്ളെക്കല്ല തന്തെക്കാണ. പ്രസവ വേദന തുടങ്ങിയ ഉടനെ ഭൎത്താവ ഒര ഇരിട്ടകത്ത പോയി പുതച്ച മൂടി കിടക്കും. മൂന്നു ദിവസം തീനും കുടിയും തന്നെ. ജനിച്ച കുട്ടിയെ കുളിപ്പിച്ച അവന്റെ അടുക്കെ കിടത്തും.ചക്കര, കായം മുതലായത അവൻ ഭക്ഷിക്കണം. മലയാളത്തിൽ കുറത്തി പെറ്റാൽ ഇരുപത്തെട്ടുനാൾ പ്രത്യേകം ഒരു പുരയിൽ കിടത്തും. യാതൊരാളൂം അടുക്കെ പോകുകയില്ല.മരുന്നുകൾപോലും അകലെ നിന്നു എറിഞ്ഞുകൊടുക്കുകയേഉള്ളൂ. മാത്രം പെറുംമുമ്പ ഒരു കുടം ചൂടുവെള്ളം അരികിൽ വെച്ചു കൊടുക്കും. ഇരുപത്തെട്ടു കഴിഞ്ഞാൽ പെറ്റ പുര ചുട്ടുകളയും. അഛന പതിന്നാല നാൾ അശുദ്ധിയുണ്ട. ശുദ്ധമാവാൻ ക്ഷുരകൻ തളിക്കയല്ല. ബ്രാഹ്മണന്റെ പുണ്യാഹം വേണം.

ശവം കുഴിച്ചിടുകയാണ നടപ്പ. തല വടക്കോട്ട, കാൽ തെക്കോട്ട. ചിലേടങ്ങളിൽ ദഹിപ്പിക്കയും ഉണ്ട. ശവത്തെ നഗ്ന്മാക്കീട്ടാണ ചൂടുക. മൂന്നാം ദിവസം അസ്ഥി സഞ്ചയനം . പതിനാറാംദിവസം ശേഷക്കാർ ചുടലയിൽ ഒരു കല്ല കുഴിച്ചിട്ട അതിന്മേൽ വെള്ളം, തേൻ, പാൽ, മുതലായത വീൾത്തണം. പിറ്റേന്ന എല്ലാവരും എണ്ണതേച്ചു കുളിക്കണം. അതവരെ പുത്രനെ പുലയുണ്ട. കുരങ്ങിന്റെയും കൊറവന്റെയും ശവം ആരും കാണുകയില്ലെന്നു ഒരു പഴഞ്ചൊല്ലുണ്ട. കുരങ്ങിന്റെ ശവം ബാക്കി കുരങ്ങുകൾ തൽക്ഷണം നീക്കംചെയ്യും പോൽ, അതുപോലെത




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/81&oldid=158340" എന്ന താളിൽനിന്ന് ശേഖരിച്ചത്