-- 57 --
=== കെലാസി. ===
ദക്ഷിണകൎണ്ണാടകജില്ലയിലെ ക്ഷുരകനാണ. ഭണ്ടാരി, ഹജാം, കാവുതി ഇങ്ങിനെ പല ജാതിക്കും ക്ഷൌരംചെയ്യുന്നവരും ഉണ്ട. ശൂദ്രൎക്ക പലൎക്കും ഇവരെക്കൊണ്ട കൎമ്മങ്ങൾക്ക ആവശ്യമുണ്ട. നാമകരണത്തിന്ന തുളുക്ഷുരകൻ വേണം കുട്ടിയുടെ കയ്യിന്മേൻ ഒരു ചരട കെട്ടുകയും പേർ വിളിക്കയും ചെയ്‌വാൻ. ശവസംസ്കാരത്തിന്ന അഗ്നി കൊണ്ടുപോവുകയും അവൻ വേണം. ഈ കാലം ചരട കെട്ടുന്നതിനുള്ള അനുഭവം ഭണ്ടാരി വാങ്ങുന്നു എന്ന പറയുന്നു. പക്ഷെ ചരട അവൻ കെട്ടുന്നില്ല. ഭണ്ടാരി അല്ലെങ്കിൽ കെലാസിയെ കൊങ്കണസ്ത്രീകൾക്ക അത്യന്തം വെറുപ്പാണ. പലെ അസഭ്യപേരും വിളിക്കും. വിവാഹം തിരളുംമുമ്പ വേണമെന്നില്ല. വിധവാവിവാഹം ആവാം. കല്യാണം മുന്നനാൾ നില്ക്കും. പുരുഷന്റെ വീട്ടിൽ വെച്ചിട്ടാണ നടപ്പ. കല്യാണപന്തലിൽ വെച്ച പുരുഷന്റെ തലക്ഷൌരം ചെയ്യണം. സ്ത്രീയുടെ കവൾ ക്ഷൌരക്കത്തികൊണ്ട തൊടുകയും വേണം. ഋതുവായിട്ടില്ലെങ്കിൽ വഴിയെ തിരണ്ടുകല്യാണ സമയം ചെയ്യണം.
മരിച്ച ഉടനെ ഒരു ക്ഷുരകനെ കൊണ്ടുവരും. അവൻ ശവത്തിന്മേൽ വെള്ളം കൊടയുകയും ആണാണെങ്കിൽ ക്ഷൌരക്കത്തികൊണ്ടു തൊടുകയും ചെയ്യും. കഴിവുള്ളവർ ദഹിപ്പിക്കും ഇല്ലാത്തവർ കുഴിച്ചിടും. പകൎച്ച ദീനത്താൽ മരിച്ചവരെ കഴിച്ചിടുക തന്നെ. തുളുകെലാസിക്ക മരുമക്കത്തയമാകുന്നു. ഉത്ഭവം പറയുന്നത ഇതാണ. പാണ്ഡ്യരാജ്യത്തിലെ ഒരു കച്ചോടക്കാരൻ ദേവപാണ്ഡ്യനെന്നവൻ ഒരിക്കൽ കുറെ കപ്പലുകൾ വെപ്പിച്ചു. എന്നാൽ എറക്കുംമമ്പ തനിക്ക ഒരു നരബലി കിട്ടേണമെന്ന കുണ്ഡോദരൻ എന്ന രാക്ഷസൻ ആവശ്യപ്പെട്ടു. തന്റെ ഏഴ പുത്രന്മാരിൽ ഒരുവനെ ദേവപാണ്ഡ്യൻഭാൎയ്യയോട ചോദിച്ചു അവൾ കൊടുത്തില്ല. മക്കളോടുകൂടി അച്ഛന്റെ ഭവനത്തിലേക്ക പോയിക്കളഞ്ഞു. കച്ചവടക്കാരന്റെ സോദരി അവളുടെ ഒരു പുത്രനെ കൊടുത്തു. പക്ഷെ കുണ്ഡോദരൻ ഈ കുട്ടിയെ ക
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |