താൾ:Dhakshina Indiayile Jadhikal 1915.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-56-

വാഹം ഇത് വളരെ സാധാരണമാണ്. പെറ്റപുല പതിനഞ്ച് പതിനാറാം ദിവസം ക്ഷുരകനും രജകനും കൂടി ഗ്രാമക്ഷേത്രത്തിൽ നിന്ന് തീർത്ഥം കൊണ്ടുവന്ന് തളിക്കണം. മൈസൂരിൽ കന്നടൻ, തെലുങ്കൻ, ഇങ്ങിനെ രണ്ടു വൎഗ്ഗമുണ്ട്. തമ്മിൽ കൂടിക്കഴികയില്ല. തെലുങ്കന് പൂണുനൂലുണ്ട്. മാംസം ഭക്ഷിക്കയില്ല. വ്യഭിചാരം തെളിഞ്ഞാൽ മാത്രം വിവാഹ മോചനമുണ്ട്. വിധവാ വിവാഹമില്ല.


കൃഷ്ണവകക്കാർ.

തിരുവാങ്കൂറിന്റെ തെക്കെതലയായ ഇരണിയിൽ,കൽക്കുളം ഈ താലൂക്കുകളിൽ മാത്രമെയുള്ളൂ എന്ന് പറയാം. പൂർവ്വകാലത്തിൽ അമ്പാടിയിൽ നിന്ന് കാഞ്ചീപുരത്ത് വന്ന് കുടി ഏറിയവരാണെന്ന് ഒരു കഥയുണ്ട്. കേവലം സസ്യഭുക്കുകളല്ല. മത്സ്യം പ്രധാനമാണ്. മദ്യം സേവിച്ചുകൂടാ. സേവിക്കയും ദുർല്ലഭമാകുന്നു. മക്കത്തായക്കാരും മരുമക്കത്തായക്കാരും ഉണ്ട്. ശിവനേയും വിഷ്ണുവിനേയും പൂജിക്കും. മരുമക്കത്തായക്കാർക്ക് ചെറുപ്പത്തിൽ താലികെട്ടും. വഴിയെ വിവാഹവും ഉണ്ട്. വിവാഹദിവസം പുരുഷൻ സ്ത്രീയുടെ വീട്ടിൽ പോകും. മൂന്നാംദിവസം സ്ത്രീയുടെ ഭാഗക്കാർ കത്തുന്ന കോപം നടിച്ച് പുരുഷൻ വീട്ടിൽ പോകണം. സമാധാനമാക്കാൻ കഴിയുന്നത് എല്ലം ചെയ്തുനോക്കും എങ്കിലും ഭക്ഷിക്കാതെ മടങ്ങി പോകും. ഏഴാംദിവസം ദമ്പതിമാർ പെണ്ണിന്റെ വീട്ടിലേക്ക് പോകും. വിധവയെ ഭർത്താവിന്റെ സോദരൻ വിവാഹം ചെയ്യാം. പ്രായം കുറഞ്ഞാലും വേണ്ടതില്ല. ഉണ്ടാകുന്ന സന്താനം മരിച്ചവന്റെയാകും. അവന്റെ മുതലിന്ന് അവകാശവുമുണ്ട്. ഭർത്താവ് മരിക്കുമ്പോൾ ഏതെങ്കിലും ഒരു സോദരൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ വിധവ എന്നെന്നും താലിനീക്കം ചെയ്യേണ്ടാ. മരുമക്കത്തായത്തിന്ന് ഹേതു പറയുന്നത് കാഞ്ചീപുരത്ത് നിന്ന് വരുന്ന സമയം സ്ത്രീകൾ കുറവായതിനാൽ തിരുവാങ്കൂറിലെ സ്ത്രീകളെ സ്വീകരിക്കേണ്ടി വന്നു എന്നാണ്. മക്കത്തായക്കാരും, മരുമക്കത്തായക്കാരും ആണുങ്ങൾ മാത്രം അന്യോന്യം കൂടി ഭക്ഷിക്കാം. പുത്രന്മാരില്ലെങ്കിൽ സ്വത്ത് മുഴുമൻ പുത്രിക്കാണ്. വിധവക്കെല്ലാം ദഹിപ്പിക്കലാണ് പതിവ്. പുല പതിഞ്ചാണ്.ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ മിഥുൻ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/70&oldid=217944" എന്ന താളിൽനിന്ന് ശേഖരിച്ചത്