താൾ:Dhakshina Indiayile Jadhikal 1915.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-262-

ൎക്കും മറ്റും ഇതില്ല. ഗ്രാമത്തിന്റെയൊ ഉരിന്റെയൊ പേരാണ. പെണ്ണു തിരളുംമുമ്പും പിമ്പും ആവാം വിവാഹം. വിധവാ വിവാഹത്തിന്ന ഒഴിച്ച മറ്റെല്ലാം പുരോഹിതൻ ബ്രാഹ്മണനാകുന്നു. അമ്മാമന്റെ മകളെ വിവാഹചെയ്ത നടപ്പുണ്ട. വിധവാവിവാഹത്തിന താലികെട്ടാൻ ജാതിലിലെ തലവനാണ.

ശവം സാധാരണമായി ദഹിപ്പിക്കയാകുന്നു. തടിക്ക തീ വെക്കാൻ ദേശത്തെ രജകന്റെ സഹായം വേണം. ശേഷ്ക്രിയ ചിയ്യിപ്പാൻ സാത്താനിയാണ.പല പല ഗ്രാമദേവതകളെയും ഭൎത്താവിരിക്കെ മരിച്ചകളകയൊ ഉടന്തടി ഏറുകകയൊ ചെയ്തിട്ടുള്ള സ്ത്രീകളെ യുമാണ വന്ദിക്കുക.

ഹത്തി.

ഒരു താണ തെലുങ്കജാതി, വിവാഹം തിരണ്ടിട്ടാകുന്നു. അമ്മാമ്മന്റെ മകളെ കെട്ടാം.കല്യാണത്തിങ്കൽ സ്ത്രീ പുരുഷന്മാരുടെ കയ്യുകൾ മഞ്ഞച്ചരടകൊണ്ട കെട്ടും. അത കന്യകയായ ഒരു പെണ്ണ അഴിക്കണം. പെണ്ണിന്റെ ആങ്ങള സ്ത്രീവേഷം ധരിച്ചുവന്നിട്ട പുരുഷനെ അടിക്കും. തിരണ്ടാൽ 7 ദിവസം അശുദ്ധി. വീട്ടിൽ ഒര മൂലയിലൊ പ്രേത്യകം ഒര പുരയിലൊ ഇരിക്കണം. ഒരു കണ്ടം ഇരുമ്പം ഒരു ആട്ടുകല്ലും ശീലയിൽ പൊതിഞ്ഞ അടുക്കെ വെക്കണം. കാഞ്ഞിരത്തിന്റെ എല കിട്ടുന്നപക്ഷം അത ഒർ മൂലയിൽ കൂട്ടും. ഇരിക്കുന്ന മുറിയിൽ ചൂലും കരിമ്പന ഓലയുംകൂടി കെട്ടിയുണ്ടാക്കി അതിനെയൊ അല്ലെങ്കിൽ ഒര വില്ലിനെയൊ നിത്യം പൂജിക്കണം. ദഹിപ്പിക്കയാണ അധികം. മരിച്ചതിന്റെ പിറ്റേന്നും 10-11-നാളും ബലിവെക്കും, ദഹിപ്പിച്ച സ്ഥലത്തെ 10-‌ാം ദിവസം ഒരേ രൂപം ഉണ്ടാക്കി അവിടേയും ചിലർ ബലി വെക്കും. രാത്രി കുറെ അകലെപോയി നിലത്ത ഒര തുണിവിരിച്ച അതിൽ ചോറും പഴങ്ങളും വെച്ചിട്ട മരിച്ച ആളെ വിളിക്കും.വരവ കാത്ത ഇരിക്കുകയും ചെയും. തുണിയിൽ ഒര ഈച്ചയൊ പ്രാണിയൊ വന്നു ഇരുന്നാൽ തുണി മടക്കി വീട്ടിൽ കൊണ്ടുപോയി ൻലത്ത മണലിൽ തട്ടികുടയും. അവിടെ ഒര വിളക്കകൊളുത്തി പുത്തങ്കുടംകൊണ്ട മൂടം. കുറെ കഴിഞ്ഞാൽ പൊന്തിച്ചുനോക്കും. വല്ല അടയാളവും നിലത്ത മണലിൽ കാണ്മാനുണ്ടൊ എന്നറിവാൻ. വിധവാവിവാഹം വിരോധമില്ല.

ഹെഗ്ഗഡെ.

തെക്കെ കന്നടത്തിൽ കൃഷിക്കാരും കാലിവളൎത്തുന്നവരുമാണ. വിവാഹത്തിനും മറ്റും പുരോഹിതൻ ബ്രാഹ്മണനാകുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Geethavi എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/276&oldid=158277" എന്ന താളിൽനിന്ന് ശേഖരിച്ചത്