Jump to content

താൾ:Dhakshina Indiayile Jadhikal 1915.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-261-

നദിവസം വയ്യുന്നേരം സാത്താനി ചില പ്രതിമകളും കൊണ്ട മരിച്ചവന്റെ വീട്ടിൽ ചെന്നിട്ട അവൈടെ വെച്ചു ചോറും, മാംസവും, മദ്യവും നിവേദിക്കും. ചോറും, മാംസവും കൂടിയവർ ഭക്ഷിക്കും. മദ്യം അവൎക്ക് ഒര കയ്യിൽകൊണ്ടെങ്കിലും ചൂൽ മുക്കീട്ട അതുകൊണ്ടെങ്കിലും കൊടുക്കുകയും ചെയ്യും.

മൂന്നാമത്തേയും നാലാമത്തേയുൻ കൂട്ടൎക്ക് ക്ഷേത്രപ്രവൃത്തിയാണ.

വിവാഹം തിരളും മുമ്പെ വേണം. വിധവാവിവാഹം പാടില്ല. മിക്കപേൎക്കും പുരോഹിതൻ ബ്രാഹ്മനാണ. എന്നാൽ കുറച്ചുകാലത്തിന്നിപ്പുറംസ്വജനങ്ങളെ തന്നെ പുരോഹിതനാക്കൽ തുടങ്ങിയിരിക്കുന്നു. വേദങ്ങൾ സാരമല്ലത്രെ.തമിഴിലുള്ള നാലായിരപ്രബന്ധമെന്ന പറയുന്ന പന്തിരണ്ട വൈഷ്ണവാചാൎയ്യന്മാരുടെ മൊഴികളെയാണ ചൊല്ലുക. വടക്കെ ആൎക്കാട ഡിസ്ട്രീക്ടിന്റെ മാനുവൽ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു സാത്താനി ഒര സങ്കരജാതിയാണെന്നും പറയാൻ, ചക്കിളിയൻ മുസൽമാൻ ഇവരൊഴികെയുള്ള ജാതികളിൽനിന്ന പലപ്പോഴുമായി ചേൎന്നതാണെന്നും വ്യഭിചാരിണികൾ പലരും ഈ ജാതിയിൽ ചേരുന്നുണ്ടെന്നുള്ളത് പരമാൎത്ഥമാകുന്നു.

മൈസൂരിൽ ചില സാത്താനികൾ ശൂദ്രനെന്ന നാമധേയമെ സഹിച്ചുകൂടാ. കാനേഷുമാരി പട്ടികകളിൽ അങ്ങിനെ ചേൎത്തതിനാൽ അപകീൎത്തിക്ക അന്യായം നടത്തിനോക്കുകയും കൂടി ചെയ്തു."നമ്പ്ര" എല്ല്ലാം നീങ്ങിപ്പോയി എന്ന പറയേണമൊ?

സാത്താനിക്കു ദാസനമ്പി എന്നും പെരുണ്ട. മാംസഭുക്കുകളാണ. പക്ഷെ ഇപ്പോൾ കേവലം സസ്യഭുക്കുകളായിരിക്കുന്നു. സാത്താനി ഭിക്ഷക്കാരെ പ്രത്യേകം അറിയാം. കയ്യിൽ ഒര പരന്ന പിത്തള തട്ടും ഓല വിശറിയും ഉണ്ടാകും. പിച്ചകിട്ടിയ അരി വിറ്റകൂടാ.സാത്താനികൾ വിരാൾപുരുഷന്റെ വേശപ്പിൽനിനന്നുണ്ടായവരാണെന്ന വാദിക്കും.

സ്ത്രീകളുടെ ഉടുക്കൽ വൈഷ്ണവ സ്ത്രീകളുടെ മാതിരി തന്നെയാണ. രണ്ടും തിരിച്ചറിഞ്ഞുകൊൾവാൻ ഞെരുക്കം.

സെഗിഡി.

ഗഞ്ചാം; വിശാഖപട്ടണം ഈ ജില്ലകളിൽ കള്ളവിൽക്കുകയും റാക്ക കാച്ചുകയും ചെയ്യുന്ന ഒരു തെലുങ്കജാതി. ഇവൎക്കും മറ്റ തെലുങ്കൎക്കും മലയാളത്തിലെ മാതിരി വീട്ടുപേരുണ്ട.തമിഴ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Geethavi എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/275&oldid=158276" എന്ന താളിൽനിന്ന് ശേഖരിച്ചത്