താൾ:Dhakshina Indiayile Jadhikal 1915.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-250-


വിനെ ആദ്യം ചെന്ന് കാണ്മാനവസരം അരയന്നാകുന്നു. അല്പം ഉപ്പ് എലയിൽ പൊതിഞ്ഞ് ഒരു കയറും ഒരു ആമാടേങ്കിലും മറ്റ് നാണ്യമെങ്കിലും കൂടി തിരുമുല്ക്കാഴ്ച വെക്കണം. പിന്നെ മാത്രമെ ഉദ്യോഗസ്ഥന്മാർ, സ്ഥാനികൾ മുതലായവർ കണ്ടുകൂടൂ.


വാണിയൻ.


തമിഴ് ദേശത്തെ ഇവരും, തെലുങ്ക്ദേശത്തെ ഗാണ്ടലാ, കൎണ്ണാടകത്തിൽ ഗാണികാ, മലയാളത്തിൽ ചക്കാൻ, ഒരിയ ദെശങ്ങളിൽ തെല്ല, ഇവരും എണ്ണയാട്ടുന്നവരാണ്‌. മലയാളത്തിൽ ഒഴികെ ഇവൎക്ക് പൂണൂലുണ്ട്. പുരോഹിതൻ ബ്രാഹ്മണനാകുന്നു. വിവാഹം തിരളും മുൻപ് വേണം. വിധവാവിവാഹമില്ല. മരിച്ചാൽ ദഹിപ്പിക്കും. ബ്രാഹ്മണരിൽ താണവരുടെ അന്നം ഭക്ഷിക്കുകയുമില്ല. എന്നാലും ദോബികൾ പോലും ഇവരുടെ ചൊറുണ്ണുകയില്ല താനും. ഒറ്റ ചക്കാൻ, എരട്ടചക്കാൻ ഇങ്ങിനെ രണ്ട് കൂട്ടരുണ്ട്. ഒരു മൂരിയെ കെട്ടി ആട്റ്റുന്നവനെന്നും, രണ്ട് മൂരിയെ കെട്ടി ആട്ടുന്നവനെന്നും അൎത്ഥം. ബെരി ചെട്ടിയുടെ ആചാരങ്ങൾ തന്നെയാണ്‌ ഇവൎക്കും. എന്നാൽ മാംസഭക്ഷണക്കാൎ‌യ്യത്തിൽ അത്ര നിഷ്ഠയില്ല. മലയാളത്തിൽ വാണിയരുടെ ആചാരങ്ങളും നടവടിയും നായന്മാരെപോലെതന്നെയാണ്‌. പൂണുനൂലില്ല, ബ്രാഹ്മണരെ പുരോഹിതനാക്കാറുമില്ല. നായന്മാർ ഇവരെ തൊട്ടാൽ കുളിക്കണം. തെക്കോട്ട് ഇവരെ വട്ടെക്കാട്ടവര എന്ന് പറയും. അവർ നായന്മാരോട് സമന്മാരായിതീൎന്നിരിക്കുന്നു. ക്ഷേത്രങ്ങളിൽ കടക്കാം. ചക്കാനും, വാണിയനും കടന്നുകൂടാ. കൊച്ചിയിൽ വാണിയന്മാൎക്ക് പൂണുനൂലുണ്ട്. വൈശ്യരാണ്‌. വിവാഹം, മുതലവകാശം, അടിയന്തരങ്ങൾ, ഉടുപ്പ്, ആഭരണം ഇതൊക്കെ കൊങ്കണികളുമായി വ്യത്യാസമില്ലെന്നുതന്നെ പറയാം. പക്ഷെ മദ്യമാംസങ്ങൾ തീരെ ഉപേക്ഷിക്കുന്നില്ല. കൊങ്കണിമാരുടെ വീട്ടിൽ കടന്നുകൂടാ കുളം കിണർ തൊട്ടുകൂടാ. ശൈവരാണ്‌. പ്രത്യേകം പുരോഹിതനുണ്ട്, പണ്ഡിതൻ എന്നു പറയും. പുല ബ്രാഹ്മണരെപ്പോലെ 10-നാണ്‌. കൎണ്ണാടക ഗണികമാരെപ്പോലെ കൊച്ചി വാണിയരും ബ്രഹ്മചാരി മരിച്ചാൽ ശവത്തെക്കൊണ്ട് ഒരു എരിക്കമരത്തിനെ വിവാഹം ചെയ്യിച്ച് എരിക്കുമാല ഇടിയിക്കണം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/264&oldid=158264" എന്ന താളിൽനിന്ന് ശേഖരിച്ചത്