താൾ:Dhakshina Indiayile Jadhikal 1915.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-249-

സോദരന്മാരും മക്കളും പകുത്തെടുക്കും. പൂൎവ്വസ്വത്തിന്‌ മക്കൾക്കവകാശമില്ല. ജാതിക്കൂട്ടവും മറ്റും തീൎക്കേണ്ടത് അരയൻ എന്ന തലവനാണ്‌. അവനെ കൊച്ചി രാജാവാണ്‌ നിയമിപ്പാൻ. അവന്‌ രാജാവ് ഓണത്തിന്‌ രണ്ട് മുണ്ടും അത്തച്ചമയം വിഷു ഇതുകൾക്ക് ഈരണ്ട് വെള്ളിയും കൊടുക്കും. അരിയിട്ടവാഴ്ചെക്ക് രാജാവ് തൃപ്പൂണിത്തുറെനിന്ന് കൊച്ചിക്ക് എഴുന്നെള്ളുന്ന സമയം ഇവൻ വാളുമായി വള്ളത്തിന്മുമ്പിൽ നില്ക്കണം. മറ്റ് വല്ലെടത്തും എഴുന്നെള്ളുമ്പോൾ രാജാവിന്റെ വള്ളത്തിന്റെ മുൻപിൽ ചുണ്ടൻ വള്ളത്തിൽ പോകണം. മരിച്ചാൽ ഒരു പട്ടും ചന്ദനമുട്ടിയും ഏതാണ്ട് 10 ഉറുപ്പികയും രാജാവ് അയച്ചു കൊടുക്കുകയും ചെയ്യും. ഇവൎക്ക് ശിവൻ, വിഷ്ണു, , ഭഗവതി, ശൌരിമല അയ്യപ്പൻ ഇവർ എല്ലാം പ്രധാനമാകുന്നു. കൊടുങ്ങല്ലൂർ ഭരണിക്ക് കാവ് തീണ്ടുന്ന സമയം കൂളിമുട്ടത്ത് അരയൻ ഒന്നാമത് കടക്കണമത്രെ.

ശവം ദഹിപ്പിക്കുകയും സ്ഥാപിക്കുകയുമുണ്ട്. ക്രിയകൾ നടത്തിക്കേണ്ടത് ചിതയനാണ്‌. ശീതികന്റെ തത്ഭവമൊ ചിതയിൽനിന്നുണ്ടായതൊ ഈ പേർ ആവൊ. അവൻ കോടിയുടുത്ത് തലയിൽ കെട്ടി പൂണുനൂൽ ധരിക്കണം. വെലി 2, 5, 7 ഇതിൽ ഏതെങ്കിലും ദിവസം ആരംഭിക്കും. 13-ം ദിവസം വരെ ഉണ്ടാകും. 15, 16 ഈ ദിവസങ്ങളിൽ സ്വജനസദ്യയും 16-ം ദിവസം പിണ്ഡം ഒഴുക്കലും ആണ്‌.

കടൽ അരയൻ എന്നൊരു കൂട്ടരുള്ളവർ അരയന്മാരെക്കാൾ താഴെയാണ്‌. അവൎക്ക് താലികെട്ട് വിവാഹത്തോടുകൂടിയാകുന്നു. വിവാഹം തിരളും മുൻപും പിമ്പും ആവാം. വിവാഹം കഴിഞ്ഞ് പുറപ്പെടാൻ കാലത്ത് ഭൎത്താവ് ഭാൎ‌യ്യ ഉടുത്തതിന്റെ കോൺ തലെക്കൽ ഏതാനും ഉറുപ്പിക എങ്കിലും ഒരു പവനെങ്കിലും കെട്ടും. അവളുടെ വിലയായിട്ട് നൂറ്റൊന്നു പുത്തൻ (5ക. 12ണ.4പൈ) അവളുടെ മാതാപിതാക്കന്മാൎക്കും കൊടുക്കണം. വിവാഹത്തിനുശേഷം തിരണ്ടപെണ്ണിനെ 11 നാൾ വേറെ ഇരുത്തും. ഭൎത്താവ് മരിച്ച ഒരു കൊല്ലം കഴിഞ്ഞാൽ പുനർവ്വിവാഹം ആവാം. മക്കത്തായമാണ്‌. കൊച്ചി രാജാവ് തീപെട്ടാൽ പിന്നത്തെ രാജാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/263&oldid=158263" എന്ന താളിൽനിന്ന് ശേഖരിച്ചത്