താൾ:Dhakshina Indiayile Jadhikal 1915.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--246--

വരെക്കും ഉറുപ്പികയാകും സ്ത്രീധനം . പെണ്ണിന്റെ ശേഷ ക്കാൎക്ക് മദ്യം സല്ക്കരിക്കുന്നതിനും പന്തൽ ചിലവിന്നും ആയി വേറെ കൊടുക്കണം . ജാതി കൂട്ടം തീൎപ്പാൻ ഇതൊരു നല്ല അവസരമാണ. വിവാഹ ദിവസം സ്ത്രീ പുരുഷന്മാർ പന്തലിൽ പലകമേൽ ഇരുന്ന എട്ടൊ പന്ത്രണ്ടൊ പ്രാവശ്യം വെറ്റിലയും നെല്ലും 27 പ്രാവശ്യം അരിയും അങ്ങട്ടും ഇങ്ങട്ടും കൊടുക്കണം .പുരോഹിതൻ നെയ്യ ഹോമിക്കും . അരുന്ധതിയെ കാണുന്നുണ്ടൊ എന്ന മണവാളനോടമുന്നീട ചോദിക്കും . കാണുന്നുണ്ടെന്ന അവർ ഉത്തരം പറയും വലത്തേകാൽ പെണ്ണിൻറെ മടിയിൽ വെച്ചും കൊണ്ട പുരുഷൻ താലി കെട്ടും . ചില ദിക്കിൽ വള്ളുവർ വിവാഹത്തിങ്കൽ പന്തലിൻറെ മുകളിൽ മുട്ടുവോളം കലങ്ങൾ അട്ടിയായി വെക്കും . ഇതിന്ന പന്തൽ മുട്ടി എന്ന പറയും .

ശൈവർ ലിംഗം കെട്ടിയവൾ ശവം ഇരുത്തി മറ ചെയ്യുന്നു . ലിംഗം തലയിലും ഒരു ഉറുപ്പികയും 7 കൂവ്വള ത്തിലയും 9 തുളസിക്കഴുത്തും ശീലയിൽ കെട്ടി വലത്തെ കയ്ക്കും കെട്ടും . കുഴി ഗോമൂത്രം കൊണ്ടും ചാണകം കൊണ്ടും ആദ്യം ശുദ്ധമാക്കണം. ശവം കൊണ്ടു പോകുമ്പോൾ പുരോഹിതൻ "ഇത കൈലാസം ഇത "കൈലാസത്തില്ലെ (ചിദംബരം) , ഞങ്ങളുടെ പ്രാൎഥനയിതാ"ണ, ഇന്ന ഗോത്രത്തിലെ ഇന്നവർ ഇന്ന വൎഷം മാസം ആഴ്ച മരിച്ചു അവൻ സാലോകസാമീപ്യസാരൂപ്യാവസ്ഥകൾ കടന്ന സായ്യൂജ്യത്തിൽ എത്തണം. കല്ല , മുള്ള , തിയ്യ , സൎപ്പം ഈ നദികൾ നന്ദിയുടെ വാൽ പിടിച്ചും കൊണ്ട കടക്കുന്നു . സ്വൎഗ്ഗത്തിൽ എത്താനായി ഞങ്ങൾ അരി കുത്തുന്നു , അരിക്കിഴി വിളക്കുകൾ കത്തിക്കുന്നു . ഇങ്ങിനെ ഓരോന്ന പാടും . മരിച്ച മൂന്നാം ദിവസം ശേഷക്കാരായ സ്ത്രീകൾ വീട്ടിനകത്ത ഒരു പാത്രത്തിൽ പാൽ പാരും. അത് പുരുഷന്മാൎ ശവം മറചെയ്തെടുത്ത കൊണ്ടുപോയി നിവേദിക്കും . അവിടെ ക്രമേണ മേല്പട്ട ചെറുതായി പലെ തട്ടായി ഒര തറയും മീതെ ഒര ലിംഗവും തെക്കും വടക്കും ഭാഗങ്ങളിൽ ഒര നന്ദിയുടെയും പരദേശിയുടെ (പിച്ചക്കാരന്റെ ) യും രൂപം മണ്ണാലുണ്ടാക്കി വെച്ച എലകൾ വെച്ചു അ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/260&oldid=158260" എന്ന താളിൽനിന്ന് ശേഖരിച്ചത്