താൾ:Dhakshina Indiayile Jadhikal 1915.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-247-

തിൽ ചോർ, ഫലങ്ങൾ, സസ്യങ്ങൾ മുതലായ്ത് വെക്കും. കൎമ്മാന്തരം 17-ം ദിവസമാണ്‌. ഒരു പന്തലുണ്ടാക്കി തുണിയാൽ മറെക്കും. അതിനുള്ളിൽ ഒരു കുടടത്തിൽ അരിയും, 5 ഉരലും, 5 ഉലക്കയും, നൂൽ ചുറ്റി വെക്കും. കുടത്തിലെ അരി തെല്ല് 5 സുമംഗലികൾ ഇടിച്ച പൊടികൊണ്ട് ഒരു വിളക്കുണ്ടാക്കി ഒരു തട്ടിൽ വെക്കും. അതു കൊളുത്തി തലയിൽ എടുത്തുംകൊണ്ട് സീമന്ത പുത്രൻ നാലുപുറത്തും 4 വാതിലുള്ളതായ മണ്ഡപത്തിൽ പോകും. അതിന്റെ നടുവിൽ അഞ്ചും നാലും അരുക്കും നാലും കുടങ്ങൾ ഉണ്ടായിരിക്കും. അതെല്ലാം ചുകപ്പ്, വെള്ള, കറുപ്പ്, കരിമ്പി പുള്ളിച്ചി ഇങ്ങിനെ 5നിറത്തിലുള്ള പശുക്കളുടെ മൂത്രം കൊണ്ട് കഴുകി സമീപത്തിൽ പൂജാദ്രവ്യങ്ങളും വെച്ച് പുരോഹിതൻ ഇരിക്കും. ഈ സ്ഥലം സ്വൎഗ്ഗമെന്നാണ്‌ ഭാവന. നാലുവാതില്ക്കലും എലകളിൽ നിവേദ്യം വെച്ചിട്ടുണ്ടാകും. സീമന്തപുത്രൻ വിളക്കുമായി കിഴക്കെ വാതില്ക്കൽ നില്ക്കെ ശിവപൂജ ചെയ്യും. അതുകഴിഞ്ഞാൽ പൂജാരിക്ക് ചിലത് ചൊല്ലുവാനുണ്ട്. സാരം ഇതാണ്‌.-“സിദ്ധരെപോലെ അൎർദ്ധരാത്രിക്ക് ശിവനാമവും”മന്ത്രിച്ചുകൊണ്ടുവരുന്ന നീ ശിവപാദത്തിങ്കൽ എന്തിനുവരുന്നു?“എന്റെ ശൂലത്താൽ നിന്നെ ഞാൻ കുത്തും, പൊ, ഇതുകൾ “യമപുരിക്കു കൊണ്ടുപോകട്ടെ.” ഈ ശബ്ദം കേട്ടിട്ട് ശിവനും പാൎവ്വതിയും ചോദിക്കുമത്രെ“മക്കളെ!ഹര!ഹര! എന്ന് ചൊല്ലിക്കൊണ്ടിരിക്കുന്ന നിങ്ങൾ ആരാണ്‌? നിങ്ങളെ പേരെന്ത്? ” നാടേത്? സത്യം ചൊല്വിൻ“ അതിന്‌ ഉത്തരം പറയും.”സ്വാമി! മാൎക്കണ്ഡേയന്‌ വരം കൊടുത്തവന്റെ ഭക്തനും വീരശൈവനും ആണ്‌ ഞാൻ, സ്വൎഗ്ഗത്തിൽ കടപ്പാൻ വന്നതാണ്‌, ഞങ്ങളെല്ലം പുണ്യായുസ്സുകളാണ്‌, ധൎർമ്മകൎർമ്മങ്ങൾ ചെയ്തിരിക്കുന്നു. അതിനാൽ കടക്കാൻ ഞങ്ങളെ തടുക്കുന്നത് നീതിയല്ല, “മാതാപിതാക്കളെയും തങ്ങളിൽ വലിയോരെയും ദ്രോഹിക്കുന്നവരേയും സകലപാപങ്ങൾ ചെയ്യുന്നവരെയും ഈശ്വരനെ ”നിന്ദിക്കുന്നവരേയും കുലപാതകന്മാരേയും സ്വമതവും സ്വപുരോഹിതന്മാരേയും വിട്ടുപോകുന്നവരെയും മറ്റും തെക്കെവാതി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/261&oldid=158261" എന്ന താളിൽനിന്ന് ശേഖരിച്ചത്