തിരണ്ടതിൻറെ ശേഷമാണ് വിവാഹം. നിശ്ചയിച്ച് ചട്ടം ചെയ്യേണ്ടത് മദ്ധ്യസ്ഥന്മാരാണ്. നന്പോലക്കൊടു ക്ഷേത്രത്തിലെ ശാന്തിക്കാരൻ വന്ന താലി പൂജിച്ച കൊടുക്കണം. പുരുഷൻതന്നേയാണഅ താലികെട്ടുക. ചിലപ്പോൾ അവൻ പെണ്ണിൻറെ അഛൻറെ വീട്ടിൽ മദ്ധ്യസ്ഥന്മാർ നിശ്ചയിക്കുംപോലെ ഒന്ന് മുതൽ നാലവരെ സംവത്സരം ദാസ്യപ്പണി ചെയ്യണം. എന്നാൽ കല്യാണചിലവ് എല്ലാം പെണ്ണച്ചൻ ചെയ്യും. ദന്പതിമാൎക്ക് ഒരു വീടും അല്പം ഭൂമിയും കൊടുക്കുകയും ചെയ്യും. ഒരുവൻറെ ഭാൎയ്യ അവൻറെ സോദരന്മാരെ സ്വീകരിക്കുന്നതിന് വിരോധമില്ല. വിജാതീയനെ വ്യഭിചരിച്ചാൽ കടിനശിക്ഷയുണ്ട്. പുത്രസ്വീകാരം ഇല്ലതന്നെ. വിധവെക്ക് പിന്നെ വിവാഹം ആവാം. ഭൎത്താവിൻറെ സോദരനെ കെട്ടാം ഭൎത്താവിനെ ഭാൎയ്യക്കും അവളെ അവനും ഉപേക്ഷിക്കാം. രണ്ടാൾക്കും പിന്നെ കല്യാണം ചെയ്കയും ആവാം. ശവം ദഹിപ്പിക്കയാണ് പതിവ്. അപമൃത്യു വസൂരി മുതലായ പകൎച്ച വ്യാധിയാൽ മരണം ഇതുണ്ടായാൽ കുഴിച്ചിടും.
മല അരയൻ
തിരുവാങ്കുറീൽ ഉയൎന്ന മലകളിൽ വസിക്കുന്നു. മണ്ണാൻമാർ എന്നൊരു കൂട്ടുരുണ്ട്. അവരേക്കാൾ ഇവൎക്ക് നാഗരീകത്വമുണ്ട്. ഇവൎക്കൊരു നടപ്പുണ്ട്. പുരുഷന്മാൎക്ക് പ്രത്യേകം പ്രത്യേകം അകമുണ്ടായിരിക്കും. ഭൎത്താവും ഭാൎയ്യയുമൊഴിച്ച് യാതൊരാളും അതിൽ കടക്കുകയില്ല. വലിയ മന്ത്രവാദികളാണ്. കീൾനാട്ടുകാൎക്ക് അത് നിമിത്തം കലശലായ ഭയമാണ്. മിക്കതും മക്കത്തായമാകുന്നു. ചുരുക്കം മരുമക്കത്തായവുമുണ്ട്. സ്ത്രീപുരുഷന്മാർ ഒരു പാത്രത്തിൽ നിന്ന് ഭക്ഷിക്കുകയും താലികെട്ടുകയും ചെയ്താൽ വിവാഹമായി. പുരയിൽ കാണുന്ന വല്ല ഒരു ആഭരണമൊ വെപ്പുപാത്രമൊ സ്ത്രീ പിടിച്ചെടുത്തിട്ട് ഇത് എൻറെ അഛൻറെ താണെന്ന് പറയണം. പുരുഷൻ അത് തട്ടിപറിച്ചാൽ വിവാഹം പൂൎത്തിയായി. പെറ്റ പുല അഛന് ഒരു മാസവും അമ്മെക്ക് ഏഴു ദിവസവും ആകുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |