താൾ:Dhakshina Indiayile Jadhikal 1915.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-211-

ശവം കുഴിച്ചിടുകയാകുന്നു. മദ്യപാനം വലിയൊര ദൂഷ്യമാണ. തിരുവാങ്കൂറിലെ മലമുകളിൽ പരശുരാമ ഗുഹകളുണ്ട. അവിടെ ഇവർ സദാ വിളക്ക കത്തിച്ചുവെക്കും. ആരെങ്കിലും മരിച്ചാൽ ചെറിയ കല്ലുകളേ കൊണ്ട ഒരു ഗുഹപോലെ ഉണ്ടാക്കി മരിച്ചവന്റെ പ്രതിയായി ഒര കല്ല അതിനകത്ത വെക്കും. ഈ നടപ്പ ആഫ്രിക്കായിൽ ഉണ്ട. ഇവർ ഹിന്തുക്കളൊ എന്നുള്ളത തന്നെ വാദമുണ്ട. വന്ദിക്കുന്നത മരിച്ചവരുടെ പ്രേതങ്ങളേയും ചില മലദൈവങ്ങളേയുമാകുന്നു. മരിച്ചവരുടെ പ്രതിമ ഉണ്ടാക്കിവെക്കും. ഒരു ബിംബത്തിന്റെ തലയുടെ പിൻഭാഗം ഓഠയായിട്ടുണ്ട. കാരണം തന്റെ ഭാൎയ്യേ തച്ചുകൊന്നു. എല്ലാവരും കൂടി അവന്റെ മണ്ടയും ഒടച്ചു അവൻ ഒര ദുൎദ്ദേവതയായിതീൎന്നു. ഒരിക്കൽ താലനാണി എന്നൊരുത്തനുണ്ടായിരുന്നു. ശബരിമല അയ്യപ്പന്റെ വെളിച്ചപ്പാടയിട്ട ഇവൻ അരപ്പട്ടയും മണിയും വാളും ചെലമ്പും മറ്റുമായി ഉറച്ചൽകൊണ്ടും മദ്യത്തിന്റെ ലഹരികൊണ്ടും വെളിച്ചപ്പെട്ട അട്ടഹാസിച്ച കല്പനകൾ കല്പിക്കുക നടപ്പായിരുന്നു. ഇവൻ മേൽകാവിൽനിന്ന സുമാറ എട്ട നാഴിക അകലെ എരുമപ്പാറ എന്ന മലയരയ ഊരുകാരനായിരുന്നു. മറ്റുള്ളവർ ശബരി മലെക്ക പുറപ്പെട്ടാൽ ഇവനോട ചോദിക്കും പോരുന്നുവൊ എന്ന. ഇല്ലാ എന്ന മറുവടിയും പറയും. എങ്കിലും അവർ ശബരി മലയിൽ ചെല്ലുമ്പോൾ ഇവനെ അവിടെ കാണാം. ഒരിക്കൽ വെളിച്ചപ്പെട്ട തകൃതികൂട്ടുന്ന മദ്ധ്യേ ഇവനെ അടുത്തുള്ള ചോഗന്മാർ കുലപ്പെടുത്തി കാട്ടിൽ കൊണ്ടുപോയി കുഴിച്ചിട്ടു. ആരും അറികയില്ലെന്നു വിചാരിച്ചിരുന്നു. അയ്യപ്പന്റെ നായ്ക്കളായ നരികൾ ശവം മാന്തി പുറത്താക്കി. കാട്ടാനകൾ കണ്ടെത്തി മരിച്ചവന്റെ ഇഷ്ടന്മാർ കാണ്മാൻ തക്ക സ്ഥലത്ത കൊണ്ടുപോയി വെച്ചു. ഉടനെ പരക്കെ വസൂരി തുടങ്ങി. മറ്റുര വെളിച്ചപ്പാട ഉറഞ്ഞ കല്പിച്ചു അയ്യപ്പന്റെ കോപമാണെന്നും കുലപ്പെടുത്തപ്പെട്ടവന്റെ വിഗ്രഹം ഉണ്ടാക്കി പൂജിച്ചല്ലാതെ ശാന്തിയുണ്ടാകയില്ലെന്നും. അരയന്മാർ ഓടു കൊണ്ട ഒര വിഗ്രഹം ഉണ്ടാക്കി ചെറിയൊരു മണ്ഡപത്തിൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/225&oldid=158221" എന്ന താളിൽനിന്ന് ശേഖരിച്ചത്