ബെട്ടട പുരസങ്കേതി എന്നും രണ്ട് വകയുണ്ട്. കൌശികസങ്കേതി മറ്റേതിൽനിന്ന പെണ്ണിനെ എടുക്കും. പക്ഷെ ഭൎത്താവോട് ചേൎന്നാൽ പിന്നെ പെണ്ണ് മറ്റേവരുടെ ചോറുണ്ണുകയില്ല. വളരെ പ്രയന്തശീലക്കാരാണ്. കന്നുപൂട്ടുകമാത്രം ചെയ്കയില്ല.
(K) പ്രഥമശാഖി ശുക്ലയജൂൎവ്വേദികളാണ്. യജൂൎവ്വേദത്തിൻറെ ആദ്യത്തെ 15 ശാഖകൾ ശുക്ലയജൂൎവ്വേദമാണ്. പ്രഥമശാഖ എന്നും വാജസേനീയരെന്നും മാദ്ധ്യം ദിനരെന്നും പറയും. സ്മാൎത്തന്മാരും ആന്ധ്രന്മാരും വൈഷ്ണവരും ഇവരെ കുറെ താണാണ് വിചാരിക്കുന്നത്. പ്രഥമശാഖഇകളെ തഞ്ചാവൂരിൽ മദ്ധ്യാഹ്ന പറയർ എന്നുപറയും പോൽ. ഇതിൻറെ ഉത്ഭവം താഴെ പറയും പ്രകാരമാണത്രെ. തീരുവാലൂർ ക്ഷേത്രത്തിലെ ദേവനോട് അവിടുത്തെ പൂജാരി ഒരിക്കൽ ഊരിൽ ചെയ്വാൻ പോകുന്ന ഒരു യോഗത്തിന്ന് എഴുന്നെള്ളേണമെന്നു പ്രാൎത്ഥിച്ചു. ഒടുക്കം ദേവൻ സമ്മതിച്ചു പക്ഷെ താൻ ഒരു ആഭാസവേഷം ധരിച്ചിട്ടാണ് ചെല്ലുക എന്ന അരുളി ചെയ്തു. അങ്ങിനെ തന്നെ മുതുകിൽ ഗോമാംസവുംകൊണ്ട് നായക്കളുടെ രൂപത്തിൽ നാല് പറയരോട്കൂടി യോഗത്തിങ്കൽ ചെന്നു അതിൽ ചേൎന്ന്. കൂടിയ ബ്രാഹ്മണരെല്ലാം ഓടി. ദേവൻ കോപിച്ചു മദ്ധ്യാഹ്നം മുതൽ ഒരു മണിക്കൂറ് നേരം ദിവസേന പറയരായി പോകട്ടെ എന്നു അവരെ ശപിച്ചു. ഇവരെ പല ജില്ലയിലും കാണും. നന്നിലത്തിൽനിന്ന് 5 നാഴിക അകലെ ചെനാനിപുരം എന്ന് ഊരിൽ ഒരു കൂട്ടുരുണ്ട്. ഇവർ ദിവസേന ഒരു മുഹൂൎത്തനേരം ഗൃഹത്തിന് പുറത്ത് ഇരുന്നിട്ട് പിന്നെ കുളിക്കും എന്നാണ് വിചാരിച്ചുവരുന്നത്. പക്ഷെ ദുൎല്ലഭം ആളുകളെ ഇങ്ങിനെ ചെയ്യുന്നുള്ളൂ. ചെയ്യുന്നവരെ വളരെ ബഹുമാനമാണ്. മറ്റുള്ള ബ്രാഹ്മണർ ഇവരോടുകൂടി ഭക്ഷിക്കുകയില്ല. ഈ പ്രായശ്ചിത്തം ചെയ്യുന്നില്ലാത്തതിനാൽ.
(c) ഗുരുക്കൾ. ഇവരെല്ലാം ബോധായനസൂത്രക്കാരാകുന്നു. ഇവൎക്ക് പന്തിഭോജനമില്ല. നിവേദ്യത്തിന്മേൽ അവർ തീൎത്ഥം തളിക്കയല്ലാതെ തൊടുകയില്ല. ബ്രാഹ്മണ അഗ്രഹാരത്തിൽ ഗുരു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |