താൾ:Dhakshina Indiayile Jadhikal 1915.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1. അത്തിയൂർ

2. അരിവാൎപെട്

3. നന്ദിവടി

4. ഷൾകുലം

(A) ദീക്ഷിതൻ ഇവക്ക് തില്ല മൂവ്വായിരത്താർ എന്നും പേരുണ്ട്. കുടുംബമൂൎദ്ധാവിലാണ്. അന്യമാതിരി ബ്രാഹ്മണൎക്ക് പെണ്ണിനെ കൊടുക്കയില്ല. സ്ത്രീകളെ ചിദംബരം വിട്ട് പോകുവാനയക്കയുമില്ല. വിവാഹം വളരെ ചെറുപ്പത്തിലാണ്. 5 വയസ്സിന് മീതെ പെണ്ണിനെ കിട്ടികൊൾക പ്രയാസം. വേളി കഴിഞ്ഞവൎക്ക് മാത്രമെ ക്ഷേത്രകാൎ‌യ്യങ്ങളിൽ പ്രവേശിച്ച്കൂട. 20 ഗൃഹക്കാർ എപ്പോഴും ക്ഷേത്രത്തിൽ വേണം. 20 ദിവസം കഴിയുന്പോൾ ആൾ മാറും. ശങ്കരാചാൎ‌യ്യമ"ത്തിന് ഒന്നിനും ഇവരെ കീഴടങ്ങുകയില്ല. ശിവനോട് തങ്ങൾ മിക്കതും തുല്യരാണത്രെ. മിക്കപേരും യജ്ജുൎവ്വേദികളാണ്. ശിഷ്ടം ഋക്കും.

(g) ചോഴിയൻ, ഇവക്ക് തിരുക്കത്തിയൂർ 2 മാതളൂർ 3 വീതശലൂർ 4 പുത്തലൂർ 5 ചെങ്ങന്നൂർ 6 ആവടയാർ കോവിൽ ഇങ്ങിനെ പേർ.

ചാണക്യൻ ചോഴിയനായിരുന്നു പോൽ. ക്രിസ്താബ്ദം 7ാം നൂറ്റാണ്ടിൽ നിൎമ്മിച്ച മുദ്രാരാക്ഷസനാടകത്തിൽ നന്ദവംശത്തോടെ ചാണക്യനുണ്ടായിരുന്ന വിരോധവും അവരെ നിശേഷം കൊന്നതും വൎണ്ണിച്ചിരിക്കുന്നു.

(h) മുക്കാണി, തിരുവാങ്കൂറിലും കൊച്ചിയിലുമെ ഉള്ളൂ.

(i)കണിയാളർ, സ്മാൎത്തരാണെങ്കിലും പലരും വൈഷ്ണവരേപോലെ കുറിയിടും. തിരുനെൽവേലിയിലും തൃശ്ശിനാപ്പള്ളിയിലും കാണാം. ശ്രീരംഗത്ത് ക്ഷേത്രത്തിൽ നിവേദ്യം വെപ്പും മറ്റും ഇവൎക്കാണ്. ഇവരുടെ ചോർ വൈഷ്ണവർ ഉണ്ണുകയില്ല. എന്നാൽ ക്ഷേത്രത്തിൽ അവർ പാകം ചെയ്തതിന് വിരോധമില്ല താനും.

(j) സാങ്കേതി. മൈസൂരിലെ ഉള്ളൂ. തമിഴും കൎണ്ണാടകവും കൂടി കലൎന്നിട്ടാണ് സംസാരിക്കുക. കൌശികസങ്കേതി എന്നും.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/206&oldid=158201" എന്ന താളിൽനിന്ന് ശേഖരിച്ചത്