താൾ:Dhakshina Indiayile Jadhikal 1915.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കഴിക്കേണ്ടതും ഹോളിയ(പൊലയ) ജാതിക്കാരാകുന്നു. സഞ്ചയനം 5ാംനാൾ. മറ ചെയ്തതാണെങ്കിൽ പുല്ലുകൊണ്ട് ഒരു രൂപം ഉണ്ടാക്കി കുഴിക്ക് മീതേവെച്ച ചുട്ടിട്ട് വെണ്ണീർ അവിടെ കുഴിച്ചിടും. ഒരു തുളസിതയ്യും വെക്കും. അതിനരികെ മൂക്കുവെട്ടിയ എളനീരും, പുകേല, വെറ്റില, അടെക്കയും വെക്കണം. 13ാംദിവസം കൎമ്മവസാനം. 14ാം ദിവസം കാക്കെക്കു ബലി കൊടുക്കണം. ദുൎദ്ദിനത്തിലാണ് മരണമെങ്കിൽ മരിച്ചവൻറെ വീട്ടിൽ നിലത്ത് വെണ്ണുനീർ പരത്തി വാതിലെല്ലാം അടച്ച്പോരും. കുറെ കഴിഞ്ഞിട്ടൊ പിറ്റേന്നൊ തുറന്നു നോക്കുന്പോൾ പ്രേതത്തിൻറെ കാലടയാളം കണ്ടു എങ്കിൽ പ്രേതം പോയി നിശ്ചയം ഇല്ലെങ്കിൽ മന്ത്രവാദിയെ വരുത്തി പുറത്താക്കിക്കണം. വിവാഹം ചെയ്തു മരിച്ച പെൺകുട്ടികളുടെ പ്രേതം വീട്ടിൽ ബാധിക്കുമെന്ന ചിലപ്പോൾ വിശ്വാസമുണ്ടാകും. എന്നാൽ അതിനെ നീക്കാൻ കല്യാണക്രിയ നടത്തണം. ഒരു ആൺകുട്ടിയുടെ ശവം എവിടേയുണ്ടെന്ന് അന്വേഷിച്ച ആ വീട്ടിൽ പോയി അവിടുന്ന ഒരു മുക്കാൽ പയിസ്സവാങ്ങി രണ്ട് കയ്യിലുകളുടെ മദ്ധ്യേ കെട്ടി പെണ്ണിൻറെ വീട്ടിൻറെ അടുത്ത് തൂക്കം. പിന്നെ വിവാഹത്തിന് ഒരു ദിവസം നിശ്ചയിക്കും. ആ ദിവസം സ്ത്രീപുരഷന്മാരുടെ രൂപം കയ്യുകൾ അന്യോന്യം പിടിച്ച നിലയിൽ നിലത്ത് വരച്ച ഒരു മുക്കാൽ പയിസ്സയും കറുത്ത മണിയും വളകളും ഒരു മൂക്കുതിരുകിയും കയ്യിൽവെച്ച വെള്ളം പാരും. എന്നാൽ വിവാഹമായി. പ്രേതബാധയും തീൎന്നു. ബെസ്താ അധികവും തെലുങ്കരാണ് മുഖ്യപ്രവൃത്തി നായാട്ടും മീൻ പിടിയും പ്രധാനദൈവം ഹനുമാനും ആകുന്നു. പുത്തൻ വലയിൽ ആദ്യം കിട്ടുന്ന മീനിനെ അറുത്ത രക്തം വലയിൽ തളിക്കും വലയുടെ ഒരു കണ്ണി കരിക്കയും ചെയ്യും. ആദ്യം കിട്ടിയ്ക്ക് പാന്പായി എങ്കിൽ വല നശിപ്പിക്കണം. പലേ ഗോത്രങ്ങളുണ്ട്. മുല്ല ഗോത്രക്കാർ മുല്ലവള്ളി തൊടുകയില്ല. ഇലിപ്പ ഗോത്രക്കാർ ഇലി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/193&oldid=158186" എന്ന താളിൽനിന്ന് ശേഖരിച്ചത്