ബില്ലവം
മലയാളത്തിലെ തിയ്യൻ, ഈഴുവൻ ഇവരോട് തുല്യൻ, കുള്ള എടുക്കുന്നതിൽ കൊലയ്ക്കു മുട്ടത് കല്ലുകൊണ്ടാണ്. എല്ലു കൊണ്ടല്ല. നരി കൊന്നിട്ടുള്ള പോത്തിൻറെ എല്ലായാൽ കളളഅധികം ഉണ്ടാകും. ആ എല്ല ഭുമി തൊടാത്തതായാൽ അതിവിശേഷം കള്ളിൻകുടത്തിന് പകരം ചുരങ്ങയാണ്.
മരുമക്കത്തായം (അല്ലെങ്കിൽ അളിയസന്താനം) ആകുന്നു. കല്യാണം നിശ്ചയിക്കുന്ന സമയം സ്ത്രീധനം 10 മുതൽ 20 വരെ ഉറുപ്പിക് കൊടുക്കും. വിവാഹത്തിൻറെ ഏതാനും ദിവസം മുന്പ് പെണ്ണിൻറെ അമ്മാമനെങ്കിലും ജാതിമൂപ്പനായ ഗുരിക്കാരെങ്കിലും താലികെട്ടും. കല്യാണപന്തലുണ്ടാക്കി അലങ്കരിക്കേണ്ടതനാവിതൻ (അല്ലെങ്കിൽ കാവുതിയൻ) ആണ്. പുരുഷനപ്രായം തികഞ്ഞിട്ടുണ്ടെങ്കിൽ കല്യാണത്തിന് ഒന്നൊ രണ്ടൊ ദിവസം മുന്പെ പെണ്ണിൻറെ സംബന്ധികളൊമറ്റൊ ആയ കുറെ പെണ്ണുങ്ങൾ ഭൂതക്ഷേത്രത്തിന്നടുത്തുള്ള കുളത്തിൽ നിന്നൊ കിണറ്റിൽ നിന്നൊ വെള്ളം കൊണ്ടുവന്ന പെണ്ണിൻറെ തലയിൽ പാൎന്ന ശുദ്ധമാക്കി കുളിപ്പിക്കണം. പന്തലിൽ ചടങ്ങെല്ലാം ക്ഷുരകനാണ്. കൈപിടിപ്പിക്കേണ്ടതും അവൻ തന്നെ. പെണ്ണിൻറെ മൂക്കു തിരുകി അവരുടെ കയ്യുകളിന്മേൽ വെച്ച അഛനമ്മമാരൊ തലവനൊ വെള്ളം ഒഴിക്കണം. കൈധാര എന്ന ഇതിന്നപേർ. സാരമായ ക്രിയ ഇതത്രെ. വിധവാവിവാഹത്തിന് ഇതില്ല. വിടുധാര എന്ന പേർ. രഹസ്യത്തിൽ ഗൎഭമുണ്ടായിപോയാൽ ഉണ്ടാക്കിയവൻ വിടുധാര സന്പ്രദായത്തിൽ കല്യാണം ചൊയ്തകൊള്ളണം. അതിന് മുന്പായി അവർ വലത്തേ കൈകൊണ്ട ഒരു വാഴ പിടിക്കണം. വാഴ പിന്നെ മുറിച്ച് കളയണം. തിരണ്ട പെണ്ണിനെ അശുദ്ധി 10.12 ദിവസം
ദഹിപ്പിക്ക നടപ്പം മറചെയ്തുയുമാവാം. ശവത്തിൻറെ തലയ്ക്കലും കാലക്കലും നെല്ല് കുന്പിച്ച് വെച്ച് അതിന്മേൽ നാളികേരളമുറികളിൽ ദീപം വെക്കണം. ശേഷക്കാരും ബന്ധുക്കളും തുളസിനീർ ശവത്തിൻറെ വായിൽ പാരണം. തടികൂട്ടേണ്ടതും കുഴി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |