താൾ:Dhakshina Indiayile Jadhikal 1915.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലത്തിലാക്കി എടുത്ത കഴുത്തിന വെള്ളത്തിലിറങ്ങി നിന്നിട്ടു മേല്പട്ടു എറിഞ്ഞ് പൊളിക്കണം. ക്രിയചെയ്തവർ വീട്ടിൽ മടങ്ങിവന്നതിൻറെ ശേഷം ധിയനി അവരുടെ കൈകളിൽ പാൽ തളിച്ച ശുദ്ധമാക്കണം.12-ാം ദിവസം പന്ത്രണ്ട എലയിൽ പിണ്ഡം വെക്കണം. നാമകരണം ഇരുപത്തൊന്നാം നാൾ ബിലിമഗ്ഗാ ദക്ഷിണ കന്നടത്തിൽ നെയ്ത്തുകാർ. ഒരു മാതിരി ദുഷിച്ച തമിൾ സംസാരിക്കുന്നു. മൈസൂരിൽ കൎണ്ണാടകം സംസാരിക്കുന്നു. തണ്ടും വെവ്വേറെയത്രെ. രണ്ടും മക്കത്തായം. വിവാഹം ചെയ്ത് സ്ത്രീപുരുഷൻ കുടികാലം ഒന്നിന്ന് 12 അണയും അല്ലാത്ത 12 വയസ്സിന് മേല്പോട്ടുളള്ള പുരുഷൻ 6 അണയും ക്ഷേത്രത്തിലേക്കു കൊടുക്കമം. തിരളും മുന്പ് വിധവാവിവാഹം ആവാം. നിശ്ചയതാംബൂലം ബഹുസാരമാണ്. വിവാഹം നടന്നില്ലെങ്കിൽ പരസ്യമായി മടങ്ങികൊടുക്കണം. കല്യാണപന്തലിലേക്ക് മണവാളനെ കൊണ്ടു പോകേണ്ടത് പെങ്ങളുടെ ഭൎത്താവാകുന്നു. പെണ്ണിൻറെ അഛൻ കയ്യും പിടിച്ചുകൊണ്ട് അവളുടെ ആങ്ങള കാൽ കഴുകിക്കണം. താലികെട്ടുന്നതു മണവാളൻറെ പെങ്ങളാകുന്നു. രണ്ടാളുടേയും അമ്മാമന്മാർ സ്ത്രീയുടേയും പുരുഷൻറെയും കയ്യുകൾ കൂട്ടിചേൎക്കണം. രണ്ടാൾക്കും കൂടിയവർ സമ്മാനങ്ങൾ കൊടുക്കണം. സമ്മാനത്തിന് പേർ മൊയി എന്നാകുന്നു. അകത്തേക്കു പോയാൽ പെണ്ണിൻറെ ഉൽ പിറന്നവൾ ആണിന് പാൽ കൊടുക്കും. തിരികെ പന്തലിൽ വന്നാൽ ഒരു തട്ടിൽ ആണ് ഒരു മോതിരം ഇടും. മീതെ മഞ്ഞഗുരുതിചാരും. ആണും പെണ്ണും മോതിരം തപ്പണം. മൂന്നൊ ഏഴൊ ഒഴികെ എത്രയെങ്കിലും വിവാഹം ഒരു പന്തലിൽ ഒരു സമയം തന്നെ നടത്താം. ദഹിപ്പിക്കൽ നടപ്പ്. തീ കൊണ്ടുപോകുന്നത് പുത്രനല്ല വേറെ അടുത്ത് സംബന്ധികളിൽ ആരെങ്കിലും ആണ്. അസ്ഥിസഞ്ചയനം 3 ദിവസമാകുന്നു. പുല പോകുവാൻ തളിക്കുന്നതും മാറ്റ് കൊടുക്കുന്നതും തുളുരജകനാണ്.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/191&oldid=158184" എന്ന താളിൽനിന്ന് ശേഖരിച്ചത്