താൾ:Dhakshina Indiayile Jadhikal 1915.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുറെ ചോദ്യം കഴിഞ്ഞതിൻറെ ശേഷം അവൾ സ്വീകരിക്കും. ഏതാനം മാസം കഴിഞ്ഞാൽ വിവാഹമുണ്ടാകുകയും ചെയ്യും. ഇവക്ക് ശീതകാലം കുട്ടികളെ എല്ലാം ഒരു കുണ്ടിൽ പാൎപ്പിക്കുക നടപ്പുണ്ട്. കുഴി സുമാർ 30 അടി ചുറ്റഉണ്ടായിരിക്കും. വസന്തകാലം കന്യകമാരെ എല്ലാം കൂടി ഇതിൽ ഇരുത്തി അവിടുന്ന് ഭാൎ‌യ്യയെ തെരിഞ്ഞെടുക്കും. ഒരിക്കൽ ഒരു പുലി കുഴിയിൽ എറങ്ങികുറെ പെൺകുട്ടികളെ കൊന്നുകളഞ്ഞു. ഇതിൻറെ പുറമെ ഒരു മാതിരികൂടിയുണ്ട്. ഭാൎ‌യ്യ വേണ്ടുന്ന കുറെ ചെറുപ്പക്കാർ ഒരു ഊരിൽ ചെല്ലും. അവിടെ അത്ര ചെറുപ്പക്കാരത്തികളെ കണ്ടുപിടിച്ച രണ്ട കൂട്ടരും ഒരു ഗുഹയിൽ എറങ്ങും. അവിടെ ഓരൊ പെണ്ണിനെ ഓരോരുത്തൻ തപ്പി കൈപിടിക്കും. പുറത്ത് വന്നാൽ അതാത് അഛനമ്മമാരെ അടുക്കെ ചെല്ലാം. അവർ അനുവദിക്കുകയും ചെയ്യും. കല്യാണം കഴിഞ്ഞാൽ ഒരാഴ്ച ഭൎത്താവിൻറെ വീട്ടിൽ ഭാൎ‌യ്യ പാൎക്കും. പിന്നെ ജനിച്ച വീട്ടിലേക്ക് പോരും. ഒരുവത്സരം ഭൎത്താവിനെ കണ്ടുകൂടാ. ഇതുകൊണ്ടും തീൎന്നില്ല. വേറെ ഒരു നടപ്പുകൂടിയുണ്ട്. സ്ത്രീപുരുഷന്മാർ കാട്ടിൽ പോയി സ്ത്രീ അവിടെ തീ കത്തിക്കും. അതിൽനിന്ന് ഒരു തീക്കൊള്ളി എടുത്ത് പുരുഷൻറെ ആസനത്തിന വെക്കും. അവൻ അം.അം.അം. എന്ന നിലവിളിച്ചു എങ്കിൽ അവൻ ഭൎത്താവാവാൻ യോഗ്യനല്ല. ഇല്ലെങ്കിൽ തൽക്ഷണം വിവാഹം പൂൎത്തിയാക്കും. പെണ്ണിനെ ഇഷ്ടമില്ലാത്തവനെ നല്ല കണക്കിൽ കുത്തുകയും അല്ലാത്തപക്ഷം മെല്ലെ തൊടുകയുമായിരിക്കുമല്ലൊ. ഒരുത്തിയും അനേക ചെറുപ്പക്കാരുംകൂടി കാട്ടിൽ പോകുകയും പലരും അം.അം.അം. എന്ന നിലവിളിക്കയും ഒരുത്തൻ നിലവിളിക്കാതിരിക്കയും ഇങ്ങിനെയുമുണ്ടത്രെ. പോരോജാജാതിക്കു മുഴുമനും വിധവാവിവാഹം നടപ്പാണ്. ജ്യേഷ്"ൻറെ വിധവയെ അനുജൻ പതിവായിട്ടുകെട്ടും. ചില കൂട്ടർ മുമ്മൂന്നു കൊല്ലം കൂടുന്പോൾ ഭൂമിദേവിക്കു ഒരു പശു, ആട്, പന്നി, മാടപ്രാവ് ഇതകളെ ബലികൊടുക്കും. ശവം ദഹിപ്പിക്കയാകുന്നു പതിവ്. ദഹിപ്പിച്ചേടത്ത് ഒരുവടി കുത്തിനിൎത്തി 12 ദിവസം അതിങ്കൽ വെള്ളം കൊടുക്കും.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/181&oldid=158173" എന്ന താളിൽനിന്ന് ശേഖരിച്ചത്