Jump to content

താൾ:Dhakshina Indiayile Jadhikal 1915.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ൻറെ അവിടേക്ക് പോകുകയുള്ളൂ. വേറൊരു മാതിരി കല്യാണമുണ്ട്. അതിന്ന് അമ്മാമൻ പെണ്ണിനെ പന്തലിൽ തൻറെ മടിയിൽ ഇരുത്തണം. പുരുഷൻ അവൻറെ മുന്പിൽ ഇരിക്കയും വേണം. അപ്പോൾ പുരുഷൻറെ അച്ഛൻ രണ്ടാളേയും ആമണക്കെണ്ണ പുരട്ടണം. പിന്നെ കോഴിമാംസവും മദ്യവുംകൂട്ടി ഒരു സദ്യ ഉണ്ടാകും. പിറ്റേന്ന രണ്ടാളും കുളിക്കും. കല്യാണവും കഴിഞ്ഞു. വിശാഖപട്ടണം ജില്ലയിൽ ഈ ജാതികാൎക്കും വേറെ ചിലൎക്കും ഒരു നടപ്പുണ്ട്. സ്വല്പമായ ഒരു സംഖ്യ വയ്പവാങ്ങിയതിന്ന പ്രതിഫലമായി ഒരുത്തൻ മറ്റൊരുത്തന് ഏതാനും കാലം ദാസനായി നില്ക്കും. അന്ന അവന്ന ഭക്ഷണവും കുറഞ്ഞൊരു ശന്പളവും കിട്ടും. എന്ത് പണി പറയുന്നുവൊ അതെല്ലാം ചെയ്യണം. ചിലപ്പോൾ അഛൻ ഇങ്ങിനെ ദാസനാകേണ്ടതിന് പകരം മകനെ അയച്ച്കൊടുക്കും. യജമാനൻറെ മകളെ ഭാൎ‌യ്യയായി കിട്ടാൻ വേണ്ടി ഇങ്ങിനെ ചെയ്കയും സാമാന്യം സാധാരണമാണ്. ബോണ്ട് വോരോജാ എന്നൊരു കൂട്ടരുണ്ട്. ബോണ്ട് എന്നാൽ നഗ്നൻ എന്ന അൎത്ഥമാണ്. ഇവരുടെ സ്ത്രീകൾക്ക് വസ്ത്രം നന്നെ കുറയും. ഒരു അടി ചതുരത്തിൽ മരവിരിയുടെ കഷണമൊമറ്റൊ അരയിൽ ചരടിന്മേൽ കോൎത്തകെട്ടും. അത് നാല് പുറവും തിരിക്കാം. ഏതപുറം മറെക്കേണമൊ ആ ഭാഗത്തേക്കു തിരിക്കും. സ്ത്രീകൾ തല മുഴുവൻ ക്ഷൌരം ചെയ്തിട്ടാണ്. ഈ നഗ്നവൎഗ്ഗത്തിന് എനി ഒരു മാതിരി വിവാഹമുണ്ട്. വിവാഹം കഴിയാത്ത സ്ത്രീകൾ എല്ലാം ഒരു പുരയിലും പുരുഷന്മാരൊക്ക മറ്റൊരു പുരയിലും ഉറങ്ങണം എന്ന് പറഞ്ഞിട്ടുണ്ടല്ലൊ. ഒരു ചെറുപ്പക്കാരന് ഭാൎ‌യ്യ വേണമെങ്കിൽ അവൻ കുറെ ചങ്ങാതിമാരോടുകൂടി സ്ത്രീകളുടെ പുരയിൽ പോകും. അവരും ഇവരും കൂടി മത്സരപ്പാട്ടും ഭൎത്സനങ്ങളും സരസവാക്കുകളും ഉണ്ടാകും. ഒരുത്തിക്ക ചെറുപ്പക്കാരനെ ബോധിച്ചു എങ്കിൽ അവൾ കത്തുന്ന തീയ്യിൽനിന്ന ഒരു കൊള്ളി എടുത്ത അതുകൊണ്ട് അവളുടെ മാറിടം തൊടും. മടങ്ങി പോന്നാൽ അവൻ ഒരു ചങ്ങാതിപക്കൽ അവൾക്ക് ഒരു ഓട്ടുവള അയക്കും. അത് ആരാണ് അയച്ചതെന്നും മറ്റും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/180&oldid=158172" എന്ന താളിൽനിന്ന് ശേഖരിച്ചത്