താൾ:Dhakshina Indiayile Jadhikal 1915.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


---130----

ലിംഗധാരികളാണിപ്പോൾ, ദേവാംഗർ വൈഷ്ണവരും. ഒരു പന്തീരാണ്ടിനുള്ളിൽ ഒരിക്കൽ ഒരു ദേവാംഗൻ വീട വിട്ടിട്ട പത്മശാലക്കാരുടെ കൂട്ടത്തിൽ ചേരും. അവരോട പിച്ച എടുത്ത നടക്കും. കൊടുത്തിട്ടില്ലെങ്കിൽ വീട്ടിൽ കണ്ടത എടുത്തുകൊണ്ടുപോകാം. തിരുനൽവേലി, മധുര ഈ ജില്ലകളിൽ ഇവർ ബ്രാഹ്മണരെക്കാൾ ഒരു മാറ്റ മീതെയാണെന്ന ഭാവമുണ്ട. ബ്രാഹ്മണൎക്ക നമസ്ക്കരിക്കയില്ല.

ദൊംബ്.


വിശാഖപട്ടണം ജില്ലയിൽ ഉണ്ട. മലപ്രദേശത്താണ. പ്രവൃത്തി നെയ്ത്ത, കച്ചോടം, വാദ്യക്കാർ, യാചകർ, ചിലൎക്കു കന്നും കൃഷിയും. തിരണ്ട പെണ്ണ അഞ്ചദിവസം വീട്ടിന്ന പുറത്ത കഴിക്കണം. വിവാഹം തിരണ്ടിട്ട മതി. അച്ഛന്റെ പെങ്ങളുടെ മകളെ അവകാശപ്പെടും. ചിലേടത്ത അമ്മാമന്റെ മകളേയും. ആണിന്റെ വലത്തെ ചെറുവിരലും പെണ്ണിന്റെ എടത്തേതും കൂട്ടി കെട്ടി അവർ കുടിക്കകത്ത കടക്കും. പിറ്റേന്ന ആണിന്റെ കുടിക്ക പോകും. വിധവാവിവാഹം ആവാം. ഏട്ടന്റെ വിധവയെ പതിവായി അനുജൻ കെട്ടും. കഴിവുള്ളോരുടെ ശവം ദഹിപ്പിക്കും. കുട്ടികൾക്കു പേരിടുക അധികവും ജനിച്ച വാരത്തിന്റെ പേരാണ. മരിച്ച ആൾക്കു മകനോ ഭൎത്താവോ ഉണ്ടെങ്കിൽ അവർ 10- ദിവസം തലയും മീശയും കക്ഷവും ക്ഷൗരം ചെയ്യണം. കുട്ടികൾ ജനിക്കുമ്പോൾ ആത്മാവില്ലത്രേ. മരിച്ച കാരണവന്മാരിൽ ഒരാളുടെ ആത്മാവ വഴിയ കടന്നുകൂടും. കുട്ടിയുടെ കയ്യിൽ ഒരു കോഴിഎല്ല കൊടുക്കും. അതിനെ അത വിട്ടുകളഞ്ഞാൽ ആത്മാവ കടന്നുകൂടിയതിന്റെ അടയാളമാകുന്നു. ചില ദൊംബമാൎക്ക തിളെക്കുന്ന എണ്ണ ശരീരത്തിൽ പാരാം. പൊള്ളുകയില്ലത്രെ. മുമ്പ ഒരുത്തന അവന്റെ തോൽ കടുപ്പമാക്കാനുള്ള ശക്തിയുണ്ടായിരുന്നു. വെടിവെച്ചാൽ തുളയില്ലായിരുന്നുപോൽ. ഒരിക്കൽ രണ്ടു സ്കൂൾമാസ്റ്റൎമാരുടെ മേൽ വഴിക്കവഴിയായി ചെകുത്താനെ കയറ്റികൾഞ്ഞതായി പറയുന്നു.Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/144&oldid=158132" എന്ന താളിൽനിന്ന് ശേഖരിച്ചത്