താൾ:Dhakshina Indiayile Jadhikal 1915.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ദോബി (ധോബി).

തിരളും മുമ്പു വേണം വിവാഹം. അല്ലാത്തപക്ഷം ഒരു വാ ളോടൊ, മരത്തോടൊ ആദ്യം വിവാഹംചെയ്തിട്ടുവേണം പുരുഷ നെ വിവാഹംചെയ്‍വാൻ. സ്ത്രീപുരുഷന്മാർ രണ്ടാളും ഏഴു കിണ ററിലെ വെള്ളംകൊണ്ടു കുളിക്കണം. പുനൎവ്വിവാഹം ആവാം. ശവം ദഹിപ്പിക്കയാണ. ശ്രാദ്ധം ഊട്ടും.

ധക്കഡൊ.

ഒരു മാതിരി ഉരിയാ കൃഷിക്കാരാണ. ധക്ക‍ഡോവിന തന്റെ അഛനെ അറിഞ്ഞുകൂടാ എന്നൊരു വാക്കുണ്ട. ബ്രാഹ്മണന ശൂ ദ്രീയിലുണ്ടായതാണെന്നു പറയുന്നു. പൂണൂലുണ്ട. ബ്രാഹ്മ ണന്റെ മാത്രമെ വെള്ളം കുടിക്കയുള്ളു. വിവാഹം തിരളും മുമ്പ വേണം. വിധവാവിവാഹം ആവാം. മാംസം ഭക്ഷിക്കും. ശവം കു ഴിച്ചിടുകയാണ പതിവ..

ദോബി (ധോബി).

ഒരിയകൃഷിക്കാരനാണ. ധൂളിയിൽനിന്നായിരിക്കാം പേർ. ദൊലി (ഡൊലി) എന്നതിൽനിന്നും ആവാം. തിരളും മുമ്പ വി വാഹം നിൎബന്ധമല്ല. വിധവാവിവാഹം ആവാം. മാംസം ഭ ക്ഷിക്കും. ശവം കദഹിപ്പിക്കയാണ. ചിലൎക്ക് പൂണുലുണ്ട.

നല്ക്കാ.

തെക്കെ കന്നടത്തിൽ ഒരു മാതിരി പാണരാണ. വട്ടി, കൊ ട്ട, കുട ഇത്യാദി ഉണ്ടാക്കലും ഭൂതബലിക്കളയും പ്രവൃത്തി. മല യാളത്തിലെ മലയൻ, മുന്നൂററൻ, പാണൻ, മണ്ണാൻ ഇവരുടെ തെറ തെയ്യാട്ട ഇതകളുടെ മാതിരിതന്നെ. തിരണ്ടതിൽപിന്നെ യാണ വിവാഹം. ശവം ദഹിപ്പിക്കയുമുണ്ട. കുഴിച്ചിടുകയുമുണ്ട. അഞ്ചാം ദിവസവും ഏഴാംദിവസവും പുല പോകും.

നഞ്ചിനാട്ട വെള്ളാളൻ.

തിരവിതാംകൂറിൽ തോവാള, അഗസ്തീശ്വരം ഈ രണ്ടു താലൂ ക്കുകളിലാണ അധികവും. എന്നാൽ മററ എല്ലാടത്തും ഉണ്ട.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/145&oldid=158133" എന്ന താളിൽനിന്ന് ശേഖരിച്ചത്