താൾ:Dhakshina Indiayile Jadhikal 1915.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


-98-


വേട്ടുവൻ, പറയൻ, നായാടി, ഉള്ളാടൻ, മലയൻ, കാടര, ഇവരുടെ ചോർ പുലയർ ഭക്ഷിക്കയില്ല. തെക്കോട്ട് അവർ ബ്രാഹ്മണന്‌ 90ഉം നായൎക്ക് 64 ഉം അടി വഴി തിരിയണം. ഇവരിൽ താണവൎക്ക് ക്രമേണ ചുരുങ്ങും. പറയൻ, നായാടി, ഉള്ളാടൻ ഇവരെയും നായന്മാൎക്കും മറ്റും തീണ്ടലുണ്ട്. പുലച്ചെറുമൻ ഗോമാംസം ഭക്ഷിക്കും. ചിറ്റൂർ താലൂക്കിൽ കണക്കചെറുമൻ തൊട്ടാൽ ഇറചെറുമനും 7-8 അടി അടുത്താൽ കൊങ്ങ ചെറുമനും അശുദ്ധമാകും. അവന്‌ പുലചെറുമൻ, പറയൻ, വേട്ടുവൻ ഇവരെ അത്ര അകലെ നിറുത്തണം താനും. പുലയനും വേട്ടുവനും തമ്മിൽ അടുത്താൽ രണ്ടാളും കുളിക്കണം. നായാടിയെ തൊട്ടാൽ ചെറുമൻ 7 കുളത്തിൽ കുളിക്കണം ഒരു വിരലിന്മേൽ നിന്ന് അല്പം രക്തം കളയുകയും വേണം. പുലയന്റെ തൊടിയിൽ കടന്നുപോയാൽ ബ്രാഹ്മണൻ പൂണൂൽ മാറ്റി പഞ്ചഗവ്യം സേവിക്കണം. പെറ്റ പശുവിനെ തൊട്ടാൽ തൃശ്ശിവപേരൂർ താലൂക്കിലെ പുലയൻ 3 ദിവസം പട്ടിണി കിടക്കണം. കള്ളും എളന്നീരും മാത്രമെ പടുള്ളു. ഭാൎ‌യ്യ പ്രസവിച്ചാലും ഇങ്ങിനെ തന്നെ.

മലയാളത്തിൽ 1871-ൽ 99,000 ചെറുമക്കളുണ്ടായിരുന്നു. 1881-ൽ 64,735 മാത്രം. മരണത്തിൽ അധികം ജനനമാകയാൽ 40,000 ആൾ കൂടി വേണ്ടതായിരുന്നു. കമ്മിക്ക് മുഖ്യകാരണം മുസല്മാൻ മതത്തിൽ ചേൎക്കൽ തന്നെ. കല്യാണത്തിങ്കൽ പ്രധാനം പുരുഷന്റെ സോദരിയാകുന്നു. പെണ്ണിന്റെ വില കൊടുക്കേണ്ടതും അവളെ കൊണ്ടുപോകേണ്ടതും ഇവളാകുന്നു. അച്ഛനമ്മമാരുടെ സമ്മതം ആവശ്യമാൺ`. അന്യോന്യം പോയിവരണം. ആ സമയം കഞ്ഞി കുടിക്കണം. കുടിക്കും മുൻപേ കഞ്ഞിയിൽ ഒരു പണം ഇടും ഇത് സമ്മതസൂചകമാകുന്നു. കല്യാണത്തിന്‌ ആണും, പെണ്ണും എടകലൎന്ന് കളിക്കും. പെണ്ണ്‌ പുരുഷന്റെ പുരെക്കൽ എത്തിയാൽ ഉച്ചത്തിൽ നിലവിളിക്കണം അയ്യൊ എന്റെ വിധി ഇതണല്ലൊ എന്നായിട്ട്. ഒരു അമ്മിക്കല്ലിന്മെൽ കാൽ വെക്കയും വേണം. പെണ്ണ്‌ തിരണ്ടാൽ 7 ദിവസം പ്രത്യേകം ഒരു പുര വെച്ചുകെട്ടിയതിലായിരിക്കണം. ചോർ ദൂരത്ത് കൊ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/112&oldid=158097" എന്ന താളിൽനിന്ന് ശേഖരിച്ചത്