താൾ:Dhakshina Indiayile Jadhikal 1915.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-99-

ണ്ടെ വെച്ചുകൊടുക്കും. പുരുഷന്‌ അവന്റെ അച്ഛന്റെ കുഡുംബത്തിൽ വിവാഹം ചെയ്യാം. അമ്മയുടെ കുഡുംബത്തിൽ വഹിയാ. ചിലേടത്ത് കല്യാണം തിരളും മുമ്പ് വേണം. ഇല്ലെങ്കിൽ പെണ്ണിനെ ആട്ടിപ്പുറത്താക്കും. ചാള അകവും പുറവും ചാണകം കൊണ്ടും മണൽ കൊണ്ടും ശുദ്ധി ചെയ്യും. എന്നാൽ പെണ്ണ്‌ ജാതിഭ്രഷ്ടയായി. പണ്ട് അവളെ ഒരു വള്ളുവന്‌ കൊടുക്കും അവൻ അവന്റെ മകനെ കൊണ്ട് കെട്ടിക്കും. അല്ലാത്തപക്ഷം വിൽ ക്കും. കൊച്ചിയിൽ അവന്‌ വേണ്ടാ എന്നു തോന്നിയാൽ ചിലവായതുവാങ്ങി ആൎക്കെങ്കിലും കൊടുക്കാം. മൂത്ത ആൺകുട്ടി തള്ളയുടെ“തമ്പുരാൻ” ആണ്‌. പിന്നത്തെക്കുട്ടികൾ ചെറുപ്പമായിരിക്കുമ്പോൾ തള്ളയോറ്റുകൂടിയിരിക്കും. പണി എടുക്കാറായാൽ അച്ഛന്റെ “തമ്പുരാന്റെ” അടുത്തേക്കു പോകും. ചിലേടത്തു രണ്ട് ചങ്ങാതിമാരോടുകൂടി പുരുഷൻ സ്ത്രീയുടെ ചാളയിൽ ചെല്ലും. പെണ്ണിന്‌ കോടിവസ്ത്രവും 12 പണവും കൊടുക്കും. അന്നുമുതല്ക്ക് അവൻ ഭൎത്താവായി. എന്നാൽ “മംഗലം” കഴിഞ്ഞെ കൂട്ടിക്കൊണ്ടുപോകുകയുള്ളു. “മംഗലത്തിന്‌” പുരുഷൻ സ്ത്രീയുടെ ചാളയ്ക്കൽ പോയി അവളുടെ ആങ്ങളയ്ക്ക് മധുരദ്രവ്യം കൊടുക്കണം. പന്തലിൽ വിളക്കുവച്ച് അരികൂട്ടി ആണും പെണ്ണും അതിന്റെ മുമ്പിൽ ഇരിക്കണം.കൂടിയവരിൽ ഒരുവൻ എഴുനീറ്റിട്ട് ഒരു പ്രസംഗം ചെയ്യും. പതിവ്രതാധൎമ്മത്തെക്കൊണ്ടും, കളവ്, ചതി, വ്യഭിചാരം ഇത്യാദികളുടെ ദോഷത്തെപ്പറ്റിയും. ഉപേക്ഷിപ്പാൻ ബഹു എളുപ്പമാണ്‌. വാങ്ങിയ ദ്രവ്യം പെണ്ണിന്‌ മടക്കിക്കൊടുക്കണം. ചില ദിക്കിൽ പെണ്ണിന്റെ തള്ള കല്യാണസമയം അടുക്കെ പോയിക്കൂടാ അവൾ അശുദ്ധമകുമത്രേ. കൊച്ചി, കണയന്നൂർ ഈ താലൂക്കുകളിൽ പുരുഷൻ സമപ്രായക്കാരനായ ഒരുവനെ കൂടെ കൂട്ടണം. അവർ തമ്മിൽ കൈ കൊടുക്കും. മേലിൽ അവർ തമ്മിൽ ശണ്ഠ പാടില്ല. ചങ്ങാതിക്ക് മറ്റവന്റെ ചാളയിൽ ഏതുസമയവും ചെല്ലാം. ഭാൎ‌യ്യയുടെ മേൽ ഇവന്‌ അല്പം ചില അവകാശമില്ലെ എന്ന ശങ്കാ. പുളികുടി ഏഴാം മാസത്തിൽ ആണ്‌. “ബലിക്കള”യും വേണം. പൂക്കുല പൊട്ടിച്ച് നോക്കീട്ട്





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/113&oldid=158098" എന്ന താളിൽനിന്ന് ശേഖരിച്ചത്