താൾ:Dhakshina Indiayile Jadhikal 1915.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

–– 92 ––

ണ്ണിന്റെ അമ്മാമന്റെ അനുവാദം ആവശ്യമാകുന്നു. മരിച്ചാൽ ശേഷക്രിയയുടെ അവസാനം രണ്ട ഇഷ്ടികപൂജിച്ച കുളത്തിലൊ പുഴയിലൊ ഇടും. മെലിഞ്ഞ കുട്ടികൾ വളരാൻ ഒരു തോൽപട്ട കെട്ടും.


                    === ചപ്തെഗാര. ===

ദക്ഷിണകന്നടത്തിൽ ആശാരിപ്രവൃത്തി. ഭാഷ കൎണ്ണാടകം. പൂണുനൂലുണ്ട. തിരളുംമുമ്പവേണം വിവാഹം. വിധവാവിവാഹമില്ല. ശവം ദഹിപ്പിക്കും. കുഴിച്ചിടുകയും ചെയ്യും. മാംസം ഭക്ഷിക്കും റാക്കകുടിക്കും. സ്ഥാനപ്പേർ നായ്ക്കൻ, ശേണായി, ഇതാണ. സാരസ്വത്തബ്രാഹ്മണൻ ഇവരോടുകൂടി ഭക്ഷിക്കും എന്ന 1901_ലെ കാനേഷുമാരി റപ്പോട്ടിൽ പറഞ്ഞിരിക്കുന്നു.

                   === ചാക്യാർ. ===

ഒരുവക അമ്പലവാസികളാകുന്നു. പേർ ശ്ലാഘ്യവാക്കുകാർ എന്നതിന്റെ തൽഭവമാണപോൽ. ഉപനയനത്തിനശേഷം അമ്മയുടെ വ്യഭിചാരം പുറത്തവന്നാൽ ചാക്യാരും മുമ്പായാൽ നമ്പ്യാരും ആണത്രെ. പെൺകുട്ടി നങ്ങ്യാരാവും. സ്ത്രീകളെ സ്വജാതി വേളികഴിക്കയും നമ്പൂതിരിമാർ സംബന്ധം തുടങ്ങുകയും ചെയ്യും. അവരെ ഇല്ലൊടമ്മമാർ എന്ന വിളിക്കും. ആഭരണങ്ങൾ നമ്പൂതിരിമാരുടേതതന്നെ. ചാക്യാൎക്ക സംബന്ധം നമ്പ്യാൎസ്ത്രീയേയാകുന്നു. നങ്ങ്യാർ എന്ന പേർ. ആശൌചാവസാനം പുണ്യാഹത്തിന ബ്രാഹ്മണൻ വേണം. പുല പതിനൊന്ന. ഗായത്രി പത്ത. ചാക്യാൎക്ക മക്കത്തായം. നമ്പ്യാൎക്ക മരുമക്കത്തായം. ചാക്യാൎക്ക പൂണുനൂലുണ്ട.


                    === ചാരോടി. ===

ചപ്തെഗാരെപോലെ തന്നെ.


               === ചാലി--ം. ===

പരദേശത്തനിന്ന വന്നിട്ട വ കുള രായ മായിട്ടില്ലായിരിക്കണം. വീഥികളിലായിട്ടാണ പുരകൾ ഒരു ക്ഷേത്ര ക്ഷുരകൻ പൊതുവാൻ. താന്താങ്ങൾതന്നെ പുരോഹിതൻ. എടംകൈ, വലം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/106&oldid=158090" എന്ന താളിൽനിന്ന് ശേഖരിച്ചത്