കൈ; ഇങ്ങിനെ രണ്ടുകക്ഷിയുണ്ട. എടംകൈ പ്രധാനി. കിഴ ക്കൻദിക്കിൽ ഈ ഭേദം തുടങ്ങിയ്ത ക്രിസ്തബ്ദം 11ാംനൂററാണ്ടി ലാണ. അതിനാൽ ഇവർ മലയാളത്തിൽ കുടിയേറിയ്ത് അതിന ശേഷമായിരിക്കണം. ചിലൎക്ക മക്കത്തായം ചിലൎക്ക മരുമക്കത്താ യം. ചാലിയന തെരുവൻ എന്നും പേരുണ്ട. വലംകൈക്കാൎക്ക ഗണപതിയും ഏടംകൈക്കാൎക്ക ഭഗവതിയും ആണത്രെ ദൈവം. പൂജസമയംമാത്രം ശാന്തിക്കാരന പൂണുനൂലുണ്ട. അത വലത്തേ ചുമലിൽകൂടിയാണ ധരിക്കുക. പൂണുനൂലിന്ന പകരം ചുകന്ന ഉത്തരീയവും ധരിക്കും. ഇവർ പണ്ട ഉയൎന്ന ജാതിയായിരുന്നു പോൽ. സാമൂതിരിയുടെ മന്ത്രിയായ മങ്ങാട്ടച്ചൻ ചോറ്റിൽ ഉ പായത്തിൽ മീൻ ഇടുകനിമിത്തം താണതാണത്രെ. എടംകൈ ക്കാരനെ തൊട്ടാൽ മററവൻ കുളിക്കണം. പുലപത്ത. പെണ്ണ തിരണ്ടാൽ അവളെ കുളത്തിങ്ങൽ കൊണ്ടുപോയിട്ട ഊരാളത റവാട്ടിലെ പെണ്ണുങ്ങൾ പുലാവിലകൊണ്ട തലയിൽ വെള്ളം കോരിപാരണം. മൂന്നാംദിവസം വയ്യുന്നേരം പെരുവണ്ണാൻ മാ ററുവെക്കണം. പിറേറന്ന പെണ്ണ കുളിച്ച ശൂദ്ധമാകും. താലികെ ട്ടുകല്യാണം ഉണ്ട. തെരുവിലെ എല്ലാ കുട്ടികൾക്കും ഒന്നായി താലികെട്ടും. കെട്ടുന്നത ഊരാളൻ തറവാട്ടിലെ ഒരു പുരഷനാ കുന്നു. 7ാംമാസത്തിൽ പുളികുടി. 8ദിവസം പുളികൊടുക്കണം. പെററ പുലയുടെ 9ാംനാൾ തളി. ശവം മറചെയ്കയാണ.
കൎണ്ണൂൽ, നെല്ലൂർ, ഈ ഡിസ്ട്രിക്ടകളിൽ നല്ലമല എന്ന
പൎവ്വതത്തിൽ വസിക്കുന്നവരാണ. ഭാഷ തെലുങ്ക. ഇവൎക്ക വസ്ത്ര
മില്ല. അരയിൽ മരനേരന്റെ തോൽകൊണ്ടുള്ള ഒരു ചരട് മാത്രം.
മനുഷ്യന ആഛാദനക്ഷത്രമാണ് പിന്നെ എന്തിന മറെറാന്ന
നിൎമ്മിക്കുന്നു എന്നാണ് അവരുടെ ന്യായം, ശ്രീകൃഷ്ണൻ പണ്ട
ഒരു ചെഞ്ചു സ്ത്രീയെ നദ ഉറച്ചു കണ്ടു. സൌന്ദൎയ്യംകൊണ്ട മോഹി
ച്ചുപോൽ. സ്ത്രീക്ഷെത്രത്തിൽ വൎണ്ണിക്കുക അവളെ കുരങ്ങനോട
ഉപമിച്ചിട്ടാണ.ഭു തൊടുക സൌന്ദൎയ്യം ലഘുശരീരതയാണെത്രെ.
ഉയൎന്ന മരത്തിന്േൾ കയറി കായ പറിച്ച കീൾപ്പെട്ട ഇട്ടുകൊടു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |