താൾ:Dhakshina Indiayile Jadhikal 1915.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xii 13. മക്കത്തായമൊ മരുമക്കത്തായമൊ ഇങ്ങിനെ പലതുമുണ്ട്. ചില കൂട്ടർ തങ്ങൾക്കു പുല പത്തൊ പന്ത്രണ്ടൊ മാത്രമെയുള്ളു എന്നത് ഒരു വലിപ്പമായി വിചാരിക്കുന്നു. ചിലർ മത്സ്യമാംസം ഭക്ഷിക്കയില്ല. മദ്യം സേവിക്കയുമില്ലത്രെ. ചിലൎക്ക് മദ്യം ആവാം.ചിലർ മത്സ്യം മാത്രം ഭക്ഷിക്കും.ചിലർ മാംസം മാത്രം.ചിലർ മദ്യം മാത്രം ശീലിക്കയില്ല. ചിലർ മൂന്നും സ്വീകരിക്കുന്നു.

യജ്ഞോപവീതംകൊണ്ടു ജാതി തെളിയുമൊ എന്നു ചിന്തിക്കുമ്പോൾ അതും ഇല്ല. വേദാദ്ധ്യായനത്തിന്ന് അവകാശമില്ലാത്ത പലരും ബ്രാഹ്മണരായിട്ടു നടക്കുന്നുണ്ട്. ഇതുപ്രകാരം വിധവാവിവാഹം , ചൗളം, സീമന്തം തുടങ്ങിയുള്ള സംസ്കാരങ്ങൾ. ദായഭാഗം ഈ വകകൾക്കെല്ലാം അവ്യാപ്തിയൊ അതിവ്യാപ്തിയൊ കാണാം.ചൗളം, സീമന്തം ഇതുകളെ അനുഷ്ഠിക്കുന്ന ചിലർ ദ്വിജൻ (അൎത്ഥാൽ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ) അല്ലാതെ ചിലരെ നാം അറിയുന്നില്ലയൊ. സ്മൃതികൾക്കനുസരിച്ചു വിവാഹകൎമ്മം ചെയ്തിട്ടും മരുമക്കത്തായക്കാരായിതന്നെ കഴിയുന്ന ബ്രാഹ്മണക്ഷത്രിയന്മാരെയും നമുക്കറിവില്ലയൊ. ഇങ്ങിനെ പറവാൻ ആരംഭിച്ചാൽ അവസാനമില്ല.കൎമ്മമല്ല ജാതിവ്യാത്യാസത്തിനു സാരമായ കാരണം എന്നതിലേക്ക് ഒരു ഉദാഹാരണം കൊടുക്കാം. രണ്ടു ജാതികളിലും വിവാഹം ഒരുപോലെ. രണ്ടിലും ആശൗചദീൎഗ്ഘം തുല്യം. രണ്ടിലും ഇരുത്തിയാണ് ശവസംസ്കാരം.രണ്ടുകൂട്ടരും മത്സ്യമാംസാദി ഉപയോഗിക്കയില്ല.ഇങ്ങനെ ഒക്കെയാണെങ്കിലും ഈ രണ്ടുകൂട്ടരും തമ്മിൽ ഗണ്യമായ ഭേദം ഉണ്ട്.അന്യാന്യം സഹഭോജനമില്ല. പെണ്ണിനെ കൊടുക്കയില്ല. തൊട്ടാൽ കളിപോലും ഉണ്ട്.കിംബഹുനാ, ഒരുകൂട്ടർ ശൂദ്രരാണെന്നും മറ്റവർ ബ്രാഹ്മണരൊ ക്ഷത്രിയരൊ ആണെന്നും കൂടി വരുന്നു.

ഈ വക ആചാരവ്യത്യാസങ്ങളും മറ്റും വിവരമായി അറിവാനും കൂട്ടത്തിൽ അനേക വിചിത്രനടവടികൾ കൂടി ഗ്രഹിപ്പാനും വേണ്ടി മദിരാശിസംസ്ഥാനത്തിലെ പല പല ജാതിക്കാരുടെ സമ്പ്രദായങ്ങൾ താഴെ ചുരുക്കത്തിൽ വൎണ്ണിക്കുന്നു.

                            --------------------------




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/10&oldid=158083" എന്ന താളിൽനിന്ന് ശേഖരിച്ചത്