താൾ:Dhakshina Indiayile Jadhikal 1915.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xi

രെ മാറിനില്ക്കണ്ടിയിരുന്ന ചെറുമൻ മുതലാവൎക്ക് അടുത്തു‌വരുവാനും സമന്മാരെപ്പോലെ നടപ്പാനും സ്വാതന്ത്ൎ‌യ്യം കൊടുപ്പാൻ കഴിയുന്നത് നിത്യാനുഭവമല്ലയൊ. ബ്രാഹ്മണൎക്കാകട്ടെ അധ:പതനശിക്ഷ വിധിപ്പാൻ മാത്രമെ അധികാരം കാണുന്നുള്ളു.

പിന്നെ എന്താണ ജാതി എന്നു വെച്ചാൽ എനിക്കും തോന്നുന്നത പറയാം. അന്യോന്യബന്ധുത്വത്താലൊ, അന്യോന്യരക്ഷെക്കൊ, തൊഴിൽ ഹേതുവായൊ, മറ്റു കാരണത്താലൊ ആവശ്യത്തിനൊ കാലംകൊണ്ടു ചിലർ ഒരേടത്ത ഒന്നിച്ചുകൂടി.മറ്റു ചിലർ മറ്റ ചിലേടത്തും കൂടി, ഇങ്ങിനെ പല സംഘങ്ങളായിത്തീൎന്നു. ഇവർ തങ്ങളിൽ വഴിയെ 'സൗന്ദൎ‌യ്യത്തിരക്കു' തുടങ്ങി തങ്ങട തങ്ങട ആചാരങ്ങളും നടവടികളുമാകുന്നു അധിക ശ്രേഷ്ഠങ്ങൾ എന്ന തൎക്കമായി. ചിലപ്പോൾ രാജിയായിട്ടും ചിലപ്പോൾ ഒരു കൂട്ടർ ജയിച്ചും മറ്റവർ തോറ്റും കലാശിച്ചു. ഇങ്ങിനെ ചില സംഘക്കാർ അന്യോന്യം തുല്യരായും മറ്റുചിലർ അഥവാ താഴ്ന്നും ആയി. തുല്യന്മാൎക്ക് തമ്മിൽ തമ്മിൽ ഒന്നിച്ചു ഭക്ഷണവും അന്യോന്യം വിവാഹവും പാടുണ്ടായി. മീതെയുള്ളവരുടെ അന്നം കിഴിലുള്ളവൎക്കു ഭക്ഷിക്കാമെന്നും വിപരീതം പാടില്ലെന്നും താഴെയുള്ളവനെ തൊടുകയൊ അടുക്കുകയൊ ചെയ്തുപോ യാൽ മീതെയുള്ളവൻ കുളിക്കേണമെന്നും വെച്ചു, ഇങ്ങനെ പലപല ജാതിയുണ്ടായിത്തീൎന്നു.

എനി ഇവരുടെ കൎമ്മാചാരങ്ങളെ അല്പം ചിന്തിക്കാം. ഇതുകൾ എതെല്ലാമെന്നുവെച്ചാൽ 1.വേദോച്ചാരണത്തിനും ഗായത്രിക്കും അധികാരം.2.പുണനൂൽ അല്ലെങ്കിൽ യജ്ഞോപവീതം 3. തൊട്ടാലൊ അടുത്താലൊ സ്നാനം.4. മത്സ്യമാംസങ്ങളും മദ്യവും ഉപയോഗിക്കുക.5. ജനിച്ചാലും മരിച്ചാലും പുല അല്ലെങ്കിൽ ആശൗചം. 6. സ്ത്രീകളുടെ ആൎത്തവകാലാനഷ്ഠാനം. 7. ചൗളം, സീമന്തം തുടങ്ങിയ ക്രിയകൾ. 8. വിവാഹമുണ്ടൊ ഇല്ലയൊ. 9. അതു പെണ്ണുതിരളുംമുമ്പ വേണമൊ.10 വിധവാവിവാഹമുണ്ടൊ. 11. ശവം ദഹിപ്പിക്കയൊ സ്ഥാപിക്കയൊ. സ്ഥപിക്കുന്നത് ഇരുത്തിയൊ കിടത്തിയൊ. 12. ശ്രാദ്ധം ഉണ്ടൊ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/9&oldid=158349" എന്ന താളിൽനിന്ന് ശേഖരിച്ചത്