ന്റെ തല വീണ്ടും ഉയൎത്തുവാൻ ശ്രമിച്ചപ്പോളാണു് അവൾക്കു വാസ്തവം മനസ്സിലായതു്. ഉടനെ കിട്ടുഅമ്മാച്ചനും ആനന്തപ്പിള്ളയും അവിടെ എത്തി. കിട്ടുഅമ്മാച്ചൻ വേഗത്തിൽ കട്ടിലിനരികേ ചെന്നു് ആശാന്റെ മൃതശരീരത്തെ ഒരു പുതപ്പു കൊണ്ടു മൂടി. ആനന്തപ്പിള്ള ഭാൎഗ്ഗവിയുടെ അരികിൽ എത്തി സമാധാനം പറയുവാനും തുടങ്ങി. ഇതൊന്നും ഭാൎഗ്ഗവിയുടെ ശ്രദ്ധയിൽ പെട്ടില്ല. ഭാൎഗ്ഗവി ആശാന്റെ മൃതശരീരത്തെ വിട്ടുമാറിയില്ല. അല്പനേരം ആ ശരീരത്തെ തന്നെ നോക്കിക്കൊണ്ടു നിന്നതിനിടയ്ക്കു് ഭാൎഗ്ഗവി മോഹാലസ്യം കൊണ്ടു നിലത്തു വീഴുവാൻ ഭാവിച്ചു. ആനന്തപ്പിള്ള അവളെ താങ്ങിയെടുത്തു് അടുത്ത മുറിയിൽ കൊണ്ടുപോയി കിടത്തി അരികേയിരുന്നു.
കിട്ടുഅമ്മാച്ചന്റെ ഉത്സാഹം കൊണ്ടു് ശവദാഹംമുതലായതു വഴിപോലെ നടത്തി. ഭാൎഗ്ഗവിയെക്കൊണ്ടു വേണ്ട കൎമ്മങ്ങളും എല്ലാ ചെയ്യിച്ചു. സഞ്ചയനം മുതലായിമരണം സംബന്ധിച്ച ചടങ്ങുകളെല്ലാം കിട്ടു അമ്മാച്ചൻ മുറപോലെ നടത്തി. ആശാൻ മരിച്ച ദിവസം മുതൽ ഭാൎഗ്ഗവിയെ കിട്ടുഅമ്മാച്ചനും ആനന്തപ്പിള്ളയും അവരുടെ കൂടെ താമസിപ്പിച്ചു. ഭാൎഗ്ഗവിയ്ക്കു സമാധാനത്തിനു വേണ്ടി തങ്ങളെക്കൊണ്ടു് കഴിയുന്നതെല്ലാം ഇവൎചെയ്തു. അവരുടെ സ്വന്തകുട്ടിയെപ്പോലെ അവളെ അവർ പരിപാലിച്ചു. എങ്കിലും ഭാൎഗ്ഗവിയ്ക്കു് അച്ഛന്റെ സ്മരണയുണ്ടാകുമ്പോളൊക്കെ അവൾ ആശാനെ ദഹിപ്പിച്ച സ്ഥലത്തു ചെന്നു് വളരെ നേരം അവിടെയിരിയ്ക്കുക പതിവായിരുന്നു. ആശാന്റെ അസ്ഥി സ്ഥാപിച്ചിരുന്ന സ്ഥലത്തിനെ വൃത്തിയാക്കി പതിവായിട്ടു് സന്ധ്യയ്ക്കു് അവിടെ വിളക്കു കൊളുത്തുന്നതു് ഭാൎഗ്ഗവിയുടെ കൃത്യങ്ങളിൽ ഒന്നായിരുന്നു. അവിടെ ചെറുതായിട്ടു് ഒരു തിട്ട ഭാൎഗ്ഗവി തന്നെ മണ്ണുകൊണ്ടുണ്ടാക്കി അതിൽ വിളക്കു വയ്ക്കുന്നതിനു് വേണ്ട ഒരുക്കങ്ങൾ ചെയ്തിരുന്നു. ആ തിട്ടയ്ക്കരികെ ചെന്നു നില്ക്കുന്നതു് അവൾക്കു് അത്യന്തം സമാധാനകരമായ ഒരു കൃത്യമായിരുന്നു. സ്വല്പമെങ്കിലും സൌകൎയ്യമുണ്ടായാൽ അവൾ അവിടെ എത്തും. പതിവായിട്ടുള്ള അവളുടെ നാമജപവും ഈശ്വരപ്രാൎത്ഥനയും നടത്തിയിരുന്നതു് ൟ സ്ഥലത്തുവച്ചാണു്. ഇങ്ങനെ അവളുടെ അച്ഛന്റെ അസ്ഥിയിരിക്കുന്ന സ്ഥലത്തെ ഒരു ദേവാലയത്തിന്റെനിലയിൽ അവൾ വിചാരിച്ചു് ആരാധിച്ചുപോന്നു. കിട്ടു അമ്മാച്ചനും ആനന്തപിള്ളയും ഇതിനെ വളരെ സന്തോഷത്തോടു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |