താൾ:Daiva Karunyam 1914.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൯


ന്നിനും സങ്കടമുണ്ടാവില്ല." ഈ സാന്ത്വനവചങ്ങൾ ഭാൎഗ്ഗവിയുടെ സങ്കടാവസ്ഥയിൽ അവൾക്ക് അസാമാന്യമായ ധൈൎ‌യ്യത്തെ നൾകി.

ദാനം മുതലായ സൽക്കൎമ്മങ്ങൾ നടന്ന ദിവസം രാത്രിയിൽ ആശാൻ ഒരുമാതിരി സുഖനിദ്രയെന്നപോലെ കിടക്കുകയായിരുന്നു. അരികിൽ ഒരു മങ്ങിയ വെളിച്ചം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഭാൎഗ്ഗവി ക്ഷീണംകൊണ്ട് ആശാന്റെ കിടക്കയ്ക്കു താഴെ ഒരു പുൽപ്പായിൽ കിടക്കുകയായിരുന്നു. നേരം എട്ടരയായിരിക്കുന്നു. അന്ന് വെളുത്തപക്ഷത്ത് ഏകാദശിയായിരുന്നതുകൊണ്ട് നല്ല ചന്ദ്രികയുണ്ടായിരുന്നു. നിലാവിന്റെ വെളിച്ചം മുറിക്കകത്തുകൂടി കുറേശ്ശ വ്യാപിച്ചിട്ടുണ്ടായിരുന്നു. ഭാൎഗ്ഗവി ചന്ദ്രികകൊണ്ട് ശോഭനമായ നടുമുറ്റത്തേയ്ക്കു നോക്കി എന്തോ ആലോചിച്ചുകൊണ്ട് കിടന്നിരുന്നു. കിട്ടുഅമ്മാച്ചനും ആനന്തപ്പിള്ളയും അതുവരെ ആശാന്റെ അരികിൽ ഇരുന്ന് ഉടനെ പോയി. ഊണുകഴിച്ചു വരാമെന്നു പറഞ്ഞു പോയിരിക്കയാണു. ആശാൻ സുഖനിദ്രയിൽനിന്ന് എന്നപോലെ ഝടുതി ഉണൎന്ന് "ഭാൎഗ്ഗവീ! ഭാഗവതം എടുത്ത് അതിലെ "ധ്യാനരൂപനിരൂപണം" ഒന്നുറക്കേ വായിക്ക്". ഉടനെ ഭാൎഗ്ഗവി വിളക്കു ചൂണ്ടി അടുത്തുണ്ടായിരുന്ന ഭാഗവതപുസ്തകമെടുത്ത് ആശാൻ പറഞ്ഞ ഭാഗം വായിച്ചു കേൾപ്പിച്ചു. "എന്റെ തല ഒന്നു പൊക്കി വച്ചിട്ട് ആ പുസ്തകമിങ്ങുതാ". എന്നു ആശാൻ പറഞ്ഞു. ഭാൎഗ്ഗവി ആശാനെ താങ്ങിയെടുത്ത് ചാവട്ടയിൽ ചാരിയിരുത്തി ഭാഗവതം കയ്യിൽ കൊടുത്തു. അതിൽ "ഈവണ്ണം മഹാരൂപം പുരുഷൻ ചിന്തിച്ചീടിൽ ബ്രഹ്മമാം മഹാരൂപംതന്നുള്ളിൽ തോന്നി ബ്രഹ്മം തന്നിലെ വയ്ക്കപ്പെട്ടു നിൎമ്മല മുക്തിപദം" എന്നിത്രയും അവ്യക്തവൎണ്ണങ്ങളായി വായിച്ചവസാനിപ്പിച്ചു. "മകളേ! ഞാൻ യാത്രയായി. ഈശ്വരനെ വഴിയാകുംവണ്ണം ഭജിച്ചുകൊൾക. ദൈവം നിന്നെ രക്ഷിക്കും" എന്നിത്രയും പറഞ്ഞു നിറുത്തു ന്നതിനു മുമ്പിൽ ആശാന്റെ നാവു കുഴഞ്ഞുപോയി. നയനങ്ങളടഞ്ഞു. ഭാഗവതപുസ്തകം ആശാന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു. ആശാന്റെ ആത്മാവ് " പ്രപഞ്ചത്തിരയ്ക്കുള്ളിൽ" മറഞ്ഞു.

ആശാൻ മരിച്ചു കഴിഞ്ഞുവെന്നു ഭാൎഗ്ഗവിക്കുടനെ മനസ്സിലായില്ല. ക്ഷീണം കൊണ്ടുള്ള മോഹാലസ്യമായിരിക്കാമെന്നാണു അവൾ വിചാരിച്ചത്. പക്ഷെ അവൾ ആശാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/65&oldid=158044" എന്ന താളിൽനിന്ന് ശേഖരിച്ചത്