"പിതാരക്ഷതികൗമാരേ, ഭൎത്താരക്ഷതി യൗവ്വനേ, പുത്രോരക്ഷതിവാൎദ്ധക്യേ, നസ്ത്രീസ്വാതന്ത്ൎയ്യമൎഹതി," എന്നാണു പ്രമാണം. നിന്റെ കുട്ടിക്കാലം ഇപ്പോൾ കഴിഞ്ഞിരിക്കുന്നു. ഇനി നിന്റെ ജീവിതത്തിലെ അടുത്തപടി ഭാൎയ്യാസ്ഥാനമാണു. അതിനു ൟശ്വരകൃപകൊണ്ട് ഇപ്പോൾ
സംഗതിയായിരിക്കുന്നു. അതുകൊണ്ട് ഞങ്ങൾക്കൊക്കെ വളരെ കൃതാൎത്ഥതയാണുള്ളത്. ഇതു നമ്മുടെ ഭാഗ്യമെന്നുവേണം വിചാരിപ്പാൻ. ചെറുപ്പത്തിൽ നിന്റെ അച്ഛൻ നിന്നെ ഉപദേശിച്ചു കാത്തുരക്ഷിച്ചിരുന്നതുപോലെ ഇനിയും നിനക്കൊരാൾ വേണമല്ലോ.
ഭാൎഗ്ഗവിയുടെ സമ്മതം ഇങ്ങനെ ലഭിച്ചു. ഇതിനിടയ്ക്ക് വിവാഹാലോചനയിൽ മാധവൻപിള്ളയുടെ പൂൎണ്ണസമ്മതം കുമാരപിള്ളയും വാങ്ങിക്കഴിഞ്ഞു. കുമാരപിള്ള ൟ വിവരം രവിമംഗലത്തുവന്നുപറഞ്ഞദിവസം തന്നെ ഭാൎഗ്ഗവിയുടെ സമ്മതത്തെ നാരായണപിള്ളയും അറിയിച്ചു. ചിങ്ങ മാസത്തിൽ തന്നെ വിവാഹത്തിനു മുഹൂൎത്തം നിശ്ചയിച്ചു. രവിമംഗലത്തുകാരുടെ അവസ്ഥയ്ക്കും സ്ഥിതിയ്ക്കും അനുരൂപമായ വിധത്തിൽ വിവാഹാഘോഷത്തിനു വേണ്ട ഏൎപ്പാടുകളെല്ലാം നടന്നു.
ചിങ്ങമാസാരംഭത്തോടുകൂടി വിവാഹത്തിന്റെ ഒരുക്കങ്ങൾ ഏകദേശം പൂൎത്തിയായി. വിവാഹത്തിനു മുമ്പ്, ആശാന്റെ ശവകുടീരത്തി'ലേയ്ക്ക് ഒരു "തീൎത്ഥയാത്ര" വേണമെന്നുള്ള ഭാൎഗ്ഗവിയുടെ ആഗ്രഹമനുസരിച്ച് അതിനും വേണ്ട ഏൎപ്പാടുകൾചെയ്തു. അച്ഛന്റെ ശവകുടീരത്തെ ഒരു ദേവാലയത്തിനൊപ്പമാണല്ലോ ഭാൎഗ്ഗവി കരുതിയിരുന്നത്.. അച്ഛന്റെ സ്മരണകൂടാതെ ഭാൎഗ്ഗവിയാതൊന്നും ചെയ്തിരുന്നില്ല. പുരാണങ്ങളിൽ വിവരിച്ചിട്ടുള്ള പ്രകാരം, വിവാഹത്തിനു മുമ്പുള്ള മംഗലസ്നാനമായിരുന്നു ൟ അവസത്തിൽ ഭാൎഗ്ഗവി അച്ഛന്റെ ശവകുടീരത്തിലേയ്ക്കു യാത്രചെയ്തത്. എന്നു നമുക്ക് വിചാരിക്കാം. മുഹൂൎത്തത്തിനു രണ്ടുദിവസം മുമ്പു ഭാൎഗ്ഗവി, തീൎത്ഥയാത്ര കഴിഞ്ഞു മടങ്ങിവന്നു. ൟ വിവാഹത്തിനു അച്ഛന്റെ അനുമതിയും ലഭിച്ചു കഴിഞ്ഞുവെന്നുള്ള സമാധാനം അപ്പോൾ ഭാൎഗ്ഗവിയ്ക്കുണ്ടായി. അച്ഛന്റെ അനുഗ്രഹത്തെയാണല്ലോ ഭാൎഗ്ഗവി സൎവ്വോപരിയായി കരുതിയിരുന്നത്.
ഭാൎഗ്ഗവിയുടെ വിവാഹം സുമുഹൂൎത്തത്തിൽ സൎവ്വമംഗളമായി നടന്നു. അവൾ ഭൎത്താവിന്റെ ഗൃഹത്തിൽ താമസവുമായി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |