താൾ:Daiva Karunyam 1914.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൬


ക്കൾ ഉണ്ടാകുവാൻ ന്യായമുണ്ടെന്നുപോലും ഭാൎഗ്ഗവി ഇത്രനാളും വിചാരിച്ചിരുന്നില്ല. നാരായണി പ്പിള്ളകൊച്ചമ്മയുടെ ആലോചയ്ക്കു മറുവടിയായി ഭാൎഗ്ഗവി ഇങ്ങനെ പറഞ്ഞു:--

ഭാൎഗ്ഗവി:--അമ്മാ! അങ്ങനെയാകുമ്പോൾ ഞാൻ കമലത്തിനേയും മറ്റുള്ളവരേയും പിരിഞ്ഞ് ഇവിടെനിന്നു പോകേണ്ടിവരുമല്ലോ. ഞാൻ ഇനി വേറൊരുവീട്ടിൽ എങ്ങനെ കഴിച്ചുകൂട്ടും. ഒരുവേള കമലമ്മയെ ദിവസം ഒരിക്കൽ കാണാൻ കൂടി കഴിയാതെ വന്നുപോകയില്ലയോ?

നാ-കൊ:-- അതൊന്നുമില്ല കുഞ്ഞേ! മാധവൻപിള്ളയുടെ വീട് വളരെ സമീപത്തിലാണു. ആ വീട്ടു കാരുമായി പണ്ടേതന്നെ ഇവിടെ വളരെ ലോക്യത്തിലാണു. ഇങ്ങനെയൊരു ബന്ധുത്വം കൂടി ഉണ്ടാകുമ്പോൾ നിങ്ങൾക്കിവിടെയും ഞങ്ങൾക്കവിടെയും കുറേക്കൂടി സ്വാതന്ത്ൎ‌യ്യമായല്ലോ. വിശേഷിച്ച്, കമലത്തിന്റെ വിവാഹകാൎ‌യ്യവും മിക്കവാറും തീൎച്ചപ്പെട്ടുകഴിഞ്ഞു. വരുന്ന കന്നിയിലോ തുലാത്തിലോ അതും നടക്കും. കൊട്ടാരം വല്യസൎവ്വാധികാൎ‌യ്യക്കാരുടെ മകൻ ശേഖരൻ കുട്ടിയെക്കൊണ്ടു കമലത്തിനെ വിവാഹം കഴിപ്പിക്കണമെന്ന് ഒന്നുരണ്ടുകൊല്ലമായിട്ട് ആലോചന നടക്കുകയായിരുന്നു. ഇപ്പോൾ അക്കാൎ‌യ്യം തീൎച്ചപ്പെട്ടു. കമലമ്മയ്ക്കും അത് പൂൎണ്ണ സമ്മതമാണെന്നു ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇനി അധികം താമസിയാതെ കമലത്തിന്റെ വിവാഹവും നടക്കും. എങ്കിലും നിങ്ങൾതമ്മിൽ വേൎപാടുണ്ടാകയില്ലെന്നാണു തോന്നുന്നത്. കമലത്തിന്റെ വിവാഹം കഴിഞ്ഞാൽ കുറേക്കാലത്തേയ്ക്ക് അവളും ഭൎത്താവും ഒരുമിച്ചു ഇവിടെത്തന്നെ താമസിക്കാനാണെളുപ്പം. അപ്പോൾ നിങ്ങൾക്കു ദിവസേന തമ്മിൽ കാണാമല്ലോ.

ഭാൎഗ്ഗവി:--ഈ വൎത്തമാനം എനിക്കു വളരെ സമാധാനമായി. പക്ഷേ, ഇങ്ങനെ ഒരു നില എനിക്കൊരുകാലത്തുണ്ടകണമെന്നോ, അതിന്റെ ഗുണദോഷങ്ങളെന്തെന്നോ, ഞാൻ ഇത്രനാളും വിചാരിച്ചിരുന്നില്ല. ദൈവം, എല്ലാം എനിയ്ക്കു നല്ലതേ വരുത്തുകയുള്ളുവെന്ന് അച്ഛൻ ഒടുവിൽതന്ന അനുഗ്രഹം എനിയ്ക്കു ൟ വിഷയത്തിലുള്ള മടിയ്ക്ക് ഒരു പരിഹാരമാകുന്നുണ്ട്.

നാരാ-പി:-- മകളേ! സ്ത്രീകൾക്ക് ഒരു കാലത്തും സ്വാതന്ത്ൎ‌യ്യമില്ലെന്നുള്ളത് നീ മനസ്സിലാക്കണം.വിവാഹം അവരുടെ ജീവിതത്തിൽ എത്രയും ആവശ്യമായ ഒരു ചടങ്ങാണു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/104&oldid=157981" എന്ന താളിൽനിന്ന് ശേഖരിച്ചത്