താൾ:Communist Manifesto (ml).djvu/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൾക്ക് വഴി മാറിക്കൊടുക്കണം. ക്രമേണ സ്വമേധയാ വളരുന്ന തൊഴിലാളിവർഗ്ഗത്തിന്റെ വർഗ്ഗസംഘടന ഈ കണ്ടുപിടുത്തക്കാർ പ്രത്യേകം കെട്ടിച്ചമച്ചുണ്ടാക്കുന്ന ഒരു സമൂഹത്തിന്റെ സംഘടനയ്ക്ക് വഴങ്ങണം. തങ്ങളുടെ സാമൂഹ്യപദ്ധതികൾക്കു വേണ്ടി പ്രചാരവേല നടത്തുകയും അവ നടപ്പിൽ വരുത്തുകയും ചെയ്യുക - ഇതു മാത്രമാണ് അവരുടെ ദൃഷ്ടിയിൽ ഭാവിചരിത്രത്തിന്റെ രത്നച്ചുരുക്കം.

ഏറ്റവും കഷ്ടതയനുഭവിക്കുന്ന വർഗ്ഗമെന്ന നിലയ്ക്ക് തൊഴിലാളിവർഗ്ഗത്തിന്റെ താല്പര്യങ്ങളെ മുഖ്യമായും ശ്രദ്ധിക്കണമെന്ന ബോധത്തോടുകൂടിയാണ് അവർ അവരുടെ പദ്ധതികൾ രൂപീകരിച്ചിട്ടുള്ളത്. ഏറ്റവും കഷ്ടതയനുഭവിക്കുന്ന വർഗ്ഗമെന്ന് നിലയ്ക്ക് മാത്രമേ അവരെ സംബന്ധിച്ചിടത്തോളം തൊഴിലാളി വർഗ്ഗം നിലനിൽക്കുന്നുള്ളൂ.

വർഗ്ഗസമരത്തിന്റെ അവികസിതസ്ഥിതിയും അതുപോലെ സ്വന്തം പരിതസ്ഥിതികളും മൂലം തങ്ങൾ എല്ലാ വർഗ്ഗവൈരങ്ങൾക്കും എത്രയോ ഉപരിയാണെന്ന് ഇത്തരം സോഷ്യലിസ്റ്റുകൾ സ്വയം കരുതുന്നു. സമൂഹാംഗങ്ങളിൽ ഓരോരുത്തരുടെയും, ഏറ്റവും സുഖസൗകര്യങ്ങൾ അനുഭവിക്കുന്നവരുടെ പോലും, സ്ഥിതി നന്നാക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. തൽഫലമായി വർഗ്ഗവ്യത്യാസം നോക്കാതെ സമൂഹത്തോടൊട്ടാകെ, പോരാ, ഭരണാധികാരിവർഗ്ഗത്തോട് പ്രത്യേകിച്ചും, അവർ എപ്പോഴും അഭ്യർത്ഥിക്കുന്നു. കാരണം, തങ്ങളുടെ സംഹിതയെ ജനങ്ങൾ ഒരിക്കൽ മനസ്സിലാക്കിക്കഴിഞ്ഞാൽ, സാദ്ധ്യമായതിൽ ഏറ്റവും നല്ല സമൂഹത്തിനുള്ള ഏറ്റവും നല്ല പദ്ധതി അവർ അതിൽ എങ്ങനെ ദർശിക്കാതെയിരിക്കും?

അതുകൊണ്ട് അവർ എല്ലാ രാഷ്ട്രീയപ്രവർത്തനത്തേയും, വിശേഷിച്ച് എല്ലാ വിപ്ലവപ്രവർത്തനത്തേയും, നിരസിക്കുന്നു. സമാധാനപരമായ മാർഗ്ഗങ്ങളുപയോഗിച്ച് സ്വന്തം ലക്ഷ്യം നേടുവാൻ അവർ ആഗ്രഹിക്കുന്നു. പരാജയപ്പെടാതെയിരിക്കുവാൻ നിർവ്വാഹമില്ലാത്ത ചെറുപരീക്ഷണങ്ങൾ നടത്തിയും മാതൃക കാണിച്ചുകൊടുത്തും ഈ പുതിയ സാമൂഹ്യ സുവിശേഷത്തിലേക്കു വഴി തെളിക്കുവാൻ അവർ ശ്രമിക്കുന്നു.

തൊഴിലാളിവർഗ്ഗം അപ്പോഴും വളരെ അവികസിതമായ ഒരു നിലയിൽ കഴിയുകയും സ്വന്തം നിലയെപ്പറ്റി ഒരു കാല്പനികബോധം മാത്രം വച്ചു പുലർത്തുകയും ചെയ്യുന്ന കാലത്ത്, ഭാവി സമൂഹത്തെസംബന്ധിച്ച് വരച്ചു കാട്ടുന്ന ഇത്തരം സാങ്കല്പിക ചിത്രങ്ങൾ സമൂഹത്തെ പൊതുവിൽ പുതുക്കിപ്പണിയണമെന്നുള്ള ആ വർഗ്ഗത്തിന്റെ നൈസർഗ്ഗികമായ അഭിലാഷങ്ങൾക്ക് അനുരൂപമാണ്.

എന്നാൽ ഈ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/43&oldid=157899" എന്ന താളിൽനിന്ന് ശേഖരിച്ചത്