താൾ:Communist Manifesto (ml).djvu/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നേരിട്ടു മാർച്ചു ചെയ്യണമെന്നും അതു തൊഴിലാളി വർഗ്ഗത്തോട്, ആവശ്യപ്പെടുമ്പോൾ, തൊഴിലാളിവർഗ്ഗം നിലവിലുള്ള സമൂഹത്തിന്റെ നാലതിരുകളിൽ ഒതുങ്ങി നിൽക്കണമെന്നും ബൂർഷ്വാസിയെ സംബന്ധിച്ച എല്ലാ ഗർഹണീയാഭിപ്രായങ്ങളും വലിച്ചെറിയണമെന്നും ആവശ്യപ്പെടുക മാത്രമാണ് അതു വാസ്തവത്തിൽ ചെയ്യുന്നത്.

ഈ സോഷ്യലിസത്തിന്റെ ഇത്ര തന്നെ സംഘടിതമല്ലെങ്കിലും കൂടുതൽ പ്രായോഗികമായ രണ്ടാമതൊരു രൂപം, വെറും രാഷ്ട്രീയമായ പരിഷ്കാരങ്ങൾ കൊണ്ടൊന്നും ഗുണമില്ലെന്നും ഭൗതികജീവിതസാഹചര്യങ്ങൾക്ക്, സാമ്പത്തികബന്ധങ്ങൾക്ക്, മാറ്റം വന്നാൽ മാത്രമേ മെച്ചമുള്ളൂവെന്നും തെളിയിച്ചുകൊണ്ട് തൊഴിലാളിവർഗ്ഗത്തിന്റെ കണ്ണിൽ എല്ലാ വിപ്ലവപ്രസ്ഥാനങ്ങളേയും കരിതേച്ചു കാണിക്കുവാൻ ശ്രമിച്ചു. എന്നാൽ, ഈ സോഷ്യലിസത്തിന്റെ വിവക്ഷയിൽ, ഭൗതിക ജീവിത സാഹചര്യങ്ങളിൽ മാറ്റം വരുത്തുകയെന്നതിന്റെ അർത്ഥം, ബൂർഷ്വാ ഉല്പാദനബന്ധങ്ങളെ അവസാനിപ്പിക്കുകയെന്നല്ല - അതിന് ഒരു വിപ്ലവം തന്നെ വേണമല്ലോ - നേരെമറിച്ചു, ഈ ബന്ധങ്ങൾ തുടർന്ന് നിലനിർത്തിക്കൊണ്ടുള്ള ഭരണപരിഷ്കാരങ്ങളാണ്; അതായത്, മൂലധനവും അദ്ധ്വാനവും തമ്മിലുള്ള ബന്ധങ്ങളെ ഒരു വിധത്തിലും ബാധിക്കാത്തതും, കവിഞ്ഞപക്ഷം ബൂർഷ്വാഗവൺമെന്റിന്റെ ചെലവു ചുരുക്കുവാനും ഭരണ നിർവ്വഹണ ജോലിയെ ലഘൂകരിക്കുവാനും മാത്രം ഉതകുന്നതുമായ പരിഷ്കാരങ്ങൾ.

വെറുമൊരു അലങ്കാരശബ്ദമായി തീരുമ്പോൾ മാത്രമാണ്, ബൂർഷ്വാസോഷ്യലിസത്തിന് മതിയായ പ്രകടരൂപം ലഭിക്കുന്നത്.

സ്വതന്ത്രവ്യാപാരം - തൊഴിലാളിവർഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, സംരക്ഷണ ചുങ്കങ്ങൾ - തൊഴിലാളിവർഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, സംരക്ഷണ ചുങ്കങ്ങൾ - തൊഴിലാളിവർഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, ജയിൽ പരിഷ്കാരം - തൊഴിലാളിവർഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി. ഇതാണ് ബൂർഷ്വാസോഷ്യലിസത്തിന്റെ അവസാനവാക്ക്, കാര്യമായി പറഞ്ഞിട്ടുള്ള ഒരേയൊരു വാക്ക്.

ഇത് ഇങ്ങനെ ചുരുക്കിപ്പറയാം. ബൂർഷ്വാ ബൂർഷ്വയായിരിക്കുന്നത് - തൊഴിലാളിവർഗ്ഗത്തിന്റെ ഗുണത്തിനുവേണ്ടിയാണ്.

3. വിമർശനാത്മക-ഉട്ടോപ്യൻ സോഷ്യലിസവും കമ്മ്യൂണിസവും

മഹത്തായ ഓരോ ആധുനിക വിപ്ലവത്തിലും, ബബേഫും34 മറ്റും ചെയ്തിട്ടുള്ള പോലെ, തൊഴിലാളിവർഗ്ഗത്തിന്റെ ആവശ്യങ്ങ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/41&oldid=157897" എന്ന താളിൽനിന്ന് ശേഖരിച്ചത്