ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Communist Manifesto (ml).djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യി ദേശഭേദങ്ങളും ജനതകൾ തമ്മിലുള്ള വൈരങ്ങളും ദിനംപ്രതി അധികമധികം അപ്രത്യക്ഷമായിയിക്കൊണ്ടുവരികയാണു്.

തൊഴിലാളിവർഗ്ഗത്തിൻെറ ആധിപത്യം, അവ ഇനിയും കൂടുതൽ വേഗത്തിൽ അപ്രത്യക്ഷമാവാൻ ഇടയാക്കും. തൊഴിലാളിവർഗ്ഗത്തിൻെറ മോചനത്തിനുള്ള ആദ്യത്തെ ഉപാധികളിലൊന്നു്, മുന്നണിയിൽ നിൽക്കുന്ന പരിഷ്കൃതരാജ്യങ്ങളെങ്കിലും ഏകോപിച്ചു പ്രവർത്തിക്കണമെന്നതാണു്.

ഒരു വ്യക്തി മറെറാരു വ്യക്തിയെ ചൂഷണംചെയ്യുന്നതിനു് അറുതിവരുത്തുന്ന അതേ തോതിൽത്തന്നെ ഒരു രാഷ്ട്രം മറെറാരു രാഷ്ട്രത്തെ ചൂഷണംചെയ്യുന്നതിനും അറുതിവരും. ഒരു രാഷ്ട്രത്തിനകത്തെ വർഗ്ഗങ്ങൾ തമ്മിലുള്ള വൈരമില്ലാതാകുന്ന അതേ തോതിൽത്തന്നെ ഒരു രാഷ്ട്രത്തിനു് മറെറാരു രാഷ്ട്രത്തോടുള്ള ശത്രുതയുമില്ലാതാകും.

മതപരവും ദാർശനികവും പൊതുവിൽ പ്രത്യയശാസ്ത്രപരവുമായ നിലപാടിൽനിന്നു് കമ്മ്യൂണിസത്തിനെതിരായി കൊണ്ടുവന്നിട്ടുള്ള ആക്ഷേപങ്ങൾ കാര്യമായ പരിശോധന അർഹിക്കുന്നില്ല.

മനുഷ്യൻെറ ഭൗതികജീവിതത്തിൽ, അവൻെറ സാമൂഹ്യബന്ധങ്ങളിലും സാമൂഹ്യജീവിതത്തിലും, ഉണ്ടാവുന്ന ഓരോ മാററത്തോടുംകൂടി അവൻെറ ആശയങ്ങളും അഭിപ്രായങ്ങളും ധാരണകളും—ഒററ വാക്കിൽ പറഞ്ഞാൽ, അവൻെറ ബോധം—മാറുന്നുണ്ടെന്നു മനസ്സിലാക്കാൻ അഗാധമായ അന്തർജ്ഞാനം ആവശ്യമാണോ?

ഭൗതികോല്പാദനം മാറുന്നതനുസരിച്ചു് ബുദ്ധിപരമായ ഉല്പാദനത്തിൻെറ സ്വഭാവവും മാറുന്നുണ്ടെന്നല്ലേ ആശയങ്ങളുടെ ചരിത്രം തെളിയിക്കുന്നതു്? ഓരോ കാലഘട്ടത്തിലേയും ഭരിക്കുന്ന ആശയങ്ങൾ എല്ലായ്പോഴും അന്നത്തെ ഭരണാധികാരിവർഗ്ഗത്തിൻെറ ആശയങ്ങളായിരുന്നു.

സമൂഹത്തിൽ വിപ്ലവകരമായ മാററങ്ങളുണ്ടാക്കുന്ന ആശയങ്ങളെപ്പററി ആളുകൾ പറയുമ്പോൾ, പഴയ സമൂഹത്തിനകത്തു് പുതിയ ഒന്നിൻെറ ബീജങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും പഴയ ജീവിതസാഹചര്യങ്ങളുടെ ശിഥിലീകരണത്തിനു ചുവടൊപ്പിച്ചുകൊണ്ടു് പഴയ ആശയങ്ങളും തകരുന്നുവെന്നുള്ള പരമാർത്ഥത്തെ വെളിപ്പെടുത്തുക മാത്രമാണു് അവർ ചെയ്യുന്നതു്.

പൗരാണികലോകം ഊർദ്ധ്വശ്വാസം വലിച്ചുകൊണ്ടിരുന്നപ്പോഴാണു് ക്രിസ്തുമതം പൗരാണികമതങ്ങളെ കീഴടക്കിയതു്. ക്രിസ്തീയാശയങ്ങൾ 18—ാംനൂററാണ്ടിൽ യുക്തിവാദപരമായ ആശയങ്ങളുടെ മുമ്പിൽ കീഴടങ്ങിയപ്പോൾ, അന്നത്തെ വിപ്ലവകാരിയായ ബൂർഷ്വാസിയോടു ഫ്യൂഡൽ സമൂഹം അതിൻെറ മരണപ്പോരു നടത്തുകയായിരുന്നു. മതസ്വാതന്ത്ര്യത്തെപ്പററിയും അന്തഃകരണസ്വാതന്ത്ര്യ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/28&oldid=241163" എന്ന താളിൽനിന്ന് ശേഖരിച്ചത്