താൾ:CiXIV68c.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 191 —

മെങ്കിൽ 'സൌഖ്യമുണ്ടൊ?' എന്നായിരിക്കും; പി
ന്നെ 'ഞാൻ അങ്ങോട്ടു' എന്നതിൽ 'പോകം' എ
ന്നതു അസ്പഷ്ടവും; 'എങ്ങു?' എന്നതിൽ ആഖ്യ
യും ആഖ്യാതവും രണ്ടും അസ്പഷ്ടവും ആകുന്നു.

232. കൎമ്മം അസ്പഷ്ടമായ്വരുന്നതുണ്ടൊ?

മുമ്പെ പറഞ്ഞതു കൊണ്ടൊ, മറ്റുവല്ല സംഗതി
കൊണ്ടൊ കൎമ്മം ഇന്നതെന്നു ധരിപ്പാൻ എളു
പ്പമായാൽ ആയ്തു സ്പഷ്ടമായ്വരുന്നതു ദുൎല്ലഭം

ഉ-ം. 'നീതന്നെ അടിച്ചുവൊ?' എന്നതിൽ 'അവനെ’ എന്ന ക
ൎമ്മത്തെ മുമ്പിൽ പറഞ്ഞിരിക്കുന്നവയല്ല ആളുടെ പേൎക്കു പകരം
നില്ക്കുന്നതു കൊണ്ടു ആയതു തിരികയും പറയണം എന്നില്ല.

233. പല 'ആഖ്യകളെയും, 'ആഖ്യാതങ്ങളേയും, 'കൎമ്മങ്ങളെയും'
ചേൎക്കുന്നതു എങ്ങിനെ?

നാമങ്ങളായിരിക്കുന്ന പല ആഖ്യകളും, ആഖ്യാ
തങ്ങളും, കൎമ്മങ്ങളും, ചേൎക്കുന്ന മാതിരിയാവിതു.

i.) 'ഉം' അവ്യയത്താൽ.

ഉ-ം. 'അച്ഛനും അമ്മയും വന്നു;' 'കളിച്ചും പുളച്ചും ഇരുന്നു;'
'വിശ്വാമിത്രൻ രാമനെയും ലക്ഷ്മണനയും പുണൎന്നു.'


ii.) സമാസത്താൽ.

ഉ-ം. 'ബ്രഹ്മാവിഷ്ണുഗിരിശന്മാർ മൂവരും എഴുന്നെള്ളി' എന്ന
തിൽ 'ബ്രഹ്മാവു' 'വിഷ്ണു,' 'ഗിരിശൻ' എന്ന മൂന്നാഖ്യകൾ 'മാർ' എ
ന്ന ബഹുവചന പ്രത്യയത്താൽ ഒന്നാക്കി ചേൎത്തിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/199&oldid=181434" എന്ന താളിൽനിന്ന് ശേഖരിച്ചത്