താൾ:CiXIV68c.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-— 177 —

215. 'ഏ' പ്രത്യയവും ക്രടെ ആഗമമായ്വരുമൊ?

അതു സമാസത്തിൽ പലവിധത്തിലും വരും.

ഉ-ം. 'നാലു നാളെപ്പനി,' 'ഓരാണ്ടത്തേ അനുഭവം,' 'അന്ന
ത്തേ രാത്രി;' 'മുമ്പെത്തേപ്പോലെ,' 'രാവിലത്തേ ഭക്ഷണം.'

216. ദേശ്യഭാവനാമങ്ങൾ സമാസിതങ്ങളിൽ ചേരുന്നതിൽ ഏതെ
ങ്കിലും വിശേഷം ഉണ്ടൊ?

ഉണ്ടു; 'മ,' 'അ,' 'അം,' 'ക്കം,' 'പു,' 'പ്പു' മുതലായ
ഭാവനാമം ജനിപ്പിക്കുന്ന പ്രത്യയങ്ങൾ ലോപി
ച്ചു വെറും ധാതുമാത്രം ചേരും;

ഇപ്പറഞ്ഞപ്രകാരം നന്മ (=നൽമ) എന്നുള്ളതു
സമാസത്തിൽ 'നൽ,' എന്നു നടക്കും.

ഉ-ം 'നൽകുളം,' 'നൽച്ചെറുക്കൻ;'

'വമ്പു' എന്നതു 'വൻ' എന്നു വരും.

ഉ-ം. 'വങ്കടൽ,' 'വങ്കാടു,' 'വന്മല' ഇത്യാദി. *

217, ധാതുസ്വരത്തിന്നു ഭേദം വരുമൊ?

അതു ദീൎഘിച്ചു പോകിലുമാം. *

ഉ-ം. 'ചേവടി,' 'കാരീയം,' 'പേരാൽ,' 'ആരുയിർ.'

* ഇവകൾ സമാസത്തിൽ ശബ്ദന്യൂനങ്ങളായി പ്രയോഗിച്ച ക്രി
യാധാതുക്കൾ ആക്കി എടുക്കാവുന്നതും ആം; എന്നാൽ മുകളിൽ
കാണിച്ചതു ഗുണ്ടൎഡസായ്വിൻ്റെ അഭിപ്രായം ആകുന്നു.

12

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/185&oldid=181420" എന്ന താളിൽനിന്ന് ശേഖരിച്ചത്