താൾ:CiXIV68c.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 129 —

172. ശുദ്ധാവ്യയങ്ങൾ ഏവ?

'ഉം,' 'ഒ,' 'ഏ,' 'ഈ' (അല്ലീ എന്നതിൽ) എന്നി
ങ്ങിനെ ചിലതുണ്ടു.

173. അനുകരണ അവ്യയങ്ങൾ ഏവ?

'ഹെ,' 'ഹാ,' 'ഹൊ,' 'അയ്യൊ,' 'ചീ,' 'കൂ,' 'ഒം,'
'ഉവ്വ,' 'കളകള,' 'കിലികിലി' എന്നുതുടങ്ങിയുള്ള
വ സംബോധന, ആശ്ചൎയ്യം, ധിക്കാരം, മുതലാ
യ ഭാവവികാരങ്ങളെ വൎണ്ണിക്കുന്ന ശബ്ദങ്ങൾ
തന്നെ.

174. വേറെ അവ്യയങ്ങൾ ഉണ്ടൊ?

സംസ്കൃതാവ്യയങ്ങൾ മലയാളത്തിൽ വളരെ പ്ര
യോഗിക്കുന്നുണ്ടു.

ഉ-ം. പുനർ, അപി, സദാ, അഥവാ, അന്യഥാ, പ്രതി, ഉപരി,
യദാ, തദാ, കദാ, തത്ര, കുത്ര, കുത്രചിൽ, അഥ, തഥാ, ഏകദാ,
കദാചിൽ, കേചന, ഭ്രയഃ, നൂനം, മുഹുഃ, ദൃഢം മുതലായവ.

175. രൂപഭേദംവരുന്ന ചിലപദങ്ങൾ അവ്യയങ്ങളായിനടക്കുന്നില്ല
യൊ?

ഇല്ല; അവ്യയം രൂപഭേദം വരാത്ത പദം തന്നെ;
അതുകൊണ്ടു, 'നേരം,' 'അവിടെ,' 'പോൾ,' 'അ
ങ്ങു,' 'പിൻ,' 'മുമ്പു' മുതലായവ അവ്യയങ്ങൾ
അല്ല; കാരണം, അവെക്കു 'നേരത്തോടു,' 'അവി
ടെക്കു,' 'പൊഴെക്കു,' 'അങ്ങുന്നു' (=അങ്ങിൽനി
ന്നു,) 'പിന്നിൽ,'
'മുമ്പിൽ' മുതലായ വിഭക്തി ഭേ
ദങ്ങളുണ്ടു.

9

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/137&oldid=181372" എന്ന താളിൽനിന്ന് ശേഖരിച്ചത്