താൾ:CiXIV68b-1.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 40 —

ഉ-ം. 'വരുവിൻ', 'പോവിൻ', 'ഇരിപ്പിൻ'; 'നോക്കുവിൻ', 'ഇ
രിക്കുവിൻ' എന്നരൂപങ്ങളും കാണാം.
അനാസികങ്ങളോടു 'മിൻ' വരും.
ഉ-ം. 'കാണ്മിൻ'.

130. ഉത്തമപ്രഥമപുരുഷന്മാൎക്കു വിധിയായുള്ളതു എന്തു രൂപം?
ഉ-ം. ഞാൻ 'പോകട്ടെ' അതു 'വരട്ടെ' എന്ന വിധിരൂപം തന്നെ.
ഇതിന്നു നിമന്ത്രണരൂപം എന്നു പേരുണ്ടു.

അപൂൎണ്ണ ക്രിയ.

I. ഭാവരൂപം.

131. ഭാവരൂപം എത്രവിധമുള്ളതു?
പഴയ ഭാവരൂപം പുതിയ ഭാവരൂപം എന്നീര
ണ്ടുണ്ടു.

132. പഴയ ഭാവരൂപം എങ്ങിനെ?
ക്രിയാപ്രകൃതിയോടു (ബലക്രിയയാൽബല
പ്രകൃയോടു) 'അ' പ്രത്യയംവന്നാൽ പഴയ ഭാ
വരൂപം തന്നെ.
ഉ-ം. 'ആക', 'ആക്ക', 'പറയ', 'കൊടുക്ക'.
സ്വരം പരമായാൽ ഈ അകാരം ലോപിച്ചു
പോകിലുമാം.
ഉ-ം. 'ആകെ'= 'ആക+എ'.

133. പുതിയ ഭാവരൂപം എങ്ങിനെ?
പ്രകൃതിയോടു (ബലക്രിയയാൽ ബലപ്രകൃ
തിയോടു) കകാരം ചേൎന്നിട്ടു പുതിയ ഭാവരൂപം
ഉണ്ടാകുന്നു.
ഉ-ം. 'കൊള്ളുക', 'കൊടുക്കുക', 'പറക'.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/44&oldid=183847" എന്ന താളിൽനിന്ന് ശേഖരിച്ചത്