താൾ:CiXIV68b-1.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 32 —

ക്രിയ ഉണ്ടായൊ, ഉണ്ടായിട്ടില്ലയൊ, എന്നു
വിചാരിക്കുന്ന സംഗതിയിൽ, അനുസരണം,
നിഷേധം എന്നു രണ്ടുവകയായിട്ടു വിഭാഗിക്കാം.
ഉ-ം. 'വന്നു' എന്നുള്ളതു അനുസരണം; 'വരാഞ്ഞു' എന്നുള്ളതു
നിഷേധം.

ത്രികാലങ്ങൾ.

105. ക്രിയക്കു എത്ര കാലങ്ങൾ ഉണ്ടു?
ക്രിയക്കു ഭൂതം, വൎത്തമാനം, ഭാവി, എന്നീ മൂ
ന്നു കാലങ്ങൾ ഉണ്ടു.

ഭാവികാലം.

106. ഭാവികാലത്തിന്നു എത്ര രൂപങ്ങൾ ഉണ്ടു?
ഭാവികാലത്തിന്നു രണ്ടു രൂപങ്ങൾ ഉണ്ടു.

107. ഒന്നാം ഭാവിരൂപം എങ്ങനെ?
പ്രകൃതിയോടൊ, ബലക്രിയയാൽ ബലപ്രകൃ
തിയോടൊ, 'ഉം' പ്രത്യയം ചേൎത്താൽ ഒന്നാം ഭാ
വികാലം ആയ്വരുന്നു.
ഉ-ം. 'കേൾക്കും', 'പറക്കും', 'കൂടും'.
അബലക്രിയകളിൽ 'ഉം' എന്നും 'കും' എന്നും
വരും.
ഉ-ം. 'കെടും', 'ചുടും' എന്നല്ലാതെ 'ചാകും', 'ആകും', 'പെരു
കും', 'പഴകും' മുതലായവ ഉണ്ടു.

108. രണ്ടാം ഭാവിക്കു എന്തുരൂപം ഉണ്ടു?
രണ്ടാം ഭാവിക്കു 'ഉ', 'ഊ' എന്നീ വരുന്ന ഭാ
വിരൂപം ഉണ്ടു.
ഉ-ം. 'ഉള്ളു', 'ഒക്കു', 'നല്ലൂ', 'പോരൂ', 'വരൂ.'

109. ഉകാരത്തോടു വ്യഞ്ജനം ചേൎത്തിട്ടും രണ്ടാം ഭാവിയെ ഉണ്ടാ
ക്കാമൊ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/36&oldid=183839" എന്ന താളിൽനിന്ന് ശേഖരിച്ചത്