താൾ:CiXIV68b-1.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 17 —


ഏകവചനം ഒന്നിനെ കുറിക്കുന്ന നാമഭേദം.
ഉ-ം. 'മകൻ,' മകൾ,' മരം.'

67. ബഹുവചനം എന്തു?
ബഹുവചനം പലരേയും കുറിക്കുന്ന നാമ
ഭേദം.
ഉ-ം. 'മക്കൾ,' 'മരങ്ങൾ,' 'ബ്രാഹ്മണർ.'

68. ബഹുവചനത്തെ വരുത്തുവാൻ എന്തു പ്രത്യയങ്ങളെ ചേൎക്കുന്നു?
'കൾ,' 'അർ,' ഈ രണ്ടു പ്രത്യയങ്ങളെ ചേൎത്തു
ബഹുവചനത്തെ ഉണ്ടാക്കുന്നു.

69. 'കൾ' എന്ന പ്രത്യയത്തെ എങ്ങിനെ ചേൎക്കും?
താലവ്യസ്വരത്തിൽ പിന്നെ 'കൾ' ചേൎത്താൽ
മതി.
ഉ-ം. 'തീയ്യത്തികൾ,' 'സ്ത്രീകൾ,' 'തലകൾ,' തൈകൾ.'
അരയുകാരത്തിൽ പിന്നെയും അങ്ങിനെ ത
ന്നെ.
ഉ-ം. 'കാലു'കൾ 'പേരുകൾ' (പേർകൾ) 'കല്ലുകൾ.'
'ആ', 'ഋ', 'ഊ', 'ഓ' മുറ്റുകാരം എന്നീ പദാന്ത
ങ്ങളോടു ദ്വിത്വസന്ധിയിൽ 'ക്കൾ' എന്നതു
വരും.
ഉ-ം. 'പിതാക്കൾ', 'പിതൃക്കൾ' 'പൂക്കൾ,' 'ഗോക്കൾ,' 'തെ
രുക്കൾ';
എങ്കിലും പൂവുകൾ, തെരുവുകൾ, രാവുകൾ, എ
ന്നും പറയും.
'അം+കൾ' എന്നതു 'അങ്ങൾ' ആകും.
ഉ-ം. 'മരങ്ങൾ' 'പ്രാണങ്ങൾ.'

70. 'അർ' എന്ന പ്രത്യയത്തെ ഏതു നാമങ്ങൾക്കു പറ്റും?
സബുദ്ധികൾക്കെ പറ്റുന്നുള്ളു.
ഉ-ം. 'ദേവർ,' 'ബ്രാഹ്മണർ,' 'തീയ്യർ,' 'മാതർ.'

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/21&oldid=183824" എന്ന താളിൽനിന്ന് ശേഖരിച്ചത്